മനുഭായ് ഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Manubhai Shah
ജനനം1915 (1915)
മരണം2000 (വയസ്സ് 84–85)
New Delhi, India
തൊഴിൽFormer Cabinet Minister of Commerce, Industry, International Trade, Government of India
ജീവിത പങ്കാളി(കൾ)Vidyaben Shah

മനുഭായ് ഷാ (1915-2000) അര നൂറ്റാണ്ടിലേറെക്കാലം സ്വതന്ത്ര ഇന്ത്യയിൽ സുപ്രധാന രാഷ്ട്രീയ വികസനത്തിൽ പങ്കു വഹിച്ച ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

1948 മുതൽ 1956 വരെ സൗരാഷ്ട്ര നിയമസഭയിലെ അംഗമായിരുന്നു. ഇദ്ദേഹം ധനകാര്യ, ആസൂത്രണ, വ്യവസായ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജവഹർലാൽ നെഹ്രു, ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിര ഗാന്ധി എന്നിവരുടെ മന്ത്രിസഭയിൽ കേന്ദ്ര മന്ത്രിയായിരുന്നു അദ്ദേഹം. [1]വ്യവസായങ്ങൾ, വാണിജ്യം, വിദേശ വ്യാപാരം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. സജീവ സാമൂഹിക രാഷ്ട്രീയ പ്രവർത്തകനായ മനുഭായ് ഒരു സ്ഥാപന നിർമ്മാതാവ് ആയിരുന്നു. അദ്ദേഹം ഇന്ത്യയിലെ വിപുലമായ വിദ്യാഭ്യാസ, സാമൂഹ്യ, അടിസ്ഥാന സൗകര്യ, ഗവേഷണ, വ്യവസായ സ്ഥാപനങ്ങൾ ആരംഭിച്ചു.

ദേശീയ രാഷ്ട്രീയം[തിരുത്തുക]

1957 മുതൽ 1967 വരെ രണ്ടാം ലോക്സഭാംഗമായിരുന്നു മനുഭായ് ഷാ. ബോംബെ സംസ്ഥാനത്തിലെ മധ്യ സൗരാഷ്ട്ര പാർലമെൻറ് തിരഞ്ഞെടുപ്പിലും ഗുജറാത്തിലെ ജാംനഗർ പാർലമെന്ററി ഇലക്ടറൽ കൗൺസിലും പ്രതിനിധീകരിച്ചു.1956-57 കാലയളവിലും 1970 മുതൽ 1976 വരെയും അദ്ദേഹം രാജ്യസഭാംഗമായിരുന്നു..[2]ഇദ്ദേഹം വിവിധ കാലഘട്ടങ്ങളിൽ വ്യവസായ കേന്ദ്രമന്ത്രി, അന്താരാഷ്ട്ര വ്യാപാരവും വാണിജ്യവും ഉൾപ്പെടെ വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുകയുണ്ടായി.[3][4][5]

രാജ്യത്തെ ഏതാണ്ട് 400 വ്യാവസായിക എസ്റ്റേറ്റുകൾ സ്ഥാപിക്കുന്നതിൽ ഷാ നല്ല പങ്കുവഹിച്ചു. [6] 1974- ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഗുന്നർ മിർദാൽ പറഞ്ഞതായി ഷാ ഇങ്ങനെ പ്രസ്താവിച്ചു: "ഈ നയം എല്ലായ്പ്പോഴും പ്രായോഗികമാണ് ...എപ്പോഴും ഗോളങ്ങളുടെ ഭിന്നകവിഭജനത്തെക്കാൾ പ്രധാന ലക്ഷ്യം, വേഗമേറിയ വളർച്ചയാണ്. അത് ചെയ്യാൻ കഴിയുന്ന ഏതൊരാൾക്കും തീർച്ചയായും പ്രോത്സാഹനം ലഭിക്കുന്നു." [7] ഷാ ഇങ്ങനെ പറഞ്ഞു: "ദീർഘകാലാടിസ്ഥാനത്തിലുള്ള വളർച്ച അതിവേഗം തുടരുന്നതിനേക്കാൾ ഒരേ സമയം എല്ലാം ചെയ്യാൻ ശ്രമിക്കുന്നതിനു പകരം പ്രാഥമികമായും നാം കനത്ത വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം [8]

അവലംബം[തിരുത്തുക]

  1. Ananth V Krishna, India Since Independence: Making Sense Of Indian Politics, New Delhi, 2011, p 73.
  2. "List of Former Members of Rajya Sabha (Term Wise)". Rajya Sabha Secretariat. ശേഖരിച്ചത് 4 October 2015.
  3. Virendra Kumar, Committees and Commissions in India 1947-73, Concept Publications, Delhi, 1978, p 408.
  4. Newsletter, Volumes 12-14, Bharat Chamber of Commerce, Calcutta, 1965.
  5. Foreign Affairs Record 1966, Vol. XII, January 1966, No.1
  6. Rediff News Report, December 2000
  7. Gunnar Myrdal, Asian Drama – An Inquiry into the Poverty of Nations, Vol II, The Twentieth Century Fund Inc, 1968, p 825.
  8. Gunnar Myrdal, Asian Drama – An Inquiry into the Poverty of Nations, Vol II, The Twentieth Century Fund Inc, 1968, p 821.
"https://ml.wikipedia.org/w/index.php?title=മനുഭായ്_ഷാ&oldid=3363967" എന്ന താളിൽനിന്ന് ശേഖരിച്ചത്