മഞ്ചിറ വന്യജീവി സങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Manjira Wildlife Sanctuary
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
Migratory Birds Manjira Wildlife Sanctuary.JPG
Migratory birds in the Manjira Wildlife Sanctuary
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/India Telangana" does not exist
LocationTelangana State, India
Coordinates17°57′52″N 78°02′22″E / 17.96444°N 78.03944°E / 17.96444; 78.03944Coordinates: 17°57′52″N 78°02′22″E / 17.96444°N 78.03944°E / 17.96444; 78.03944[1]
Area20 കി.m2 (4,900 acre)
EstablishedJune,1978

ഇന്ത്യൻ സംസ്ഥാനമായ തെലങ്കാനയിലെ മേഡക് ജില്ലയിൽ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതമാണ് മഞ്ചിറ വന്യജീവി സങ്കേതം[2]. ഇത് ഒരു മുതല സങ്കേതമാണ്. 70തിലധികം പക്ഷിവർഗ്ഗങ്ങളും ഇവിടെ വസിക്കുന്നു. വംശനാശഭീഷണി നേരിടുന്ന മുഗ്ഗർ മുതലയുടെ പ്രധാന ആവാസവ്യവസ്ഥയാണ് ഇവിടം. ഈ വന്യജീവിസങ്കേതത്തിലുള്ള തടാകത്തിൽ നിന്നാണ് ഹൈദ്രാബാദിലേക്കും സെക്കന്ദരാബാദിലേക്കുമുള്ള കുടിവെള്ളം ലഭ്യമാകുന്നത്. [1][2]

ഭൂപ്രകൃതി[തിരുത്തുക]

തെലങ്കാനയിലെ മേഡക് ജില്ലയിലാണ് മഞ്ചിറ വന്യജീവിസങ്കേതം. ഹൈദ്രാബാദിന് 50 കിലോമീറ്റർ വടക്കുകിഴക്കായാണ് ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്. മഞ്ചിറനദിയുടെ പ്രവാഹത്തിൽ 36 കിലോമീറ്ററോളം ഈ വന്യജീവിസങ്കേതത്തിലൂടെയാണ്

ഈ വന്യജീവിസങ്കേതത്തിലുള്ള മനുഷ്യനിർമ്മിതമായ തടാകത്തിൽനിന്നാണ് ഹൈദ്രാബാദിലേക്കും സെക്കന്ദരാബാദിലേക്കുമുള്ള കുടിവെള്ളം ലഭ്യമാകുന്നത്. ഈ തടാകത്തിൽ 9 ചെറിയ തുരുത്തുകളുണ്ട്. പുട്ടിഗഡ്ഡ, ബപൻഗഡ്ഡ, സംഗമഡ്ഡ, കർണ്ണംഗഡ്ഡ തുടങ്ങിയവയാണ് തുരുത്തുകൾ. ഈ തുരുത്തുകളിലുള്ള മരങ്ങൾ ജലപക്ഷികളുടെ കൂടുകൂട്ടലിന് സഹായിക്കുന്നു. തുരുത്തുകളിലുള്ള മരങ്ങളുടെ കട്ടിയേറിയ തണലും ഇവയുടെ കൂടൊരുക്കലിന് സഹായകമാണ്.

References[തിരുത്തുക]

  1. 1.0 1.1 "Important Bird Areas in India - A.P." (PDF). Indian Bird Conservation Network. മൂലതാളിൽ (PDF) നിന്നും 11 April 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 July 2012.
  2. 2.0 2.1 "Manjira Wildlife Sanctuary". Andhra Pradesh Forest Department. ശേഖരിച്ചത് 30 July 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]