Jump to content

ഭൂതോച്ചാടനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി. ഫ്രാൻസിസ് ബോർഷിയ ഭൂതോച്ചാടനം നടത്തുന്നത് ഗോയയുടെ ഭാവനയിൽ

ഭൂതോച്ചാടനം (ഗ്രീക്കിൽ നിന്ന് εξορκισμός, exorkismós "ശപഥത്താൽ ബന്ധിക്കുക") എന്നത് ഒരു മനുഷ്യനെയോ സ്ഥലത്തെയോ ബാധിച്ചിരിക്കുന്ന  പിശാചുക്കളെയോ, ഭൂതങ്ങളെയോ അല്ലെങ്കിൽ ദുരാത്മാക്കളെയോ പുറത്താക്കുന്ന മതാചാരക്രിയയാണ്.[1] ഭൂതോച്ചാടകന്റെ വിശ്വാസമനുസരിച്ച്, ആവസിച്ചിരിക്കുന്ന ആത്മാവിനെക്കൊണ്ട് ശപഥം ചെയ്യിച്ചോ, വിപുലമായ ആചാരക്രിയകൾ ചെയ്‌തുകൊണ്ടോ അല്ലെങ്കിൽ ഉന്നതശക്തിയുടെ നാമത്തിൽ പുറത്തുപോകാൻ ആജ്ഞാപിച്ചുകൊണ്ടോ ആണ് ഇത് ചെയ്യുന്നത്. പ്രാചീനമായ ഈ ആചാരം പല സംസ്കാരങ്ങളുടെയും മതങ്ങളുടെയും വിശ്വാസത്തിന്റെ ഭാഗമാണ്.

ആവശ്യാനുസരണമുള്ള ഭൂതോച്ചാടനത്തിന്റെ എണ്ണം 18-ാം നൂറ്റാണ്ടോടുകൂടി അമേരിക്കയിൽ കുറയാൻ തുടങ്ങി. പിന്നീട് 20-ാം നൂറ്റാണ്ടിന്റെ പകുതിയിൽ, മാദ്ധ്യമ ശ്രദ്ധയാകർഷിച്ചതോടെ ഇതിന്റെ എണ്ണം വളരെയധികം വർദ്ധിച്ചു. “1960-കൾക്കും 1970-കൾക്കും ഇടയ്ക്ക് ഭൂതോച്ചാടനകർമ്മങ്ങളുടെ എണ്ണത്തിൽ 50% വരെ വർദ്ധനയുണ്ടായി”.[2]

ബുദ്ധമതം

[തിരുത്തുക]

ഭൂതോച്ചാടനദിനത്തിലെ ആചാരം ടിബറ്റൻ പാരമ്പര്യത്തിന്റെ ഭാഗമാണ്. ടിബറ്റൻ മതചടങ്ങായ ഗുതൊർ (དགུ་ གཏོར་), അഥവാ 29-ലെ വഴിപാട്, ടിബറ്റൻ മാസം 12-ലെ 29-ലാണ് നടത്തപ്പെടുന്നത്. എല്ലാ തിന്മകളെയും, ദുരാത്മാക്കളും കഴിഞ്ഞ വർഷത്തെ അനർത്ഥവും ഉൾപ്പെടെയുള്ളവയേയും പുറത്താക്കി പുതുവത്സരം സമാധാനപരവും ശുഭകരവുമായ രീതിയിൽ ആരംഭിക്കുന്നതിനാണ് അതിൽ ഊന്നൽ കൊടുക്കുന്നത്.

ടിബറ്റിലുടനീളമുള്ള ക്ഷേത്രങ്ങളും മഠങ്ങളും ഗംഭീരമായ മതനൃത്തച്ചടങ്ങുകൾ നടത്തുന്നു. ലാസയിലെ പൊടാല കൊട്ടാരത്തിൽ വച്ച് നടത്തപ്പെടുന്നതാണ് ഏറ്റവും വലുത്. ഈ ദിവസം കുടുംബങ്ങൾ വീടുകൾ വൃത്തിയാക്കുകയും, മുറികൾ അലങ്കരിക്കുകയും, ഗുതുക് (དགུ་ཐུག་) എന്ന പ്രത്യേകതരം നൂഡിൽ സൂപ്പ് കഴിക്കുകയും ചെയ്യുന്നു. വൈകുന്നേരം, വിളക്കുകൾ കൈയ്യിലേന്തിക്കൊണ്ട് ആളുകൾ ഭൂതോച്ചാടനത്തിൻ്റെ വാക്കുകൾ വിളിച്ചുപറയുന്നു.[3]

ക്രിസ്തുമതം

[തിരുത്തുക]
ഗുസ്താവ് ദൊറെയുടെ ബധിരനിൽ നിന്നും പിശാചിനെ പുറത്താക്കുന്ന ക്രിസ്തു, 1865.

ക്രിസ്തുമതത്തിൽ, പിശാചുക്കളെ പുറത്താക്കുന്ന ആചാരക്രിയയാണ് ഭൂതോച്ചാടനം. ഭൂതോച്ചാടനം നടത്തുന്നയാളെ ഭൂതോച്ചാടകനെന്ന് വിളിക്കുന്നു. ഈ വ്യക്തി ക്രൈസ്തവസഭയിലെ അംഗമോ അല്ലെങ്കിൽ പ്രത്യേക അനുഗ്രഹങ്ങളോ കഴിവുകളോ സിദ്ധിച്ച ആളോ ആയിരിക്കും. ഭൂതോച്ചാടകൻ പ്രർത്ഥനകളോ അല്ലെങ്കിൽ ആംഗ്യങ്ങൾ, ചിഹ്നങ്ങൾ, ബിംബങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ ഭക്തവസ്തുക്കളോ ഇതിനായി ഉപയോഗിക്കും. ഭൂതോച്ചാടകൻ പലപ്രാവശ്യമായി ദൈവത്തോടോ, യേശുവിനോടോ, മാലാഖമാരോടോ, കാവൽ മാലാഖമാരോടോ ഭൂതോച്ചാടനത്തിൽ ഇടപെടണമെന്ന് പ്രാർത്ഥിക്കും. പിതാവും, പുത്രനും, പരിശുദ്ധാത്മാവുമാണ് (പരിശുദ്ധ ത്രിത്വം) പിശാചുക്കളെ പുറത്താക്കാനുള്ള ശക്തി തങ്ങൾക്ക് നൽകിയതെന്നാണ് പ്രൊട്ടസ്റ്റൻ്റ് ക്രൈസ്തവ ഭൂതോച്ചാടകർ പൊതുവേ വിശ്വസിക്കുന്നത്. [4]

സാധാരണയായി, പിശാച് ബാധിച്ചിരിക്കുന്ന വ്യക്തികൾ തങ്ങളിൽ തന്നെ തിന്മയുള്ളവരോ അല്ലെങ്കിൽ തങ്ങളുടെ ചെയ്തികൾക്ക് പൂർണ്ണ ഉത്തരവാദിത്വമുള്ളവരോ ആയിരിക്കില്ല. കാരണം, തന്നെത്തന്നെയോ അല്ലെങ്കിൽ മറ്റുള്ളവരെയോ മുറിവേൽപ്പിക്കാനുള്ള പിശാചുബാധിതരുടെ പ്രവണത മനഃപൂർവ്വമല്ല, മറിച്ച് പിശാചിൻ്റെ കൗശലമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ, ഒരു ശിക്ഷയേക്കാൾ ഉപരി ചികിത്സയായിട്ടാണ് പരിശീലകർ ഭൂതോച്ചാടനത്തെ പരിഗണിക്കുന്നത്. മുഖ്യധാരയിലുള്ള ആചാരങ്ങൾ സാധാരണയായി ഇത് കണക്കിലെടുക്കുകയും, ബാധയുള്ളയാൾക്ക് ഉപദ്രവം ഏൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. അക്രമത്തിന് സാധ്യതയുണ്ടെങ്കിൽ മാത്രം ബാധയുള്ളയാളെ ബന്ധനസ്ഥനാക്കുന്നു. [5]

കത്തോലിക്കാസഭ

[തിരുത്തുക]

കത്തോലിക്കാസഭയിൽ, യേശുക്രിസ്തുവിന്റെ നാമത്തിലാണ് ഭൂതോച്ചാടനങ്ങൾ നടത്തപ്പെടുന്നത്. [6] മാമ്മോദീസയുടെ സമയത്തോ അല്ലെങ്കിൽ മെത്രാൻ്റെ അനുമതിയോടെയോ ഒരു വൈദികന് മാത്രം നടത്താവുന്ന ഔപചാരിക ഭൂതോച്ചാടനവും, ആർക്കും ചൊല്ലാൻ കഴിയുന്ന "വിടുതൽ പ്രാർത്ഥനയും" തമ്മിൽ വേർതിരിവ് ഉണ്ട്.

ഭൂതോച്ചാടകരുടെ പ്രതീകമായ, ഇടത് കൈയിൽ സുവിശേഷവുമായി, അജീരയിലെ വിശുദ്ധ ഫിലിപ്പിന്റെ രൂപം,സിസിലിയിലെ ലിമിനയിൽ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമുള്ള മെയ് മാസത്തിലെ ആഘോഷവേളയിൽ

ലൂഥറൻ സഭകൾ

[തിരുത്തുക]

ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സ്

[തിരുത്തുക]

ഹിന്ദുമതം

[തിരുത്തുക]

ഇസ്ലാം

[തിരുത്തുക]

യഹൂദമതം

[തിരുത്തുക]

താവോയിസം

[തിരുത്തുക]

ശാസ്ത്രീയ നിരീക്ഷണം

[തിരുത്തുക]

ഭൂതോച്ചാടനവും മാനസികരോഗവും

[തിരുത്തുക]

യുണൈറ്റഡ് കിംഗ്ഡം

[തിരുത്തുക]

ശ്രദ്ധേയമായ ഭൂതോച്ചാടനങ്ങളും ഭൂതോച്ചാടകരും

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. Jacobs, Louis (1999). "Exorcism". A Concise Companion to the Jewish Religion. doi:10.1093/acref/9780192800886.001.0001. ISBN 9780192800886.
  2. Martin, M (1992). Hostage to the Devil: The Possession and Exorcism of Five Contemporary Americans. San Francisco: Harper San Francisco. pp. 120.
  3. "Exorcising-Ghost Day". Tibet Travel. Archived from the original on 10 April 2010. Retrieved 12 March 2010.
  4. Mohr, M. D., & Royal, K. D. (2012). "Investigating the Practice of Christian Exorcism and the Methods Used to Cast out Demons", Journal of Christian Ministry, 4, p. 35. Available at: http://journalofchristianministry.org/article/view/10287/7073 Archived 2019-01-11 at the Wayback Machine..
  5. Malachi M. (1976) Hostage to the Devil: the possession and exorcism of five living Americans. San Francisco, Harpercollins p. 462 ISBN 0-06-065337-X
  6. Libreria Editrice Vaticana; Pope John Paul II, eds. (28 April 2000), "Sacramentals", Catechism of the Catholic Church (2ND ed.), Citta del Vaticano: United States Conference of Catholic Bishops, p. 928, ISBN 978-1-57455-110-5, retrieved 15 February 2012
"https://ml.wikipedia.org/w/index.php?title=ഭൂതോച്ചാടനം&oldid=4073040" എന്ന താളിൽനിന്ന് ശേഖരിച്ചത്