മരിയ പൊപോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മരിയ പൊപോവ
Maria Popova.jpg
Maria Popova in 2013
ജനനം (1984-07-28) 28 ജൂലൈ 1984 (34 വയസ്സ്)
Bulgaria
ഭവനംBrooklyn, New York, United States
ദേശീയതBulgarian
പഠിച്ച സ്ഥാപനങ്ങൾUniversity of Pennsylvania
തൊഴിൽWriter, blogger, and critic
വെബ്സൈറ്റ്www.brainpickings.org

ബൾഗേറിയൻ എഴുത്തുകാരിയും ബ്ലോഗറും നിരൂപകയുമാണ് മാരിയ പൊപോവ. ഇപ്പോൾ ന്യുയോർക്കിലെ ബ്രുക്ലിനിൽ താമസം.[1][2] ബ്രെയിൻ പിക്കിങ്‌സ് ഡോട് ഓർഗ് എന്ന മാരിയയുടെ ബ്ലോഗ് ഏറെ പ്രസിദ്ധമാണ്. സംസ്‌കാരം, പുസ്തകങ്ങൾ, ഇലക്ട്രിക് എന്നീ വിഷയങ്ങളിൽ ബ്ലോഗ് എഴുതുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

ബൾഗേറിയൻ വംശജരായ പൊപോവയുടെ മാതാപിതാക്കൾ 1980കളിൽ റഷ്യയിൽ വെച്ചാണ് കണ്ടുമുട്ടുന്നത്. 1984 ജൂലൈ 28നാണ് പൊപോവ ജനിച്ചത്. മാതാവ് ലൈബ്രറി സയൻസും എഞ്ചിനിയറിങ് പഠനവും പൂർത്തിയാക്കി. പിതാവ് പിന്നീട് ആപ്പിൾ കച്ചവടക്കാരനായി.[3] മരിയ തന്റെ എട്ടാം വയസ്സു മുതൽ കമ്പിളികൊണ്ടുള്ള പാവകൾ കൊണ്ട് നിർമ്മിച്ച ഒരു തരം അലങ്കാര വസ്തു നിർമ്മിച്ച് ലെമനേഡ് സ്റ്റാൻഡുകളിൽ വെച്ച് തെരുവുകളിൽ വിൽപ്പന നടത്തിയിരുന്നു.[4]

വിദ്യാഭ്യാസം, ജോലി[തിരുത്തുക]

2003ൽ ബൾഗേറിയയിലെ അമേരിക്കൻ കോളേജ് ഓഫ് സോഫിയയിൽ നിന്ന് ബിരുദം നേടി.[5] പെൻസിൽവാനിയ സർവ്വകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷൻസിൽ ബിരുദം നേടി. കോളേജ് പഠന സമയത്ത് ട്യൂഷൻ എടുത്ത് പണം സമ്പാദിച്ചു. ദി ഡെയ്‌ലി പെൻസിൽവാനിയൻ പത്രത്തിന് വേണ്ടി പരസ്യം പിടിക്കുന്ന ജോലി ചെയ്തു.[1][2]

അവലംബം[തിരുത്തുക]

  1. 1.0 1.1 Feiler, Bruce (November 30, 2012). "She's Got Some Big Ideas". The New York Times. ശേഖരിച്ചത്: December 1, 2012.
  2. 2.0 2.1 Levintova, Hannah (January 2012). "Maria Popova's Beautiful Mind". Mother Jones. Mother Jones and the Foundation for National Progress. ശേഖരിച്ചത്: 2012-12-01.
  3. Hawk, Antiq (December 10, 2012). "Maria Popova - Editor of Brain Pickings". Who & Whom. ശേഖരിച്ചത്: October 1, 2013.
  4. Wolinetz, Geoff (June 24, 2010). "Brain Pickings blogger Maria Popova: 'I'm not a big believer in saving'". Bundle. മൂലതാളിൽ നിന്നും October 28, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: October 5, 2013.
  5. Бонева-Благоева, Йорданка (16 December 2015). "Как блогърката Мария Попова от Brain Pickings избира Американския колеж за свое училище" (ഭാഷ: ബൾഗേറിയൻ).

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മരിയ_പൊപോവ&oldid=2787205" എന്ന താളിൽനിന്ന് ശേഖരിച്ചത്