മഴവിൽ കളനാശിനികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെക്കനേഷ്യയിലും വിയറ്റ്നാം യുദ്ധത്തിലും അമേരിക്കൻ പട്ടാളം യുദ്ധത്തിനായി ഉപയോഗിച്ച് ഒരു കൂട്ടം കളനാശാനികളാണ് മഴവിൽ കളനാശിനികൾ എന്നറിയപ്പെടുന്നത്.  പ്രൊജക്റ്റ് അജൈൽ എന്ന കളനാശിനി ഫീൽഡ് പരീക്ഷണത്തിന്റെ വിജയവും 1950 കളിലെ മലയൻ അടിയന്തരാവസ്ഥയിൽ ബ്രിട്ടീഷ് പട്ടാളം ഉപയോഗിച്ച കളനാശിനികളുടെയും ഇലനാശിനികളുടെയും പ്രയോഗത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പ്രൊജക്റ്റ് ട്രെയിൽ ഡസ്റ്റ് എന്ന കളനാശിനി പ്രോഗ്രാം ഉണ്ടായത്.  കളനാശിനിയുദ്ധം എന്നത് വിവിധ രാസസംയുക്തങ്ങൾ ഉപയോഗിച്ച് ശത്രുരാജ്യത്തെ ചെടികളും കൃഷി അധിഷ്ഠിതമായ ഭക്ഷ്യോത്പാദനവും നശിപ്പിക്കുക എന്ന പരിപാടിയാണ്. കൂടാതെ ശത്രുവിന് ഒളിച്ചിരിക്കാൻ ഇടം നൽകുന്ന ഇലച്ചാർത്തുകളും നശിപ്പിക്കുക എന്നതും ഇതിലുൾപ്പെടുന്നു.

പശ്ചാത്തലം[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക 2,4-ഡൈക്ലോറോഫിനോക്സിഅസറ്റിക് ആസിഡ് (2,4-ഡി) കണ്ടുപിടിച്ചു. ഇത് ഒരു മാരക വിഷമയമായ ആസിഡ് ആയിരുന്നു. വളരെയധികം ജലവും എണ്ണയുമായി കലർത്തി ഇത് ഒരു വിത്ത് നാശിനിയായി ഉപയോഗിച്ചു. വിവിധ പട്ടാള പരീക്ഷണങ്ങൾ 2,4-ഡിയും 2,4,5-ഡൈക്ലോറോഫിനോക്സിഅസറ്റിക് ആസിഡ് (2.4.5-ടി) യുമായി കലർത്തിയാൽ ശക്തിയേറിയ ഒരു കളനാശിനി നിർമ്മിക്കാമെന്ന് കണ്ടെത്തി. 2,4,5-ടി സംയുക്തം 2,3,7,8-ടെട്രാക്ലോറോഡൈബെൻസോഡയോക്സിൻ(ടിടിസിഡി) (ഡയോക്സിൻ) എന്ന സംയുക്തത്താൽ മലിനമാക്കപ്പെട്ടിട്ടുണ്ടെന്ന് പിന്നീട് കണ്ടെത്തി. ഏജന്റ് പർപ്പിളിനേക്കാളും ഏജന്റ് ഓറഞ്ചിനെക്കാളും ഇരട്ടിയളവിൽ ഡയോക്സിൻ എജന്റ് പിങ്കിലും ഏജന്റ് ഗ്രീനിലും അടങ്ങിയിട്ടുണ്ടെന്ന് ആൽവിൻ ലീ യങ് എന്ന ശാസ്ത്രജ്ഞൻ കണ്ടെത്തി.

ഏജന്റുകൾ[തിരുത്തുക]

തെക്കനേഷ്യയിൽ ഉപയോഗിച്ച ഏജന്റുകളിലെ സക്രിയ സംയുക്തങ്ങളുടെ പട്ടിക താഴെ

  • Agent Green: 100% n-butyl ester 2,4,5-T, used prior to 1963
  • Agent Pink: 100% 2,4,5-T (60% n-butyl ester 2,4,5-T, and 40% iso-butyl ester of 2,4,5-T) used prior to 1964
  • Agent Purple: 50% 2,4,5-T (30% n-butyl ester of 2,4,5-T, and 20% iso-butyl ester of 2,4,5-T) and 50% n-butyl ester of 2,4-D used 1961–65
  • Agent Blue (Phytar 560G): 65.6% organic Arsenicical (cacodylic acid (Ansar 138) and its sodium salt sodium cacodylate) used from 1962–71 in powder and water solution
  • Agent White (Tordon 101): 21.2% (acid weight basis) triisopropanolamine salts of 2,4-D and 5.7% picloram used 1966–71
  • Agent Orange or Herbicide Orange, (HO): 50% n-butyl ester 2,4-D and 50% n-butyl ester 2,4,5-T used 1965–70
  • Agent Orange II:50% n-butyl ester 2,4-D and 50% isooctyl ester 2,4,5-T used after 1968.
  • Agent Orange III: 66.6% n-butyl 2,4-D and 33.3% n-butyl ester 2,4,5-T.
  • Enhanced Agent Orange, Orange Plus, or Super Orange (SO), or DOW Herbicide M-3393: standardized Agent Orange mixture of 2,4-D and 2,4,5-T combined with an oil-based mixture of picloram, a proprietary DOW Chemical product called Tordon 101, an ingredient of Agent White.
"https://ml.wikipedia.org/w/index.php?title=മഴവിൽ_കളനാശിനികൾ&oldid=3086730" എന്ന താളിൽനിന്ന് ശേഖരിച്ചത്