ഒറ്റ വൈയ്ക്കോൽ വിപ്ലവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Book cover of Gurmukhi translation of One Straw Revolution by Rishi Miranshah
മസനോബു ഫുക്കുവോക്ക

ഒറ്റ വൈയ്ക്കോൽ വിപ്ലവം (The One-Straw Revolution) ജപ്പാൻ സ്വദേശിയായ മസനോബു ഫുക്കുവോക്ക(福岡 正信 Fukuoka Masanobu (ഫെബ്രുവരി 2, 1913- ഓഗസ്റ്റ് 16, 2008) ജൈവ കൃഷിരീതിയുടെ ആധുനികകാലത്തെ തൻറെ നിരീക്ഷണങ്ങളെപ്പറ്റി എഴുതിയ പുസ്‌തകം ആണിത്.[1]

ചരിത്രം[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കക്കാർ ആധുനികരീതിയിലുളള കൃഷി ജപ്പാനിൽ കൊണ്ടുവന്നു. അതോടെ കൃഷിക്കാരുടെ അധ്വാനം കുറഞ്ഞു. ഈ പുത്തൻ കൃഷിരീതി പെട്ടെന്നുതന്നെ ജപ്പാനിൽ വൻപ്രചാരം നേടി. നൂറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന പ്രകൃതിവളങ്ങൾ പുതിയ കൃഷിരീതികൾ വന്നതോടെ ജപ്പാൻകാർ ഉപേക്ഷിച്ചു.അതോടെ മണ്ണിന്റെ വളക്കൂറ് നഷ്ടമായി തുടങ്ങി. ചെടികളുടെ കരുത്ത് കറഞ്ഞു അവയ്ക്ക് രാസവളം അത്യാവശ്യമായി. ഈ മാറ്റങ്ങളൊക്കെ നിരീക്ഷിച്ചുകൊണ്ടിരുന്ന ഫുക്കുവോക്ക നാട്ടിൻപുറങ്ങൾ വിട്ട് കൃഷിക്കാർ വ്യവസായകേന്ദ്രങ്ങളിലേക്കു ചേക്കേറുന്നത് അദ്ദേഹം വേദനയോടെ നോക്കി കണ്ടു.

ജപ്പാനിലെ നാട്ടിൻപുറത്ത് ജനിച്ച ഫുക്കുവോക്ക ഏറെക്കാലം സസ്യരോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. പിന്നീട് കൃഷിവിഭാഗത്തിൽ ജോലി നോക്കി. ഒരിക്കൽ ഒരു വയലിനരികിലൂടെ പോവുകയായിരുന്ന അദ്ദേഹം അവിടത്തെ പുല്ലിനും കളയ്ക്കുമിടയിൽ നല്ല കരുത്തുള്ള നെൽച്ചെടികൾ അദ്ദേഹം കണ്ടു. ഉടനെ അദ്ദേഹത്തിന് ഒരു ആശയം തോന്നി. പ്രകൃതിയുമായി ഇണങ്ങി ചേർന്നുള്ളള ഒരുപുത്തൻ കൃഷിരീതിയായിരുന്നു അത്. മണ്ണിനെയും മനുഷ്യനെയും ബന്ധിപ്പിക്കുന്ന ഈ കൃഷിരീതി അന്നുവരെയുണ്ടായിരുന്ന പല ധാരണകളെയും മാറ്റിമറിച്ചു. ഭൂമി ഉഴുത് മറിക്കാതെയും നെൽക്കണ്ടങ്ങളിൽ വെളളം കെട്ടി നിർത്താതെയും യന്ത്രങ്ങളും രാസവളങ്ങൾ ഉപയോഗിക്കാതെയും ലാഭകരമായി കൃഷിചെയ്യാമെന്ന് ഫുക്കുവോക്ക പരീക്ഷിച്ചറിഞ്ഞു.

1975-ൽ ഫുക്കുവോക്കയുടെ കണ്ടെത്തലുകൾ ഒറ്റ വൈയ്ക്കോൽ വിപ്ലവം എന്ന പുസ്തക രൂപത്തിൽ പുറത്തിറങ്ങി.

അവലംബം[തിരുത്തുക]

  1. Gammage, Bill (2005). "'…far more happier than we Europeans': Aborigines and farmers" (PDF). London Papers in Australian Studies (formerly Working Papers in Australian Studies). London: Menzies Centre for Australian Studies. King's College. 12: 1–27. ISSN 1746-1774. OCLC: 137333394. Archived from the original (PDF) on 1 February 2014. Retrieved
"https://ml.wikipedia.org/w/index.php?title=ഒറ്റ_വൈയ്ക്കോൽ_വിപ്ലവം&oldid=3120113" എന്ന താളിൽനിന്ന് ശേഖരിച്ചത്