മലെഫിസെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Maleficent
പ്രമാണം:Maleficent poster.jpg
Theatrical release poster
സംവിധാനം Robert Stromberg
നിർമ്മാണം Joe Roth
തിരക്കഥ Linda Woolverton
ആസ്പദമാക്കിയത്
അഭിനേതാക്കൾ
സംഗീതം James Newton Howard
ഛായാഗ്രഹണം Dean Semler
ചിത്രസംയോജനം
സ്റ്റുഡിയോ
വിതരണം Walt Disney Studios
Motion Pictures
റിലീസിങ് തീയതി
  • മേയ് 28, 2014 (2014-05-28) (United Kingdom)
  • മേയ് 30, 2014 (2014-05-30) (United States)
സമയദൈർഘ്യം 97 minutes[1]
രാജ്യം United States
ഭാഷ English
ബജറ്റ് $180 million[2]
ബോക്സ് ഓഫീസ് $758.5 million[2]

മലെഫിസെന്റ് (2014) ഒരു അമേരിക്കൻ ഫാന്റസി ചിത്രമാണ്. റോബർട്ട് സ്‌ട്രോംബെർഗ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ലിൻഡ വൂൽവേർട്ടൻ ആണ്. ആൻജലീന ജൂലി, ഷാർൾട്ടോ കോപ്ലെയ്‌, എല്ല ഫാന്നിംഗ്, സാം റൈലി എന്നിവർ മുഖ്യവേഷം ചെയ്തു. 1959 -യിൽ ഇറങ്ങിയ വാൾട്ട് ഡിസ്‌നിയുടെ ആനിമേഷൻ ചിത്രമായ സ്ലീപ്പിംഗ് ബ്യൂട്ടിയിലെ പ്രതിനായക കഥാപാത്രമായ മലെഫിസെന്റിന്റെ കാഴ്ചപ്പാടിലൂടെ നോക്കി കാണുകയാണ് ലൈവ് ആക്ഷൻ ചിത്രമായ മലെഫിസെന്റിലൂടെ.

വാൾട്ട് ഡിസ്നി പിക്ചർസ് 2010 -ഇൽ ആണ് ചിത്രം പ്രഖ്യാപിച്ചത്. മുഖ്യ ചിത്രീകരണം 2012 ജൂൺ മുതൽ ഒക്‌ടോബർ വരെ നടന്നു. 2014 മെയ് 28 -ന് ഹോളിവുഡിലെ എൽ കപ്പിത്താൻ തീയറ്ററിൽ ചിത്രം ആദ്യമായി പ്രദർശിപ്പിച്ചു, അതെ ദിവസം തന്നെ ഇംഗ്ലണ്ടിൽ ചിത്രം റിലീസ് ചെയ്തു. മെയ് 30 -ന് ആണ് ചിത്രം യുഎസിൽ പ്രദർശനത്തിനു എത്തിയത്. ഡിസ്‌നി ഡിജിറ്റൽ 3ഡി, റിയൽ ഡി 3ഡി (RealD 3D), ഐമാക്സ് 3ഡി തുടങ്ങിയ പതിപ്പുകളിൽ ചിത്രം പ്രദർശിക്കപ്പെട്ടു. ലോകമെമ്പാടും നിന്നുമായി $758 ദശലക്ഷം കളക്ഷൻ നേടിയ മലാഫിസിൻറ് 2014 -ഇൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന നാലാമത്തെ ചിത്രവുമായി. ഒരു വില്ലൻ കഥാപാത്രത്തെ മുഖ്യ വേഷത്തിൽ അവതരിപ്പിക്കുന്ന ആദ്യ ഡിസ്‌നി ചിത്രം ആണ് മലാഫിസിൻറ്. മികച്ച വേഷവിധാനത്തിനുള്ള അക്കാദമി അവാർഡ് ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടു.

ഇതിവൃത്തം

മലാഫിസിൻറ് മൂർസ് എന്ന മായലോകത്തു വസിക്കുന്ന ഒരു ശക്തശാലിയായ മാലാഖ ആണ്.മാലാഖകൾ അധിവസിക്കുന്ന മൂർസിന്റെ അതിർത്തിയിൽ ദൂഷിതരായ മനുഷ്യരുടെ ഒരു രാജ്യവും സ്ഥിതിചെയ്യുന്നു. ഒരു ചെറിയ പെൺകുട്ടിയായി ഇരിക്കെ മലാഫിസിൻറ് സ്റ്റെഫാൻ എന്ന പേരുള്ള ഒരു മനുഷ്യ കുട്ടിയുമായി പ്രണയത്തിൽ ആകുന്നു. ഒരു കർഷക കുടുംബത്തിൽ നിന്ന് വരുന്ന സ്റ്റെഫാന് മനസ്സിൽ പക്ഷെ മലാഫിസിന്റിനോട് ഉള്ള ഇഷ്ടത്തെക്കാൾ ഏറെ സ്വന്തം രാജ്യത്തെ രാജാവാക്കുക എന്ന ലക്ഷ്യമായിരുന്നു. കാലക്രമേണ അവർ തമ്മിൽ അകലുകയും മലാഫിസിൻറ് മൂർസിന്റെ സംരക്ഷക ആകുകയും ചെയ്യുന്നു. അയൽ രാജത്തെ ഹെൻറി രാജാവ് മൂർസ് കീഴടക്കാൻ ശ്രമിക്കുമ്പോൾ മലാഫിസിൻറ് അത് തടയുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു. യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ ഹെൻറി രാജാവ്, മലാഫിസിന്റിനെ ആര് വധിക്കുന്നോ അവർക്ക് തന്റെ മകൾ ലൈല രാജകുമാരിയെ വിവാഹം കഴിച്ചു കൊടുക്കുന്നത് ആണ് എന്ന് പ്രഖ്യാപിക്കുന്നു.

സ്റ്റെഫാൻ മലാഫിസിന്റിനെ കാണാൻ മൂർസിൽ എത്തുകയും അവളെ മരുന്ന് കൊടുത്തു മയക്കുകയും ചെയ്യുന്നു. എന്നാൽ അവളെ വധിക്കാൻ സ്റ്റെഫാന് കഴിയുന്നില്ല, പകരം ഒരു ഇരുമ്പ് ചങ്ങല ഉപയോഗിച്ച് മലാഫിസിന്റിന്റെ ചിറകുകൾ അവൻ മുറിച്ചു മാറ്റുന്നു. സ്റ്റെഫാന്റെ വഞ്ചനയിൽ ഹൃദയം തകർന്ന മലാഫിസിൻറ് പ്രതികാര ദാഹത്താൽ തന്നെ മൂർസിന്റെ രാജ്ഞിയായി സ്വയം അവരോധിക്കുന്നു. ഡിയവാൾ എന്ന് പേരുള്ള ഒരു പക്ഷിയെ മരണത്തിൽ നിന്നും രക്ഷിച്ചു വിശ്വസ്തനായി കൂടെ കൂട്ടുന്നു.

കുറെ കാലത്തിന് ശേഷം, സ്റ്റെഫാനും രാജ്ഞിക്കും ഒരു പെൺകുട്ടി പിറക്കുന്നു. അവൾക്ക് അവർ അറോറ എന്ന് പേര് നൽകുന്നു. കുട്ടിയുടെ പേരിടൽ ചടങ്ങ് മലാഫിസിൻറ് അലങ്കോലപ്പെടുത്തുകയും കുഞ്ഞ് രാജകുമാരിയെ ശപിക്കുകയും ചെയ്യുന്നു. അറോറ അവളുടെ പതിനാറാം വയസ്സിൽ നൂൽ നൂൽക്കുന്ന യന്ത്രത്തിന്റെ അച്ചുതണ്ടിൽ നിന്ന് മുറിവേറ്റ് അനന്തമായ മയക്കത്തിൽ പ്രവേശിക്കും എന്നായിരുന്നു ശാപം. സ്റ്റെഫാൻ ദയക്കായി കേണു അപേക്ഷിക്കുമ്പോൾ മലാഫിസിൻറ് ശാപം മറികടക്കാൻ ഒരു മാർഗ്ഗം പറഞ്ഞു കൊടുക്കുന്നു. സത്യസന്ധമായി സ്നേഹിക്കുന്ന ആളുടെ ചുംബനം രാജകുമാരിക്ക് ശാപമോക്ഷം നൽകും.

ഭയചകിതനായ സ്റ്റെഫാൻ, ശാപം മറികടക്കാൻ അറോറയെ ഒരു രഹസ്യ സാങ്കേതത്തിലേക്ക് അയക്കുന്നു. അവളുടെ സംരക്ഷണത്തിന് മൂന്നു മാലാഖമാരെ ഏർപ്പെടുത്തുകയും, പതിനാറാം വയസ്സ് തികഞ്ഞു ഒരു ദിവസം കഴിഞ്ഞു കൊട്ടാരത്തിൽ രാജകുമാരിയുമായി മടങ്ങി വരണമെന്ന നിർദ്ദേശം നൽകുകയും ചെയ്തു. ഇതിലും തൃപ്തി വരാതെ, രാജ്യത്തെ മുഴുവൻ നൂൽ നൂൽക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തു കൊട്ടാരത്തിലെ നിലവറയിൽ നിക്ഷേപിക്കാൻ നിർദ്ദേശം നൽകുകയും ചെയ്യുന്നു. മലാഫിസിന്റിനെ വധിക്കാൻ സൈന്യത്തെ അയക്കുമെങ്കിലും അവൾ ഇടതൂർന്ന മുള്ളുകൾ ഉപയോഗിച്ച് അതിർത്തിയിൽ എങ്ങും പ്രതിരോധം സൃഷ്ടിക്കുന്നു. കാലക്രമേണ മലാഫിസിന്റിനെ വധിക്കണം എന്ന ചിന്ത സ്റ്റെഫാനെ ഭ്രാന്തിന്റെ വക്കിൽ എത്തിക്കുന്നു. മരണശയ്യയിൽ കിടക്കുന്നു രാജ്ഞിയെ കാണാൻ പോലും അയാൾ കൂട്ടാക്കുന്നില്ല.

അറോറയുടെ സംരക്ഷണ കാര്യത്തിൽ മാലാഖകളുടെ അലംഭാവം കണ്ട് അവൾ അറിയാതെ തന്നേ സംരക്ഷണം മലാഫിസിൻറ് സ്വയം ഏറ്റെടുക്കുന്നു. പതിനഞ്ച് വയസായപ്പോൾ അറോറ മലാഫിസിന്റിനെ നേരിട്ട് കാണാൻ ഇടയാക്കുകയും അവളെ ഫെയറി ഗോഡ്മദർ (Fairy Godmother) എന്ന് അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. അറോറയോട് ഉള്ള തന്റെ സ്നേഹം തിരിച്ചറിഞ്ഞ മലാഫിസിൻറ് ശാപം പിൻവലിക്കാൻ ശ്രമിക്കുന്നു എങ്കിലും കഴിയുന്നില്ല. അറോറ പിന്നീട് ഫിലിപ്പ് എന്ന് പേരുള്ള ഒരു രാജകുമാരനെ കണ്ടുമുട്ടുന്നു. ഒരു പക്ഷെ ശാപമോക്ഷം ലഭിക്കാൻ ഫിലിപ്പ് കാരണമായേക്കും എന്ന് ഡിയവാൾ കരുതുന്നു. സത്യസന്ധമായ പ്രണയം എന്നൊന്നില്ല എന്നത് ബോദ്ധ്യമായത് കൊണ്ടാണ് ശാപമോക്ഷത്തിന് ആ മാർഗ്ഗം നിർദ്ദേശിക്കാൻ കാരണം എന്ന് മലാഫിസിൻറ് ഡിയവാളിനോട് പറയുന്നു. അറോറയുടെ പതിനാറാം ജന്മദിനത്തിന് അവളെ മൂർസിൽ തുടർന്നുള്ള കാലം കഴിയാൻ മലാഫിസിൻറ് ക്ഷണിക്കുന്നു, അത് വഴി ശാപം മറികടക്കാൻ കഴിയുമെന്ന് അവൾ കരുതുന്നു. എന്നാൽ, അബദ്ധവശാൽ മാലാഖമാരിൽ നിന്നും താൻ ഒരു രാജകുമാരി ആണെന്നും മലാഫിസിൻറ് തന്നെ ശപിക്കാൻ ഇടയായി എന്നും തിരിച്ചറിഞ്ഞ അറോറ, തന്റെ പിതാവിന്റെ കൊട്ടാരത്തിലേക്ക് തിരിച്ചു പോകുന്നു.

അൽപനേരം മാത്രം നീണ്ടു നിന്ന് കൂടകാഴ്ചക്കു ശേഷം സ്റ്റെഫാൻ അറോറയെ ഒരു മുറിയിൽ അടയ്ക്കുന്നു. എന്നാൽ ശാപത്തിന്റെ പ്രഭാവത്താൽ ആകർഷിതയായ അറോറ കൊട്ടാരത്തിന്റെ നിലവറയിൽ പോവുകയും ശാപം പൂർണ്ണമാവുകയും ചെയ്യുന്നു. ഫിലിപ്പിനെ അറോറയുടെ അറയിൽ എത്തിക്കാൻ മലാഫിസിന്റിന് കഴിയുന്നു. എന്നാൽ അവന്റെ ചുംബനം അറോറയിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല. നിലവറയിൽ ഒറ്റക്കാകുമ്പോൾ മലാഫിസിൻറ് അറോറയോട് ക്ഷമ ചോദിക്കുകയും, താൻ ജീവനോടെ ഉള്ളപ്പോൾ അവൾക്ക് ഒരു ആപത്തും വരില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ചുംബിക്കുകയും ചെയ്യുന്നു. അത്ഭുതവശാൽ ആ ചുംബനം അറോറക്കു ശാപമോക്ഷം നൽകുന്നു. മലാഫിസിൻറനു അറോറയോട് ഉള്ള മാതൃതുല്യമായ സ്നേഹം സത്യസന്ധമായ പ്രണയത്തിന് തുല്യമായി ഭവിക്കുന്നു. മലാഫിസിൻറ് അറോറയോടൊപ്പം തിരികെ പോകാൻ ശ്രമിക്കുമ്പോൾ സ്റ്റെഫാൻ പദയാളികളുമായി ആക്രമിക്കുന്നു. സ്റ്റെഫാൻ മലാഫിസിന്റിനെ വധിക്കാൻ ശ്രമിക്കുന്ന അതേസമയം അറോറയുടെ സഹായത്തോടെ മുറിച്ച് മാറ്റപ്പെട്ട ചിറകുകൾ തിരികെ ലഭിക്കുന്നു. സ്റ്റെഫാനെയും വഹിച്ചുകൊണ്ട് മലാഫിസിൻറ് കൊട്ടാരത്തിന്റെ ഗോപുരത്തിലേക്ക് പറക്കുന്നു, എന്നാൽ അവനെ വധിക്കാൻ മലഫിസിന്റിന് കഴിയുന്നില്ല. വെറുപ്പ് കൊണ്ട് അന്ധനായ സ്റ്റെഫാൻ വീണ്ടും ആക്രമിക്കാൻ ശ്രമിക്കുകയും, എന്നാൽ ഗോപുരത്തിൽ നിന്ന് താഴേക്ക് പതിച്ചു മരണമടയുകയും ചെയ്യുന്നു.

താമസിയാതെ മനുഷ്യരുടെയും മാലാഖമാരുടെയും രാജ്യങ്ങൾ ഒന്നിപ്പിക്കുകയും അറോറയെ അതിന്റെ രാജ്ഞിയായി അവരോധിക്കുകയും ചെയുന്നു. മലാഫിസിൻറ് വീണ്ടും സംരക്ഷണ ചുമതല ഏറ്റെടുക്കുന്നു.

References[തിരുത്തുക]

  1. "Maleficent (PG)". British Board of Film Classification. May 14, 2014. ശേഖരിച്ചത് May 15, 2014. 
  2. 2.0 2.1 "Maleficent (2014)". Box Office Mojo. IMDb. ശേഖരിച്ചത് December 6, 2014. 
"https://ml.wikipedia.org/w/index.php?title=മലെഫിസെന്റ്&oldid=2429351" എന്ന താളിൽനിന്നു ശേഖരിച്ചത്