ബ്രിട്ടനി സ്നോ
ബ്രിട്ടനി സ്നോ | |
---|---|
ജനനം | ടമ്പ, ഫ്ലോറിഡ, യു.എസ്. | മാർച്ച് 9, 1986
തൊഴിൽ |
|
സജീവ കാലം | 1994–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ടെയ്ലർ സ്റ്റാനാലാന്റ്
(m. 2020) |
ബ്രിട്ടനി സ്നോ (ജനനം: മാർച്ച് 9, 1986) ഒരു അമേരിക്കൻ അഭിനേത്രിയും നിർമ്മാതാവും സംവിധായികയും ഗായികയുമാണ്. ഗൈഡിംഗ് ലൈറ്റ് (1998-2001) എന്ന സിബിഎസ് പരമ്പരയിലെ വേഷം അവതരിപ്പച്ചതോടെ അവൾ മുഖ്യധാരയിലേയ്ക്കുയരുകയും ഇതിലെവേഷത്തിന്റെപേരിൽ മികച്ച യുവ നടിയ്ക്കുള്ള ഒരു യംഗ് ആർട്ടിസ്റ്റ് അവാർഡ് നേടുകയും യുവനടിയ്ക്കുള്ള മറ്റ് രണ്ടു പുരസ്കാര നാമനിർദ്ദേശങ്ങളോടൊപ്പം ഒരു സോപ്പ് ഓപ്പറ ഡൈജസ്റ്റ് അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. അതിനുശേഷം അമേരിക്കൻ ഡ്രീംസ് (2002–2005) എന്ന എൻബിസി പരമ്പരയിൽ സ്നോ അഭിനയിച്ചതോടെ ഒരു യംഗ് ആർട്ടിസ്റ്റ് അവാർഡിനും മൂന്ന് ടീൻ ചോയ്സ് അവാർഡുകൾക്കും നാമനിർദേശം ചെയ്യപ്പെട്ടു.
തുടർന്ന് നിപ്പ്/ടക്ക് (2005), ഹാരിസ് ലാ (2011), ഓൾമോസ്റ്റ് ഫാമിലി (2019) എന്നിവയുൾപ്പെടെയുള്ള ടെലിവിഷൻ പരമ്പരകളിൽ സ്നോ പ്രത്യക്ഷപ്പെട്ടു. ജോൺ ടക്കർ മസ്റ്റ് ഡൈ (2006), ഹെയർസ്‌പ്രേ (2007), പിച്ച് പെർഫെക്റ്റ് സിനിമാ പരമ്പര (2012–2017), സംവൺ ഗ്രേറ്റ് (2019) തുടങ്ങിയ വിജയകരമായ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ദി പാസിഫയർ (2005), പ്രോം നൈറ്റ് (2008), ദി വിസിയസ് കൈന്റ് (2009), വുഡ് യു റാതർ (2012), ഹാംഗ്മാൻ (2017), ബുഷ്വിക്ക് (2017) തുടങ്ങിയവ അവരുടെ മറ്റു സിനിമകളിൽ ഉൾപ്പെടുന്നു.
ആദ്യകാലം
[തിരുത്തുക]ഫ്ലോറിഡയിലെ ടമ്പയിൽ സിൻഡയുടെയും ജോൺ സ്നോയുടെയും മകളായാണ് സ്നോ ജനിച്ചു വളർന്നത്. അവർക്ക് ഒരു സഹോദരനും സഹോദരിയുമുണ്ട്. ടമ്പയിലെ ഗെയ്‌തർ ഹൈസ്‌കൂളിൽ പഠനത്തിനു ചേർന്നു.
ഔദ്യോഗികജീവിതം
[തിരുത്തുക]ബർഡൈൻസിനായുള്ള ഒരു അച്ചടി പരസ്യത്തിലൂടെ മൂന്നാമത്തെ വയസ്സിൽ സ്നോ മോഡലിംഗ് ആരംഭിച്ചു.[1] കൌമാരക്കാരിയായ സൂസൻ "ഡെയ്‌സി" ലെമെ എന്ന കഥാപാത്രമായി സിബിഎസിന്റെ സോപ്പ് ഓപ്പറ ഗൈഡിംഗ് ലൈറ്റിൽ മൂന്ന് വർഷത്തോളം അവർ ഉണ്ടായിരുന്നു.[2] എൻബിസിയുടെ നാടക പരമ്പരയായ അമേരിക്കൻ ഡ്രീംസിൽ[3] മെഗ് പ്രയർ എന്ന കഥാപാത്രത്തെയും നിപ്പ് / ടക്കിന്റെ മൂന്നാം സീസണിൽ നിയോ-നാസി ഹൈസ്കൂൾ വിദ്യാർത്ഥി ഏരിയൽ ആൽഡെർമാനെയും അവർ അവതരിപ്പിച്ചു.[4] അമേരിക്കൻ ഡ്രീംസ് സൗണ്ട് ട്രാക്കിൽ "മൈ ബോയ്ഫ്രണ്ട് ബാക്ക്" എന്ന ഗാനത്തിനായി അവർ പിന്നണിഗാനം പാടി. കുടുംബ ഹാസ്യചിത്രമായ ദി പസിഫിയറിൽ (2005) ലോറൻ ഗ്രഹാം, വിൻ ഡീസൽ എന്നിവരോടൊപ്പം അഭിനയിച്ചു.[5] കൗമാര റൊമാന്റിക് ഹാസ്യചിത്രമായ ജോൺ ടക്കർ മസ്റ്റ് ഡൈയിൽ (2006) ജെസ്സി മെറ്റ്കാൾഫിനൊപ്പം സ്നോ പ്രത്യക്ഷപ്പെട്ടിരുന്നു.[6] വാണിജ്യപരമായി വിജയിച്ച ഈ ചിത്രം ലോകമെമ്പാടുമായി 68 ദശലക്ഷം ഡോളർ നേടിയിരുന്നു. 2006 ൽ കിംഗ്ഡം ഹാർട്ട്സ് II എന്ന വീഡിയോ ഗെയിമിൽ നമീനെ എന്ന കഥാപാത്രത്തിനു ശബ്ദം നൽകുകയും സ്റ്റുഡിയോ ഗിബ്ലിയുടെ വിസ്പർ ഓഫ് ദി ഹാർട്ട് എന്ന ആനിമേഷൻ ചലച്ചിത്രത്തിൽ ഷിസുകു സുകിഷിമ എന്ന കഥാപാത്രത്തിനും ശബ്ദം നൽകി. ലോ ആൻറ് ഓർഡർ: സ്‌പെഷ്യൽ വിക്ടിംസ് യൂണിറ്റിന്റെ സീസൺ ഏഴ് ഫൈനലിൽ ഉന്മാദ വിഷാദ രോഗം ബാധിച്ച ഒരു യുവതിയെ അവർ അവതരിപ്പിച്ചു. 2006 ജൂലൈയിൽ പുറത്തിറങ്ങിയ ദ അക്കാദമി ഈസ്... എന്ന റോക്ക് ബാന്റ് അവതരിപ്പിച്ച "ദി ഫ്രേസ് ദാറ്റ് പെയ്സ്" എന്ന സംഗീത വീഡിയോയിൽ ബ്രിട്ടനി സ്നോ പ്രത്യക്ഷപ്പെട്ടിരുന്നു.[7]
സ്വകാര്യജീവിതം
[തിരുത്തുക]സ്നോ തന്റെ വിവാഹനിശ്ചയം മുൻ വസ്തു ഇടപാടുകാരൻ ടൈലർ സ്റ്റാനാലാൻഡുമായി 2019 ഫെബ്രുവരി 19 ന് പ്രഖ്യാപിച്ചു. 2020 മാർച്ച് 14 ശനിയാഴ്ച്ച മാലിബുവിൽ വച്ച് അവർ വിവാഹിതരായി.[8][9]
അവലംബം
[തിരുത്തുക]- ↑ Katherine Gazella (1999-02-15). "Two Lives to Lead". St. Petersburg Times. p. B-1.
{{cite web}}
: Missing or empty|url=
(help) - ↑ "Vin Diesel And Brittany Snow Lighten Up In 'The Pacifier' - MTV Movie News". www.mtv.com. Archived from the original on 2011-06-29. Retrieved 2011-03-10.
- ↑ "'American Dreams' Reunion: Unaired Alternate Ending Showed Where The Pryors Ended Up". huffingtonpost.com. 2013-06-10. Retrieved 10 October 2015.
- ↑ "Dreams' Meg Is a Nip/Tuck Neo-Nazi!". TV Guide. 22 November 2005. Retrieved 10 October 2015.
- ↑ "Vin Diesel And Brittany Snow Lighten Up In 'The Pacifier'". mtv. August 17, 2004. Archived from the original on 2016-01-01. Retrieved October 10, 2015.
- ↑ "My Nine-Year Struggle with Anorexia by Brittany Snow". people.com. Retrieved 10 October 2015.
- ↑ "Brittany Snow In "The Phrase That Pays" by The Academy". Archived from the original on 2016-03-04. Retrieved 10 October 2015.
- ↑ Fernandez, Alexia (February 19, 2019). "Brittany Snow Is Engaged to Boyfriend Tyler Stanaland — See Her Stunning Diamond Ring". People. Retrieved April 21, 2019.
- ↑ "Who Is Tyler Stanaland? New Details About Brittany Snow's Fiancé". YourTango (in ഇംഗ്ലീഷ്). 2019-02-21. Retrieved 2019-09-15.