Jump to content

മംഗ്ലീഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളഭാഷ റോമൻ ലിപികൾ ഉപയോഗിച്ച് എഴുതുന്ന രീതിയാണു് മംഗ്ലീഷ്(Manglish അല്ലെങ്കിൽ Mamglish). പതിനാറാം നൂറ്റാണ്ടിൽ പാശ്ചാത്യരായ സഞ്ചാരികളും കച്ചവടക്കാരും മതപ്രവർത്തകരും യൂറോപ്യൻ ലിപികളുപയോഗിച്ച് മലയാളപദങ്ങൾ എഴുതുവാൻ തുടങ്ങിയിരുന്നെങ്കിലും മലയാളികൾ തന്നെ പരസ്പരം ആശയവിനിമയം നടത്തുന്നതിനു് മംഗ്ലീഷ് ഉപയോഗിച്ചുതുടങ്ങുന്നതു് ടൈപ്റൈറ്റർ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയ ആധുനിക ഉപകരണങ്ങളുടെ പ്രചാരത്തോടുകൂടിയാണു്. ഇത്തരം ഉപകരണങ്ങളിൽ തനതുമലയാളലിപികൾ ഉപയോഗിക്കുവാൻ തുടക്കത്തിലെങ്കിലും നേരിട്ട സാങ്കേതികപരിമിതികളാണു് ആധുനികമംഗ്ലീഷ് ആവിർഭവിക്കാൻ ഇടയാക്കിയതു്.

[തിരുത്തുക]

മലയാളം അതിന്റെ തനതുലിപിയിലല്ലാതെ, റോമൻ ലിപികളിലോ, ദേവനാഗരി, തമിഴ്, ബംഗാളി, ഒറിയ തുടങ്ങിയ മറ്റു ഭാഷകളിലോ എഴുതുന്ന രീതിയെ ലിപ്യന്തരീകരണം(transliteration) എന്നു പറയുന്നു. ഒരു ലിപ്യന്തരീകരണരീതിയായും മംഗ്ലീഷ് ഉപയോഗിച്ചുവരുന്നു.

അ A, ആ AA, ഇ I, ഈ EE, ഉ U, ഊ OO, ഋ RU, എ E, ഏ E, ഐ AI, ഒ O, ഓ O. ഔ AU, ആം AM, അഃ AH.

ക KA, ഖ KHA, ഗ GA, ഘ GHA, ങ NGA, ച CHA, ഛ CHHA, ജ JA, ഝ JHA, ഞ NJA ട TA, ഠ THA, ഡ DA, ഢ DHA, ണ NA ത TA, ഥ THA, ദ DA, ധ DHA, ന NA പ PA, ഫ PHA, ബ BA, ഭ BHA, മ MA

യ YA, ര RA, ല LA, വ VA, ശ SHA, ഷ SHA, സ SA, ഹ HA, ള LA, ഴ ZHA, റ RA.

"https://ml.wikipedia.org/w/index.php?title=മംഗ്ലീഷ്&oldid=4083888" എന്ന താളിൽനിന്ന് ശേഖരിച്ചത്