Jump to content

ഭിട്ടാർകനിക കണ്ടൽക്കാടുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭീതർകനികയിൽ നിന്നുള്ള സൂര്യാസ്തമയ ദൃശ്യം

ഇന്ത്യയിലെ  ഒഡീഷ സംസ്ഥാനത്തെ കണ്ടൽക്കാടുകളുള്ള ഒരു ചതുപ്പു നിലമാണ് ഭിട്ടാർകനിക കണ്ടൽക്കാടുകൾ (Bhitarkanika Mangroves). ബ്രഹ്മണി നദിയുടേയും ബിതറാണി നദിയുടേയും നദീതീരത്തിന്റെ 650 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് ഭിട്ടാർകനിക വ്യപിച്ചു കിടക്കുന്നത്. 

ചരിത്രം

[തിരുത്തുക]

1952 വരെ ഭിട്ടാർകനിക കണ്ടൽക്കാടുകൾ ജമേന്ദാർ ഉടമസ്ഥതയിലായിരുന്നു. ഒഡീഷ സർക്കാർ ജമേന്ദാരി സമ്പ്രദായം നിർത്തലാക്കുകയും, ജമീന്ദാരി വനങ്ങളെ സംസ്ഥാന വനംവകുപ്പിന്റെ നിയന്ത്രണത്തിലാക്കി സംരക്ഷിക്കുകയും ചെയ്തു. 1972 ൽ ബ്രഹ്മണി നദിയുടേയും ബിതറാണി നദിയുടേയും നദീതീരത്തിന്റെ 672 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ഭിതാർകണിക വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു. 1998 സെപ്റ്റംബറിൽ വന്യജീവി സങ്കേതത്തിന്റെ 145 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കേന്ദ്രഭാഗം ഭിട്ടാർകാനിക ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. 2002ൽ റാംസർ ഉടമ്പടി പ്രകാരം സംരക്ഷിക്കപ്പെടുന്ന  തണ്ണീർത്തടപ്രദേശങ്ങളിലൊന്നായി ഭിട്ടാർകനിക കണ്ടൽക്കാടുകളേയും ഉൾപ്പെടുത്തി.[1]

പരിസ്ഥിതി

[തിരുത്തുക]

ഇന്ത്യയിൽ അറിയപ്പെടുന്ന 58 കണ്ടൽചെടികളിൽ 55 സ്പീഷിസുകളും ഭിട്ടാർകനിക കണ്ടൽപ്രദേശത്തു കാണപ്പെടുന്നുണ്ട്. ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ ഉരഗമായ കായൽ മുതലകൾ ഈ പ്രദേശത്ത് ധാരാളമായി വസിക്കുന്നുണ്ട്. ഈ തണ്ണീർതട പ്രദേശം വൻതോതിൽ വൈവിധ്യമാർന്ന ദേശ-ദേശാടനപക്ഷികളുടെ ആവാസ സ്ഥലവുമാണ്. റിസസ് കുരങ്ങ്, പൂച്ചപ്പുലി, fishing cat, jungle cat, small Indian civet cat, toddy cat, common mongoose, jackal, striped hyena, Indian fox, wild pig, Indian porcupine, mole rat, നീർനായ തുടങ്ങിയ പല ജീവികളും ഇവിടെ കാണപ്പെടുന്നുണ്ട്.[2]

ഇതുംകാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Ramsar Convention Official site".
  2. PC Mishra; N Behera; BK Senapathi; BC Guru (2005). Advances in Ecology and Environmental Sciences. APH publishing corporation. p. 425. ISBN 978-81-7024-676-3.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]