മസനൊബു ഫുകുവൊക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മസനൊബു ഫുകുവൊക
Masanobu Fukuoka
Masanobu-Fukuoka.jpg
Fukuoka throwing a seedball at a 2002 workshop at Navdanya
ജനനം 1913 ഫെബ്രുവരി 2(1913-02-02)
Iyo, Japan
മരണം 2008 ഓഗസ്റ്റ് 16(2008-08-16) (പ്രായം 95)
ദേശീയത Japanese
തൊഴിൽ Agricultural scientist, farmer, philosopher
പ്രശസ്തി Philosophy, Natural farming
ശ്രദ്ധേയ കൃതി(കൾ)
/ പ്രവർത്തന(ങ്ങൾ)
The One-Straw Revolution
പുരസ്കാര(ങ്ങൾ) Ramon Magsaysay Award, Desikottam Award, Earth Council Award

ജപ്പാൻ സ്വദേശിയായ മസനോബു ഫുക്കുവോക്ക '(福岡 正信 Fukuoka Masanobu (ഫെബ്രുവരി 2, 1913- ഓഗസ്റ്റ് 16 2008) ജൈവ കൃഷിരീതിയുടെ ആധുനികകാലത്തെ പ്രധാന പ്രയോക്തളിൽ ഒരാളാണ്.

ഭൂമി ഉഴുത് മറിക്കുകയോ, കള പറിക്കുകയോ, വള‌മോ കീടനാശിനിയോ ഉപയോഗിക്കുകയോ ചെയ്യാതെ കൃഷി നടത്തണമെന്ന് ആഹ്വാനം ചെയ്‌ത ശാസ്‌ത്രജ്ഞനാണ് ഫുക്കുവോക്ക. മൈക്രോബയോളജിസ്‌റ്റായാണ് ഫുക്കുവോക്ക കാർഷിക രംഗത്തേക്ക് കടന്നത്. 25-‍ാം വയസ്സിൽ ആധുനികമായ കൃഷിരീതിയിൽ സംശയം പ്രകടിപ്പിച്ച അദ്ദേഹം ഗവേഷണ ശാസ്‌ത്രജ്ഞൻ എന്ന ജോലി ഉപേക്ഷിച്ച് സ്വന്തം നാടായ ‌ഷിക്കോക്കുവിൽ മടങ്ങിയെത്തി സ്വന്തം കൃഷിയിടത്തിൽ കൃഷി തുടങ്ങി. ഭൂമിയെ അതേപടി നിലനിർത്തിക്കൊണ്ട് കൃഷി ചെയ്യണമെന്ന ഫുക്കുവോക്കയുടെ താത്ത്വിക ആശയത്തെ പലരും സംശയത്തോടെ വീക്ഷിച്ചെങ്കിലും അവ പിന്നീട് ലോകപ്രശസ്‌തമായി.

തൻറെ നിരീക്ഷണങ്ങളെപ്പറ്റി ഫുക്കുവോക്ക എഴുതിയ ഒറ്റ വൈയ്ക്കോൽ വിപ്ലവം (“The One-Straw Revolution”) എന്ന പുസ്‌തകം ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വിദേശികോത്തം പുരസ്കാരം, മാഗ്സസെ അവാർഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മസനൊബു_ഫുകുവൊക&oldid=2871087" എന്ന താളിൽനിന്നു ശേഖരിച്ചത്