മഗദി

Coordinates: 12°58′N 77°14′E / 12.97°N 77.23°E / 12.97; 77.23
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഗദി

മഹാഗദി
പട്ടണം
രംഗനാഥ സ്വാമി ക്ഷേത്രം
രംഗനാഥ സ്വാമി ക്ഷേത്രം
Nickname(s): 
പുള്ളിപ്പുലികളുടെ നാട്
മഗദി is located in Karnataka
മഗദി
മഗദി
Location in Karnataka, India
Coordinates: 12°58′N 77°14′E / 12.97°N 77.23°E / 12.97; 77.23
Country India
Stateകർണ്ണാടക
Districtരാമനഗര
സ്ഥാപകൻകെംപെ ഗൗഡ I
ഉയരം
925 മീ(3,035 അടി)
ജനസംഖ്യ
 (2011)
 • ആകെ30,000
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)
PIN
വാഹന റെജിസ്ട്രേഷൻKA-42

മഗദി കർണ്ണാടക സംസ്ഥാനത്തെ രാമനഗര ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു താലൂക്ക് ആസ്ഥാനമാണ്. ബെംഗളൂരുവിൽ നിന്ന് 51 കിലോമീറ്റർ അകലെയാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ബെംഗളൂരുവിൻറെ സ്ഥാപകനായിരുന്ന മഹാനായ കെംപെ ഗൗഡ I മഗദി താലൂക്കിലെ കെമ്പപുര സ്വദേശിയായിരുന്നു. സമ്പന്നമായ സാംസ്കാരിക പൈതൃകമുള്ള മഗദി വിജയനഗര സാമ്രാജ്യത്തിന്റെ ഭരണകാലത്ത് അടയാളപ്പെടുത്തിയ ഏറ്റവും വലിയ അതിർത്തി (മഹാഗഡി) പ്രദേശം ആയിരുന്നു. മുമ്പ് മഹാഗദി അല്ലെങ്കിൽ മഹാലക്ഷ്മി ഗദി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പട്ടണം, പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് മഗദി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. പ്രശസ്തമായ പ്ലൈവുഡ് ബ്രാൻഡായ "രാജ്പ്ലൈ"യുടെ ആസ്ഥാനം കൂടിയാണ് മഗഡി.

ഭൂമിശാസ്ത്രം[തിരുത്തുക]

12°58′N 77°14′E / 12.97°N 77.23°E / 12.97; 77.23 അക്ഷാംശ രേഖാംശങ്ങളിലാണ് മഗദി പട്ടണം സ്ഥിതി ചെയ്യുന്നത്.[1] ഇതിൻറെ സമുദ്ര നിരപ്പിൽനിന്നുള്ള ശരാശരി ഉയരം 925 മീറ്റർ (3034 അടി) ആണ്.

ജനസംഖ്യാശാസ്ത്രം[തിരുത്തുക]

2011 ലെ സെൻസസ് പ്രകാരമുള്ള മഗദിയിലെ ജനസംഖ്യ 27,605 ആയിരുന്നു. ഇവിടുത്തെ ജനസംഖ്യയുടെ 50% പുരുഷന്മാരും 50% സ്ത്രീകളുമാണ്. ശരാശരി സാക്ഷരതാ നിരക്ക് 69% ആയ മഗദിയിൽ പുരുഷ സാക്ഷരത 74 ശതമാനവും സ്ത്രീ സാക്ഷരത 65 ശതമാനവുമാണ്.[2]

അവലംബം[തിരുത്തുക]

  1. "Maps, Weather, and Airports for Magadi, India". www.fallingrain.com. Retrieved 23 December 2022.
  2. "Magadi town". 2011 Census Data. Retrieved 20 September 2020.
"https://ml.wikipedia.org/w/index.php?title=മഗദി&oldid=3982782" എന്ന താളിൽനിന്ന് ശേഖരിച്ചത്