Jump to content

ഭട്ടിപ്രോളു

Coordinates: 16°06′09″N 80°46′51″E / 16.1026°N 80.7807°E / 16.1026; 80.7807
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭട്ടിപ്രോളു
ഗ്രാമം
ഭട്ടിപ്രോളുവിലെ ബുദ്ധ മഹാ സ്തൂപം
ഭട്ടിപ്രോളുവിലെ ബുദ്ധ മഹാ സ്തൂപം
ഭട്ടിപ്രോളു is located in India
ഭട്ടിപ്രോളു
ഭട്ടിപ്രോളു
Location in Andhra Pradesh, India
ഭട്ടിപ്രോളു is located in Andhra Pradesh
ഭട്ടിപ്രോളു
ഭട്ടിപ്രോളു
ഭട്ടിപ്രോളു (Andhra Pradesh)
Coordinates: 16°06′09″N 80°46′51″E / 16.1026°N 80.7807°E / 16.1026; 80.7807
Countryഇന്ത്യ
സംസ്ഥാനംആന്ധ്ര പ്രദേശ്
ജില്ലബപട്ല
മണ്ഡലംഭട്ടിപ്രോളു
ഭരണസമ്പ്രദായം
 • ഭരണസമിതിഭട്ടിപ്രോളു ഗ്രാമ പഞ്ചായത്ത്
വിസ്തീർണ്ണം
 • ആകെ2,515 ഹെ(6,215 ഏക്കർ)
ജനസംഖ്യ
 (2011)[3]
 • ആകെ11,092
 • ജനസാന്ദ്രത440/ച.കി.മീ.(1,100/ച മൈ)
Languages
 • Officialതെലുഗു
സമയമേഖലUTC+5:30 (IST)
PIN
522xxx
ഏരിയ കോഡ്+91–
വാഹന റെജിസ്ട്രേഷൻAP

ഭട്ടിപ്രോളു ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ ബപട്‌ല ജില്ലയിലെ ഒരു ഗ്രാമമാണ്. തെന്നാലി റവന്യൂ വിഭാഗത്തിലെ ഭട്ടിപ്രോളു മണ്ഡലത്തിന്റെ കേന്ദ്രമാണിത്.[4] ദേശീയ പ്രാധാന്യമുള്ളതും കേന്ദ്ര സംരക്ഷിതമായതുമായ സ്മാരകങ്ങളിലൊന്നാണ് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ബുദ്ധ സ്തൂപം.[5] ദക്ഷിണേന്ത്യയിലെ ബ്രാഹ്മി ലിപിയുടെ ആദ്യകാല തെളിവുകളിലൊന്ന് ഭട്ടിപ്രോളുവിൽ നിന്നാണ് കണ്ടെടുക്കപ്പെട്ടത്.[6] ഗൗതമ ബുദ്ധന്റെ ദേഹാവശിഷ്ടങ്ങൾ അടങ്ങിയ ഒരു കലശത്തിലാണ് ഈ മുദ്രാക്ഷരം എഴുതപ്പെട്ടിരുന്നത്. ഭട്ടിപ്രോളു ലിപി എന്ന പേരിൽ ഇത് അറിയപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

പ്രതിപാലപുര എന്ന പ്രാചീന നാമമുള്ള ഭട്ടിപ്രോളു ഗ്രാമം, ആന്ധ്രാ ശതവാഹനന്മാർക്ക് മുമ്പുള്ള കാലത്ത് പുരാതന സാല രാജ്യത്തിലെ അഭിവൃദ്ധി പ്രാപിച്ച ഒരു പട്ടണമായിരുന്നു. ലഭ്യമായ ലിഖിത തെളിവുകൾ പ്രകാരം, കുബേരക രാജാവ് 230 ബിസിഇയിൽ ഭട്ടിപ്രോളു ഭരിച്ചിരുന്നു. ബിസി 3-2 നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ബുദ്ധ സ്തൂപത്തിൻറെ (വിക്രമാർക്ക കോട്ട ദിബ്ബ) പേരിലും ഭട്ടിപ്രോളു ഗ്രാമം പ്രസിദ്ധമാണ്.

അവലംബം

[തിരുത്തുക]
  1. "Gram Panchayat Identification Codes" (PDF). Saakshar Bharat Mission. National Informatics Centre. p. 98. Archived from the original (PDF) on 18 August 2017. Retrieved 9 May 2019.
  2. "District Census Hand Book : Guntur (Part B)" (PDF). Census of India. Directorate of Census Operations, Andhra Pradesh. 2011. pp. 14, 474. Retrieved 2 June 2019.
  3. "Population". Census of India. Registrar General and Census Commissioner of India. Retrieved 9 May 2019.
  4. "District Census Handbook : Guntur (Part A)" (PDF). Census of India. Directorate of Census Operations, Andhra Pradesh. 2011. pp. 5, 782–783. Retrieved 3 June 2019.
  5. "Centrally Protected Monuments". Archeological Survey of India (in ഇംഗ്ലീഷ്). Archived from the original on 2017-06-26. Retrieved 27 May 2017.
  6. Ananda Buddha Vihara Archived 2007-09-30 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ഭട്ടിപ്രോളു&oldid=3978169" എന്ന താളിൽനിന്ന് ശേഖരിച്ചത്