മഹാരാജ രഞ്ജിത്ത് സിംഗ് അവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maharaja Ranjit Singh Award എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കായികരംഗത്ത് മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്ക് പഞ്ചാബ് ഗവണ്മെന്റ് നൽകി വരുന്ന പുരസ്കാരമാണ് മഹാരാജ രഞ്ജിത്ത് സിംഗ് പുരസ്കാരം. ഒളിമ്പിക്സ്, മറ്റു ദേശീയ-അന്തർദേശിയ രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ചവരെ ആണ് ഈ പുരസ്കാരത്തിന് പരിഗണിക്കുക. മഹാരാജ രഞ്ജിത്ത് സിംഗ് ന്റെ ചിത്രം പതിപ്പിച്ച ഒരു ട്രോഫിയും, ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. ആദ്യമായി ഈ പുരക്സാരം ലഭിച്ചത് ഒളിമ്പ്യൻ പർഗട്ട് സിംഗിനാണ്[1]. പിന്നീട് പത്ത് കൊല്ലത്തിനു ശേഷം 1996 ലാണ് പുരക്സാരം പുനരാരംഭിച്ചത്.[2]

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]