Jump to content

മറിയം യൂസഫ് ജമാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറിയം യൂസഫ് ജമാൽ

മറിയം യൂസഫ് ജമാൽ,2010 അവിവാ ഗ്രാൻഡ് പ്രിക്സ്
Medal record
Women's athletics
Representing  ബഹ്റൈൻ
Olympic Games
Gold medal – first place 2012 ലണ്ടൻ 1500 m
World Championships
Gold medal – first place 2007 ഒസാക്ക 1500 m
Gold medal – first place 2009 ബെർലിൻ 1500 m
World Indoor Championships
Silver medal – second place 2008 വാലെൻസിയ 1500 m
Bronze medal – third place 2014 സോപോട് 3000 m
IAAF World Cup
Gold medal – first place 2006 ഏഥൻസ് 1500 m
Asian Games
Gold medal – first place 2006 ഇൻചിയോൺ 800 m
Gold medal – first place 2006 ഇൻചിയോൺ 1500 m
Gold medal – first place 2010 ഗുവാങ്ഴു 1500 m
Gold medal – first place 2014 ഇൻചിയോൺ 1500 m
Gold medal – first place 2014 ഇൻചിയോൺ 5000 m
Asian Cross Country Championships
Gold medal – first place 2007 അമ്മാൻ Senior race
Gold medal – first place 2009 മനാമ Senior race

ഒരു ബഹ്‌റൈനി വനിതാ അത്‌ലറ്റ് ആ‍ണ് മറിയം യൂസഫ് ജമാൽ (അറബിക്: مريم يوسف جمال; ജനനം: 16 സെപ്റ്റംബർ 1984). 2012 ലെ ലണ്ടനിൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ, 1,500 മീറ്റർ വനിതാ ഓട്ടത്തിൽ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ബഹ്‌റൈൻ അത്‌ലറ്റായി.[1] ഒരു ഗൾഫ് രാജ്യത്തെ പ്രതിനിധീകരിച്ച് ഒരു വനിത നേടുന്ന ആദ്യ ഒളിമ്പിക് മെഡൽ കൂടിയാണിത്.[2]

ആദ്യകാല ജീവിതം

[തിരുത്തുക]

എത്യോപ്യയിലെ ഒറോമിയ മേഖലയിലെ ആർസി സോണിലാണ് ജമാൽ ജനിച്ചത്. ഹെയ്‌ലി ഗെബ്‌സെലാസി, കെനീനിസ ബെകെലെ, തിരുനേഷ് ദിബാബ തുടങ്ങിയ ദീർഘദൂര ഓട്ടക്കാർക്ക് പേരുകേട്ട പ്രദേശമാണിത്. ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ആണ് മറിയം ജനിച്ചത്. എന്നാൽ അവർ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പില്ല.[3]

2004 സമ്മർ ഒളിമ്പിക്‌സിനുള്ള യോഗ്യതാ മൽസരത്തിൽ നിശ്ചിത സമയത്തിൽ ഓടിയെത്തിയെങ്കിലും രാജ്യത്തിനുള്ളിലെ കിടമത്സരവും രാഷ്ട്രീയ ഇടപെടലുകളും മൂലം എത്യോപ്യൻ അത്‌ലറ്റിക് ഫെഡറേഷൻ മറിയത്തിന് അനുമതി നിഷേധിച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ കാരണം മറിയം തന്റെ ഭർത്താവ് താരിഖ് യാക്കൂബിനൊപ്പം എത്യോപ്യ വിട്ടു. 2004-ൽ മറിയവും ഭർത്താവും സ്വിറ്റ്സർലൻഡിലെ ലൊസാനിൽ രാഷ്ട്രീയ അഭയം തേടി. പല രാജ്യങ്ങൾക്കും അവർ പൗരത്വ അപേക്ഷകൾ നൽകി. ആദ്യം യുഎസ്, കാനഡ, ഫ്രാൻസ് എന്നിവിടങ്ങളിൽ പൗരത്വത്തിന് അപേക്ഷിച്ചു.[4] കായിക മേഖലയിൽ നേട്ടങ്ങൾ കൊയ്യാനുള്ള ഉത്സുകത മൂലം ബഹ്‌റൈൻ മറിയത്തിന്റെ അപേക്ഷ സ്വീകരിച്ചു. മറിയം ഒരു അറബിക് നാമം സ്വീകരിക്കണമെന്നും 2006 ൽ ഖത്തറിലെ ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കണമെന്നും ആയിരുന്നു ബഹ്‌റൈൻ ഇതിനായി മുന്നോട്ടു വച്ച രണ്ട് ഉപാധികൾ. തുടർന്ന് സെനെബെക് തോല (Zenebech Tola) എന്ന തന്റെ ജനന നാമം ഉപേക്ഷിച്ച് അവർ മറിയം യൂസഫ് ജമാൽ എന്ന പേര് സ്വീകരിച്ചു. ഭർത്താവ് മ്നാഷു തായെ എന്ന പേര് മാറ്റി താരിഖ് യാക്കൂബ് എന്ന പേരും സ്വീകരിച്ചു.

അത്‌ലറ്റിക്സിൽ

[തിരുത്തുക]

2005-ലെ അത്‌ലറ്റിക്‌സിലെ ലോക ചാമ്പ്യൻഷിപ്പിൽ മറിയം പങ്കെടുത്തു. എന്നാൽ ഫൈനലിൽ മറിയത്തെ തടസ്സപ്പെടുത്തിയതിന്റെ പേരിൽ വെള്ളി മെഡൽ ജേതാവായ യൂലിയ ചിഷെങ്കോക്ക് അയോഗ്യത കൽപ്പിച്ചു. 2005 IAAF വേൾഡ് അത്‌ലറ്റിക്‌സ് ഫൈനലിൽ തത്യാന തോമാഷോവയെ തോൽപ്പിച്ച് മറിയം സ്വർണ്ണം നേടി. 2006 IAAF ലോക ഇൻഡോർ ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ പ്രകടനത്തിന് ശേഷം, അടുത്ത വർഷം രണ്ട് തവണ കൂടി തോമാഷോവയെ തോൽപ്പിച്ച് ജമാൽ, 2006 IAAF ലോകകപ്പിൽ 1500 മീറ്ററിലും 2006 IAAF വേൾഡ് അത്‌ലറ്റിക്‌സ് ഫൈനലിലും വിജയിച്ചു. 2006ലെ ഏഷ്യൻ ഗെയിംസിൽ 800മീറ്ററിലും 1500 മീറ്ററിലും അവർ സ്വർന്നം നേടി.

2007-ൽ നടന്ന ഏഷ്യൻ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത, ടീം സ്വർണ്ണ മെഡലുകൾ നേടി. 2007-ൽ ഒസാക്കയിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ, അവസാന 200 മീറ്ററിൽ യെലേന സോബോലെവയെ മറികടന്ന് ജമാൽ, വനിതകളുടെ 1500 മീറ്ററിൽ സ്വർണ്ണ മെഡൽ നേടി. 2007 IAAF വേൾഡ് അത്‌ലറ്റിക്‌സ് ഫൈനലിൽ അവൾ ഇത് തുടർച്ചയായ മൂന്നാം ലോക ഫൈനൽ വിജയം നേടി.

2008 IAAF ലോക ഇൻഡോർ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുകയും 1500 മീറ്ററിൽ 3:59.79 എന്ന ഏഷ്യൻ റെക്കോർഡ് സമയത്തിൽ ജമാൽ വെള്ളി മെഡൽ നേടി. 2008-ലെ ബെയ്ജിങ്ങ് ഒളിമ്പിക്സിൽ 1500 മീറ്ററിൽ അഞ്ചാം സ്ഥാനത്തെത്തിയ മറിയം 2008 IAAF ലോക അത്‌ലറ്റിക്‌സ് ഫൈനലിൽ വീണ്ടും സ്വർണ്ണം നേടി. ഏഷ്യൻ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ രണ്ടുതവണ വിജയിക്കുന്ന ആദ്യ വനിതാ അത്‌ലറ്റ് എന്ന നേട്ടം അവർ കരസ്ഥമാക്കി. 2009 ലെ IAAF വേൾഡ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ അവൾ ഒമ്പതാം സ്ഥാനത്തെത്തി. 2009 ലെ അത്‌ലറ്റിക്‌സിലെ ലോക ചാമ്പ്യൻഷിപ്പിലെ വിജയത്തോടെ മറിയം ട്രാക്കിൽ തൻ്റെ ലോക കിരീടം നിലനിർത്തി. 2009 AAF വേൾഡ് അത്‌ലറ്റിക്‌സ് ഫൈനലിൽ നാലാം സ്ഥാനത്തെത്തി.

2010 ലെ ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ തന്റെ കിരീടം നിലനിർത്തി.[5] 2011-ലെ യൂറോക്രോസ്സിൽ വിജയിയായി.

2012 ഒളിമ്പിക്സ്

[തിരുത്തുക]

2012 ലെ ലണ്ടനിൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ, 1500 മീറ്റർ ഓട്ടത്തിൽ ജമാൽ മൂന്നാം സ്ഥാനത്തെത്തി. 4:10:74 എന്ന സമയം കുറിച്ചുകൊണ്ട് തുർക്കിക്കാരായ അസ്‌ലി കാകിർ ആൽപ്‌ടെക്കിനും ഗാംസെ ബുലട്ടിനും പിന്നിലായാണ് മറിയം ഫിനിഷ് ചെയ്തത്. ബയോളജിക്കൽ പാസ്‌പോർട്ട് ലംഘനങ്ങൾ, ഉത്തേജകമരുന്ന് സംബന്ധമായ കുറ്റം എന്നിവയ്ക്ക് ആൽപ്‌ടെക്കിന് പിന്നീട് എട്ട് വർഷത്തെ വിലക്ക് ലഭിച്ചു, അതോടെ അവരുടെ സ്വർണ്ണ മെഡൽ നീക്കം ചെയ്തു. ബയോളജിക്കൽ പാസ്‌പോർട്ട് ക്രമക്കേടുകളുടെ പേരിൽ ഗാംസെ ബുലട്ടിനെയും പിന്നീട് സസ്പെൻഡ് ചെയ്യുകയും 2017 മാർച്ച് 29-ന് വെള്ളി മെഡൽ നീക്കം ചെയ്യുകയും ചെയ്തു.[6] തുടർന്ന് 2021 ഡിസംബറിൽ മറിയം സ്വർണ്ണ മെഡൽ ജേതാവായി പ്രഖ്യാപിക്കപ്പെട്ടു.[7][8]

വിവാദം

[തിരുത്തുക]

2005 ജൂലൈ 14-ന് ഓസ്ലോയിൽ 3000 മീറ്റർ ഓട്ടത്തിലെ വിജയത്തെ തുടർന്ന് അവരുടെ ചിത്രം അന്താരാഷ്ട്ര കായിക മാധ്യമങ്ങളിൽ ഉടനീളം പ്രസിദ്ധീകരിച്ചു. മറിയം ധരിച്ചിരുന്ന ചെറിയ ഷോർട്ട്സും കൈയില്ലാത്ത, ഇറക്കം കുറഞ്ഞ ടോപ്പ് എന്നിവ ബഹ്റൈനിൽ എംപി ഹമദ് അൽ മുഹന്നദിയുടെ നേതൃത്വത്തിൽ ചെറിയ രോഷത്തിന് കാരണമായി. 2004-ൽ ബഹ്‌റൈൻ ചാമ്പ്യൻ റുഖയ അൽ ഗസ്ര ഏഥൻസ് ഒളിമ്പിക്‌സിൽ മത്സരിച്ചത് ദേഹം മുഴുവൻ മറയുന്ന വേഷം ധരിച്ചായിരുന്നു. മറിയത്തിന് വയറും കാൽമുട്ട് വരെയും മറയുന്ന പുതിയ കായിക വസ്ത്രങ്ങൾ നൽകാൻ അസോസിയേഷൻ ഇതിനകം പദ്ധതിയിട്ടിരുന്നതായി ബഹ്‌റൈൻ അത്‌ലറ്റിക്‌സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് മുഹമ്മദ് ജമാൽ പറഞ്ഞു. എന്നാൽ മറിയം തുടർന്നും ചെറിയ ഷോർട്ട്സ് ധരിച്ചു തന്നെയാണ് മത്സരിച്ചിരുന്നത് എന്ന് കാണാം.

അവലംബം

[തിരുത്തുക]
  1. "Olympics-Women's athletics 1500m medal results". Chicago Tribune. 10 August 2012. Archived from the original on 12 March 2014. Retrieved 11 August 2012.
  2. "Female Gulf athletes make their mark in London Olympics". Agence France-Presse. 13 August 2012.
  3. Burdsey, Daniel (2006). British Asians And Football: Culture, Identity, Exclusion. Taylor & Francis. p. 30. ISBN 0415395003.
  4. Maryam Yusuf Jamal applied to US, Canada and France before approaching Bahrain
  5. Jamal captures 1500m title in Guangzhou – Asian Games, Day 3. IAAF (2010-11-24). Retrieved on 2011-02-27.
  6. Gambaccini, Peter. Update: How Tainted Was the Women’s 1500 in London? Runners World, March 7, 2016, accessed December 13, 2016 at http://www.runnersworld.com/performance-enhancing-drugs/update-how-tainted-was-the-womens-1500-in-london
  7. "Banned Turkish distance runners to lose Olympic medals". Reuters. March 29, 2017. Retrieved 11 August 2024.
  8. "Khalid bin Hamad honors Bahraini athlete Maryam Jamal with gold medal of 2012 London Olympics". Bahrain News Agency. 12 December 2021. Retrieved 11 August 2024.
"https://ml.wikipedia.org/w/index.php?title=മറിയം_യൂസഫ്_ജമാൽ&oldid=4135331" എന്ന താളിൽനിന്ന് ശേഖരിച്ചത്