ബ്രേക്കിങ് ബാഡ്
ബ്രേക്കിങ് ബാഡ് | |
---|---|
![]() | |
തരം | ക്രൈം ഡ്രാമ |
സൃഷ്ടിച്ചത് | വിൻസ് ഗില്ലിഗൻ |
രചന | |
സംവിധാനം | |
അഭിനേതാക്കൾ | ബ്രയാൻ ക്രാൻസ്റ്റൺ, അന്ന ഗൺ, ആരൺ പോൾ, ഡീൻ നോറിസ്, ബെറ്റ്സി ബ്രാൻഡ്, ആർ ജെ മിറ്റ് |
ഈണം നൽകിയത് | ഡേവ് പോർട്ടർ |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഒറിജിനൽ ഭാഷ(കൾ) | ഇംഗ്ലിഷ് |
സീരീസുകളുടെ എണ്ണം | 5 |
എപ്പിസോഡുകളുടെ എണ്ണം | 62 |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) |
|
നിർമ്മാണം | സ്റ്റൂവർട്ട് എ ലയൺസ് സാം കാറ്റ്ലിൻ ജോൺ ഷിബൻ |
ഛായാഗ്രഹണം |
|
സമയദൈർഘ്യം | 43-58 മിനുട്ട് |
പ്രൊഡക്ഷൻ കമ്പനി(കൾ) | |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് |
|
Picture format | 576i 1080i (HDTV) |
Audio format | Stereo |
ഒറിജിനൽ റിലീസ് | 20 ജനുവരി 2008 | – സെപ്റ്റംബർ 29, 2013
External links | |
Website |
ബ്രേക്കിങ് ബാഡ് ടിവി ചരിത്രത്തിലെ ഏറ്റവും മികച്ച റേറ്റിങ് നേടിയിട്ടുള്ള പരമ്പരയാണ്. അമേരിക്കയിൽ പുറത്തിറങ്ങിയ ഈ ഷോ വിൻസ് ഗില്ലിഗന്റെ സൃഷ്ടിയാണ്. അഞ്ച് സീസൺ നീണ്ട പരമ്പര അമേരിക്കൻ ടെലിവിഷൻ ചാനലായ എഎംസി ജനുവരി 20, 2008 മുതൽ സെപ്റ്റംബർ 29, 2013 വരെ സംപ്രേഷണം ചെയ്തു. വാൾട്ടർ വൈറ്റ് എന്ന പൂർവ രസതന്ത്രം അധ്യാപകനെ ചുറ്റിപ്പറ്റിയുള്ളതാണ് ഈ അഞ്ച് സീസൺ നീളമുള്ള പരമ്പര. ശ്വാസകോശാർബുദം ബാധിച്ച വാൾട്ടർ തന്റെ കുടുംബത്തിന്റെ നില ഭദ്രമാക്കാൻ ജെസ്സി പിങ്ക്മെൻ എന്ന വിദ്യാർത്ഥിയുടെ കൂടെ തന്റെ രസതന്ത്ര അറിവ് ഉപയോഗിച്ച് മെതഫെറ്റമൈൻ എന്ന ഡ്രഗ്ഗ് ഉണ്ടാക്കാൻ തുടങ്ങുന്നു. എന്നാൽ മുന്നോട്ട് പോകുംതോറും കൂടുതൽ ഡീലർമാരുമായി ഇടപഴകുകയും കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാകുകയും ചെയ്യുന്നു. മിക്ക നിരൂപകരും ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല പരമ്പരകളിലൊന്നായാണു ബ്രേക്കിങ് ബാഡിനെ കാണുന്നത്. 2013ൽ എറ്റവും മികച്ച റേറ്റിങ്ങുള്ള ഷോ എന്ന ഗിന്നസ് പുരസ്കാരവുംനേടി. ന്യൂ മെക്സിക്കോയിലെ ആൽബുക്കേർകിലാണ് ബ്രേക്കിങ് ബാഡ് ചിത്രീകരിച്ചത്.
കഥാപാത്രങ്ങൾ[തിരുത്തുക]
- ബ്രയാൻ ക്രാൺസ്റ്റൺ - വാൾട്ടർ വൈറ്റ്, ശ്വാസ്കോശ അർബുദം ബാധിച്ച ഒരു രസതന്ത്ര അധ്യാപകൻ
- അന്ന ഗൺ - സ്കൈലർ വൈറ്റ് , വാൾട്ടർ വൈറ്റിന്റെ ഭാര്യ
- ആരോൺ പോൾ - ജെസ്സി പിങ്ക്മെൻ, വാൾട്ടർ വൈറ്റിന്റെ പങ്കാളി
- ഡീൻ നോറിസ് - ഹാങ്ക് ശ്രാഡർ
- ബെറ്റ്സി ബ്രാൻഡ് - ബെറ്റ്സി ശ്രാഡർ
- ആർ ജെ മിറ്റ് - വാൾട്ടർ വൈറ്റ് ജൂനിയർ
- ബോബ് ഒഡെങ്കിർക് - സോൾ ഗുട്മാൻ
- ജിയങ്കാർലൊ എസ്പസിറ്റൊ - ഗുസ്റ്റാവൊ ഫ്രിങ്
- ജൊനാതൻ ബാങ്ക്സ് - മൈക് എർമാൻട്രോട്ട്
സീസൺ 1 (2008)[തിരുത്തുക]
ആദ്യ സീസൺ യഥാർഥത്തിൽ ഒമ്പത് എപ്പിസോഡുകളാണ് തീരുമാനിച്ചിരുന്നത്. എന്നാൽ 2007-2008 ലെ എഴുത്തുകാരുടെ സമരം കാരണം ഏഴ് എപിസോഡുകളെ ഷൂട്ട് ചെയ്തുള്ളൂ. അത് 2008 ജനുവരി 20 മുതൽ മാർച്ച് 9 വരെ പ്രസിദ്ധീകരിച്ചു. ശ്വാസകോശ ക്യാൻസർ പിടിപെട്ട് ബുദ്ധിമുട്ടുന്ന സ്കൂൾ കെമിസ്ട്രി അധ്യാപകനാണ് വാൾട്ടർ വൈറ്റ്.
റേറ്റിംഗ്[തിരുത്തുക]
സീസൺ | കാലയളവ് | പ്രേക്ഷകർ (ദശലക്ഷത്തിൽ) |
---|---|---|
1 | 2008 | 1.23'[1] |
2 | 2009 | 1.3[2] |
3 | 2010 | 1.52[3] |
4 | 2011 | 1.9[4] |
5 | 2012-2013 | 4.32[5] |
പുരസ്കാരങ്ങൾ[തിരുത്തുക]
- ഗിന്നസ് പുസ്തകത്തിൽ ഇടം
- പ്രൈം ടൈം എമ്മി അവാർഡ് - 16
- പീബോഡി അവാർഡ് - 2
- ടി സി എ
- സാറ്റലൈറ്റ് അവാർഡ്
- റൈറ്റർസ് ഗിൽഡ് ഓഫ് അമേരിക്ക
- ക്രിട്ടിക്സ് ചോയ്സ് ടിവി അവാർഡ്
- സാറ്റേൺ അവാർഡ്
അവലംബം[തിരുത്തുക]
- ↑ Crupi, Anthony (September 30, 2013). "Breaking Bad Finale Draws 10.3 Million Viewers". Adweek. ശേഖരിച്ചത് June 15, 2015.
- ↑ Hibberd, James (July 16, 2012). "'Breaking Bad' returns to record premiere ratings". Entertainment Weekly. ശേഖരിച്ചത് June 16, 2015.
- ↑ "2010 Year in Review/2011 Year in Preview: AMC". The Futon Critic. January 24, 2011. ശേഖരിച്ചത് June 15, 2015.
- ↑ "AMC's "Breaking Bad" Breaks Records by Growing More Than Any Other Season 4 Drama in Basic Cable History for Adults 18-49". The Futon Critic. October 10, 2011. ശേഖരിച്ചത് June 15, 2015.
- ↑ Bibel, Sara (October 1, 2013). "Sunday Cable Ratings: 'Breaking Bad' Wins Big, 'Talking Bad', 'Homeland', 'Boardwalk Empire','Masters of Sex' & More". TV by the Numbers. മൂലതാളിൽ നിന്നും 2013-10-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 1, 2013.
പുറംകണ്ണികൾ[തിരുത്തുക]

- McFarland, Kevin (August 6, 2013). "The Writers' Strike of 2007–08 Changed Breaking Bad for the Better". The A.V. Club. ശേഖരിച്ചത് August 31, 2013.
- Snierson, Dan (July 13, 2012). "'Breaking Bad': Bryan Cranston, Aaron Paul, Vince Gilligan Reveal Season 5 Details". Entertainment Weekly. മൂലതാളിൽ നിന്നും 2014-07-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 31, 2013.
- Fienberg, Daniel (July 13, 2012). "Comic-Con 2012 Live-Blog: AMC's 'Breaking Bad'". HitFix. ശേഖരിച്ചത് August 31, 2013.
- Bland, Archie (August 8, 2013). "Breaking Bad: Why Life Won't Be the Same Without This Radical American Television Drama". The Independent. ശേഖരിച്ചത് September 1, 2013.</ref>
}}