Jump to content

ബർക്കിറ്റ്സ് ലിംഫോമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബർക്കിറ്റ്സ് ലിംഫോമ
സ്പെഷ്യാലിറ്റിഹീമറ്റോളജി Edit this on Wikidata
ബർക്കിറ്റ് ലിംഫോമ ഉള്ള കുട്ടിയുടെ വായിലുള്ള മുഴ

ലസികാവ്യൂഹത്തിലുണ്ടാവുന്ന (പ്രത്യേകിച്ചും ബി-ലിംഫോസൈറ്റുകളിലുണ്ടാവുന്ന) ഒരുതരം ഹോജ്കിനേതര അർബുദമാണ് ബർക്കിറ്റ് ലിംഫോമ. 1956-ൽ ആഫ്രിക്കയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഡെന്നിസ് പാഴ്സൺ ബർക്കിറ്റ് എന്ന സർജനാണ് ഈ രോഗം ആദ്യമായി നിരീക്ഷിച്ചത്.[1][2]

വർഗ്ഗീകരണം

[തിരുത്തുക]
  • എൻഡമിക് വകഭേദം : ഭൂമധ്യരേഖയ്ക്കടുത്തുള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൂടുതലായും കാണപ്പെടുന്ന വകഭേദമാണിത്. താടിയെല്ലിനെയും, അണ്ഡാശയത്തെയും, വൃക്കകളെയും, വൻകുടലിനെയും, സ്തനങ്ങളെയും ബാധിക്കുന്നു. ആഫ്രിക്കയിലെ കുട്ടികളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അർബുദവും ബർക്കിറ്റ് ലിംഫോമയാണ്.
  • സ്പൊറാഡിക് വകഭേദം : ആഫ്രിക്കേതര വകഭേദം എന്നും ഇതിനെ വിളിക്കുന്നു. ചെറു-വൻ കുടലുകൾ സന്ധിക്കുന്ന സ്ഥലത്താണ് ഇത് കൂടുതലായും കാണപ്പെടുന്നത്.
  • പ്രതിരോധ ന്യൂനത മൂലമുള്ള ബർക്കിറ്റ് ലിംഫോമ : എച്ച്.ഐ.വി അണുബാധിതരിലും, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് പ്രതിരോധശമനി മരുന്നുകൾ കഴിക്കുന്നവരിലുമാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.[3]

ശരീരനിദാനശാസ്ത്രത്തിൽ രക്തകോശങ്ങളുടെ ആകാരം മാത്രം പഠനവിധേയമാക്കി ബർക്കിറ്റ് ലിംഫോമയുടെ വകഭേദങ്ങൾ തിരിച്ചറിയാൻ പറ്റില്ല.

മൈക്രോസ്കോപ്പി

[തിരുത്തുക]
ബർക്കിറ്റ് ലിംഫോമ, ഇയോസിൻ-ഹെമറ്റോക്സിലിൻ വർണ്ണങ്ങൾ, സൂക്ഷ്മദർശിനിയിലൂടെ

ഒരുപോലെയിരിക്കുന്ന ശരാശരി വലിപ്പമുള്ള ലിംഫോസൈറ്റുകളാണ് സൂക്ഷ്മദർശിനിയിലൂടെ ദൃശ്യമാവുക. 'നക്ഷത്രപൂരിതമായ ആകാശം' എന്നാണ് ഈ സൂക്ഷ്മദർശിനി ദൃശ്യത്തെ വിശേഷിപ്പിക്കുന്നത്.[4] ഈ ലിംഫോസൈറ്റുകൾക്ക് ക്ഷാരാഭിമുഖ്യമുള്ള കോശദ്രവ്യം ഉണ്ടാകും. 'ചെറിയ മുറിയാത്ത കോശങ്ങൾ' എന്നാണ് ബർക്കിറ്റ് ലിംഫോമയിലെ ലിംഫോസൈറ്റുകളെ വിശേഷിപ്പിക്കുന്നത്. ബി-കോശ വ്യതിരക്ത മാർക്കറുകളായ CD20, CD22, CD19 എന്നിവ ഇവയിലുണ്ട്. വളരെ വേഗമേറിയതാണ് ലിംഫോമ കോശങ്ങളുടെ വിഭജനം.

ചികിത്സ

[തിരുത്തുക]

റിറ്റുക്സിമാബ് എന്ന മരുന്നാണ് നൽകിവരുന്നത്. കീമോതെറപ്പിയും, ഇമ്മ്യൂണോതെറപ്പിയും ചെയ്തുവരുന്നു. മുഴകൾ നീക്കം ചെയ്യാനായി ശസ്ത്രക്രിയകളും വേണ്ടിവന്നേക്കാം.

അവലംബം

[തിരുത്തുക]
  1. synd/2511 at Who Named It?
  2. Burkitt D (1958). "A sarcoma involving the jaws in African children". The British journal of surgery. 46 (197): 218–23. doi:10.1002/bjs.18004619704. PMID 13628987.
  3. Bellan C, Lazzi S, De Falco G, Nyongo A, Giordano A, Leoncini L (2003). "Burkitt's lymphoma: new insights into molecular pathogenesis". J. Clin. Pathol. 56 (3): 188–92. doi:10.1136/jcp.56.3.188. PMC 1769902. PMID 12610094. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  4. Fujita S, Buziba N, Kumatori A, Senba M, Yamaguchi A, Toriyama K (2004). "Early stage of Epstein-Barr virus lytic infection leading to the "starry sky" pattern formation in endemic Burkitt lymphoma". Arch. Pathol. Lab. Med. 128 (5): 549–52. doi:10.1043/1543-2165(2004)128<549:ESOEVL>2.0.CO;2. PMID 15086279. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ബർക്കിറ്റ്സ്_ലിംഫോമ&oldid=3775203" എന്ന താളിൽനിന്ന് ശേഖരിച്ചത്