ബ്ലാക്ക് ഹിൽസ് ദേശീയ വനം

Coordinates: 43°56′11″N 103°43′40″W / 43.93639°N 103.72778°W / 43.93639; -103.72778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലാക്ക് ഹിൽസ് ദേശീയ വനം
The Needles from Black Elk Peak in Black Hills National Forest
Map showing the location of ബ്ലാക്ക് ഹിൽസ് ദേശീയ വനം
Map showing the location of ബ്ലാക്ക് ഹിൽസ് ദേശീയ വനം
LocationSouth Dakota and Wyoming, U.S.
Nearest cityRapid City, South Dakota
Coordinates43°56′11″N 103°43′40″W / 43.93639°N 103.72778°W / 43.93639; -103.72778
Area1,253,308 acres (5,071.96 km2)[1]
EstablishedFebruary 22, 1897[2]
Governing bodyU.S. Forest Service
WebsiteBlack Hills National Forest

ബ്ലാക്ക് ഹിൽസ് ദേശീയ വനം അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ  ഡക്കോട്ട സംസ്ഥാനത്തിൻറെ തെക്കുപടിഞ്ഞാറൻ മേഖലയിലും വയോമിംഗ് സംസ്ഥാനത്തിൻറെ വടക്കുകിഴക്കൻ മേഖലകളിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു ദേശീയ വനമാണ്. 1.25 ദശലക്ഷം ഏക്കറിലധികം (5,066 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ഈ ദേശീയ വനം ഫോറസ്റ്റ് സർവീസാണ് കൈകാര്യം ചെയ്യുന്നത്. തെക്കൻ ഡക്കോട്ടയിലെ കസ്റ്ററിലാണ് ദേശീയ വനത്തിൻറെ കാര്യാലയം സ്ഥിതിചെയ്യുന്നത്. തെക്കൻ  ഡക്കോട്ടയിലെ കസ്റ്റർ, റാപ്പിഡ് സിറ്റി, സ്പിയർഫിഷ് എന്നിവിടങ്ങളിലും വയോമിംഗിലെ സൺഡാൻസിലും ഇതിന് പ്രാദേശിക ജില്ലാ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളുണ്ട്.[3]

പ്രധാനമായും പോണ്ടറോസ പൈൻ മരങ്ങളെ പിന്തുണയ്ക്കുന്ന, ഈ വനത്തിൽ ആസ്പൻ, ബർ ഓക്ക്, ബിർച്ച് തുടങ്ങിയ കഠിന മരങ്ങളും ഉൾപ്പെടുന്നു. താഴ്ന്ന വിതാനങ്ങളിലെ പുൽമേടുകളും ഉൾപ്പെടുന്ന ഈ വനമേഖലയിലെ തെക്കൻ ഡക്കോട്ട,  വയോമിംഗ് എന്നിവിടങ്ങളിലെ ബ്ലാക്ക് ഹിൽസ് എന്നറിയപ്പെടുന്ന പർവതപ്രദേശത്തിന്റെ ഭൂരിഭാഗവും ഈ ദേശീയ വനവ്യവസ്ഥ ഉൾക്കൊള്ളുന്നു. തെക്കൻ ഡക്കോട്ടയിലെ ഏറ്റവും ഉയരം കൂടിയ പർവതവും അമേരിക്കൻ ഐക്യനാടുകളിലെ റോക്കി പർവതനിരകളുടെ കിഴക്കുള്ള ഏറ്റവും ഉയർന്ന കൊടുമുടിയുമാണ് വനാന്തർഭാഗത്ത് സ്ഥിതിചെയ്യുന്ന ബ്ലാക്ക് എൽക്ക് പീക്ക്.[4]

അവലംബം[തിരുത്തുക]

  1. "Land Areas of the National Forest System" (PDF). U.S. Forest Service. January 2012. Retrieved June 30, 2012.
  2. "The National Forests of the United States" (PDF). ForestHistory.org. Retrieved July 30, 2012.
  3. "USFS Ranger Districts by State" (PDF). Archived from the original (PDF) on 2012-01-19. Retrieved 2022-09-12.
  4. "Feature Detail Report for: Harney Peak". Geographic Names Information System. United States Geological Survey. Retrieved March 12, 2010.