പക്ഷിപ്പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Avian influenza എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്‌. പക്ഷിപ്പനി. (ഇംഗ്ലീഷ്: Avian flu, Bird flu) പക്ഷികളിൽ വരുന്ന ഒരുതരം വൈറൽ പനിയാണിത്. ഏവിയൻ ഇൻഫ്‌ലുവൻസ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത. പക്ഷികളിൽ നിന്നും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്ന ഈ രോഗം 2003 ൽ ഏഷ്യയാകെ ഭീതി വിതയ്ക്കുകയുണ്ടായി. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓർത്തോമിക്സോവൈറസുകളിൽ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാൻ കഴിവുനേടിയതാണ്‌ പക്ഷികളിലും ഈ അസുഖമുണ്ടാവാൻ കാരണം.പക്ഷി പനിക്ക് കാരണമായ വൈറസ് ആണ് H5N1- [1][2][3][4][5][6][7]

കേരളത്തിൽ[തിരുത്തുക]

2014 നവംബറിൽ കേരളത്തിലെ ഒന്നിലധികം ജില്ലകളിൽ പക്ഷിപനി പടർന്നുപിടിച്ചിരുന്നു.ആലപ്പുഴ, ഇടുക്കി പാലക്കാട് തൃശ്ശൂര് തുടങ്ങി നിരവധി ജില്ലകളില് ഇത് ഭീതി പരത്തി.

2020- മാർച്ചിൽ കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലും മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലും പക്ഷിപനി ബാധിച്ചിരുന്നു.

അവലംബങ്ങൾ[തിരുത്തുക]

  1. "Avian influenza strains are those well adapted to birds"EUROPEAN CENTRE FOR DISEASE PREVENTION AND CONTROL[പ്രവർത്തിക്കാത്ത കണ്ണി].
  2. Chapter Two : Avian Influenza by Timm C. Harder and Ortrud Werner Archived 2017-08-09 at the Wayback Machine. in Influenza Report 2006
  3. Large-scale sequencing of human influenza reveals the dynamic nature of viral genome evolution Nature magazine presents a summary of what has been discovered in the Influenza Genome Sequencing Project.
  4. Avian Influenza A (H5N1) Infection in Humans Archived 2010-07-22 at the Wayback Machine. by The Writing Committee of the World Health Organization (WHO) Consultation on Human Influenza A/H5 in the September 29, 2005 New England Journal of Medicine
  5. The Threat of Pandemic Influenza: Are We Ready? Workshop Summary (2005) Archived 2006-09-14 at the Wayback Machine. Full text of online book by INSTITUTE OF MEDICINE OF THE NATIONAL ACADEMIES
  6. [1] CDC has a phylogenetic tree showing the relationship between dozens of highly pathogenic varieties of the Z genotype of avian flu virus H5N1 and ancestral strains.
  7. "Evolutionary characterization of the six internal genes of H5N1 human influenza A virus". Archived from the original on 2007-12-19. Retrieved 2009-06-04.
"https://ml.wikipedia.org/w/index.php?title=പക്ഷിപ്പനി&oldid=4077410" എന്ന താളിൽനിന്ന് ശേഖരിച്ചത്