മരിയ വാൻ കെർകോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Maria Van Kerkhove
ജനനം20 February 1977
വിദ്യാഭ്യാസംCornell University (BS)
Stanford University (MS)
London School of Hygiene and Tropical Medicine (PhD)

ഒരു അമേരിക്കൻ എപ്പിഡെമിയോളജിസ്റ്റാണ് മരിയ ഡി. വാൻ കെർകോവ്.[1] ഇവർ സാംക്രമികരോഗങ്ങളുടെ പകർച്ചയെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇവർ ലോകാരോഗ്യസംഘടനയുടെ കോവിഡ്-19 ദുരന്തനിവാരണസംഘത്തിന്റെ സാങ്കേതിക വിഭാഗത്തിന്റെ തലവനാണ്.[2]

അമേരിക്കയിൽ ജനിച്ച വാൻ കെർകോവ് ന്യൂയോർക്കിലെ ന്യൂ ഹാർട്ട്ഫോർഡിലാണ് വളർന്നത്. ഇവർ 1999 ൽ കോർണൽ സർവകലാശാലയിൽ നിന്ന് ബയോളജിക്കൽ സയൻസസിൽ ബി.എസ്., 2000 ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് എപ്പിഡെമിയോളജിയിൽ എം.എസ്., 2009 ൽ പിഎച്ച്ഡി എന്നിവ നേടി. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആന്റ് ട്രോപ്പിക്കൽ മെഡിസിനിൽ നിന്ന് കംബോഡിയയിലെ ഏവിയൻ ഫ്ലൂവിനെക്കുറിച്ച് പ്രബന്ധം എഴുതിയിട്ടുണ്ട്. 2009 മുതൽ 2015 വരെ ഇവർ ലണ്ടനിലെ ഇമ്പീരിയൽ കോളേജിൽ സീനിയർ റിസർച്ച് ഫെലോ ആയി പകർച്ചവ്യാധികളെക്കുറിച്ച് പഠനം നടത്തി. എബോള, മെനിഞ്ചൈറ്റിസ്, മെർസ്, മഞ്ഞപ്പനി എന്നീ രോഗങ്ങളിലാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2009 മുതൽ ലോകാരോഗ്യ സംഘടനയുടെ ടെക്നിക്കൽ കൺസൾട്ടൻ്റ് ആയി പ്രവർത്തിച്ച ഇവർ, 2013 ലെ മെർസ് രോഗബാധയ്ക്കു വേണ്ടി സംഘടിപ്പിച്ച ടാസ്ക് ഫോഴ്സിലും പ്രവർത്തിച്ചു.[3]

അവലംബം[തിരുത്തുക]

  1. "2017 Institut Pasteur – OMI Seminar in Pandemics" (PDF). Institut Pasteur. August 2017. Archived from the original (PDF) on 2020-04-11. Retrieved 2020-05-15.
  2. Kuzmanovic, Aleks; Van Kerkhove, Dr Maria (17 March 2020). "Q&A on Coronavirus - COVID-19 with WHO's Dr Maria Van Kerkhove". World Health Organization (WHO).
  3. "WHO: Biographies of the members of, and advisers to, the IHR Emergency Committee concerning Middle East respiratory syndrome coronavirus (MERS-CoV): Dr Maria Van Kerkhove, Head, Outbreak Investigation Task Force, Center for Global Health, Institut Pasteur, Paris, France". World Health Organization. Retrieved 20 March 2020.
"https://ml.wikipedia.org/w/index.php?title=മരിയ_വാൻ_കെർകോവ്&oldid=3993732" എന്ന താളിൽനിന്ന് ശേഖരിച്ചത്