Jump to content

മനോമോഹനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനോമോഹനൻ
മനോമോഹനൻ
ജനനം
മനോമോഹനൻ

കയ്പമംഗലം, തൃശ്ശൂർ ജില്ല
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്കേരള സംഗീത നാടക അക്കാദമി പുരസ്കാരം

കേരള സംഗീത നാടക അക്കാദമി ഗുരുപൂജാ പുരസ്കാരം ലഭിച്ച നാടക - ചലച്ചിത്ര അഭിനേതാവും നാടക സംവിധായകനും ഗാന രചയിതാവുമാണ് മനോമോഹനൻ.[1]

ജീവിതരേഖ

[തിരുത്തുക]

മൂന്നു പതിറ്റാണ്ടിലേറെയായി മലയാള നാടകരംഗത്തു പ്രവർത്തിക്കുന്ന മനോമോഹനൻ 1952ൽ തൃശ്ശൂർ ജില്ലയിലെ കയ്പമംഗലത്തു ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് നാടക രംഗത്തെത്തിയ ഇദ്ദേഹം 43 അമേച്വർ നാടകങ്ങളിൽ അഭിനയിച്ചു. തുടർന്ന് പ്രൊഫഷണൽ നാടക രംഗത്തെത്തിയ ഇദ്ദേഹം മണപ്പുറം തീയറ്റേഴ്സ്, തൃശ്ശൂർ കലാകേന്ദ്രം, കഴിമ്പ്രം തീയറ്റേഴ്സ് എന്നിവയുമായി സഹകരിച്ച് പ്രവർത്തിച്ചു.[2] തൃശ്ശൂർ വ്യാസ എന്ന സ്വന്തം സമിതിയിലൂടെ[2] പതിനഞ്ച് നാടകങ്ങൾ അരങ്ങിലെത്തിച്ചു. മൂന്ന് നാടകങ്ങൾ സംവിധാനം ചെയ്തു. ഗാനങ്ങളെഴുതാറുണ്ട്. അയ്യായിരത്തോളം വേദികളിൽ വേഷമിട്ടു. ഇരുപതോളം സിനിമകളിലും ഇരുപത്തഞ്ചോളം സീരിയലുകളിലും, നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.[2]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. കേരള സംഗീത നാടക അക്കാദമി അവാർഡ് കൈപ്പുസ്തകം 2018. തൃശൂർ: കേരള സംഗീത നാടക അക്കാദമി. 2019.
  2. 2.0 2.1 2.2 "Thrissur News: കയ്പമംഗലം സ്വദേശി മനോമോഹൻ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നേടി" (in ഇംഗ്ലീഷ്). Retrieved 2021-01-19.[പ്രവർത്തിക്കാത്ത കണ്ണി]
  3. "കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ വിതരണം ചെയ്തു". മാതൃഭൂമി. 17 October 2019. Archived from the original on 2021-01-19. Retrieved 18 January 2021.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=മനോമോഹനൻ&oldid=3788615" എന്ന താളിൽനിന്ന് ശേഖരിച്ചത്