ബ്രാൻകിസ മിഹായലോവിച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Brankica Mihajlović
Mihajlović playing for RC Cannes in March 2013
Personal information
NationalitySerbian
Born (1991-04-13) 13 ഏപ്രിൽ 1991  (33 വയസ്സ്)
Brčko, SR Bosnia and Herzegovina,
Yugoslavia
Height1.9 m (6 ft 3 in)
Weight64 kg (141 lb)
Spike302 cm (119 in)
Block290 cm (114 in)
Volleyball information
PositionOutside spiker
Current clubFenerbahçe
Career
YearsTeams
2006–2009
2009–2011
2011–2012
2012–2013
2013–2014
2014
2014–2015
2015–2016
2016–2017
2017–2019
2019–2021
VC Jedinstvo Brčko
Voléro Zürich
Hyundai Hillstate
RC Cannes
Rio de Janeiro Vôlei Clube
Voléro Zürich
Hisamitsu Springs
Fenerbahçe Grundig
Tianjin Bridgestone
JT Marvelous
Fenerbahçe
National team
0000Serbia

ബ്രാൻകിസ മിഹായലോവിച്ച്, (സെർബിയൻ ക്രില്ലിക്: Бранкица Михајловић (Brankica Mihajlović) ( ജനനം 13 ഏപ്രിൽ 1991) സെർബിയക്കാരിയായ ഒരു വോളീബോൾ കളിക്കാരിയാണ്. 2020 ടോക്യോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ടീമംഗമാണ്. സെർബിയൻ ദേശീയ ടീമിനു വേണ്ടി കളിച്ച് 2016 ലെ ഒളിമ്പിക്സിൽ വെള്ളിമെഡലും നേടിയിട്ടുണ്ട് .[1] ടർക്കിഷ് ക്ലബ്ബായ ഫെനെർബാക്കിനു വേണ്ടിയും കളിക്കുന്നയാളാണ് ബ്രാങ്കിസ.[2] ഉയരം 1.90 m (6 ft 3 in) ആണ്.[3]

ജീവിതരേഖ[തിരുത്തുക]

ബോസ്നിയ ആൻഡ് ഹെർസെഗൊവീനയിലെ ഗോർണി റാകിച്ച് ബ്രകോ ജില്ലയിലാണ് 1991 ഏപ്രിൽ 13 ന്ബ്രാൻകിസ ജനിച്ചത്. നന്നേ ചെറുപ്പം മുതലേ തന്നെ അവൾ വോളീബോൾ കളിച്ചിരുന്നു. 2006-2009 കാലഘട്ടത്തിൽ യൂണിറ്റി എന്ന ക്ലബ്ബിനൂ വേണ്ടി കളിച്ച ബ്രാങ്കിസ 3 തവണ ബോസ്നിയൻ ചാമ്പ്യനായി. ആദ്യം ബോസ്നിയക്കു വേണ്ടി കളിച്ച ബ്രാൻകിസ 2012 മുതൽ സെർബിയൻ ദേശീയ ടീമിനു വേണ്ടി കളിക്കുന്നു.

കായികരംഗത്ത്[തിരുത്തുക]

2009 മുതൽ സ്വിസ്, സൗത്ത് കൊറിയൻ, ഫ്രഞ്ച്, ബ്രസീൽ, ജപ്പാൻ, ടർക്കി, ചൈന എന്നിവിടങ്ങളിലെ ക്ലബ്ബുകളിൽ കളിച്ചു വരുന്നു. ഫ്രാൻസ് ബ്രസീൽ സ്വിസ്സ് എന്നിവിടങ്ങളിൽ ചാമ്പ്യനും ലോക ക്ലബ് ചാമ്പ്യൻ ഷിപ്പിൽ വെള്ളി ജേതാവും സി.ഇ.വി. ചാമ്പ്യൻസ് ലീഗിൽ വെങ്കലമെഡൽ ജേതാവുമായി. സെർബിയൻ ദേശീയ ടീമിൽ കളിക്കുന്ന വേളയിൽ 2012 ലാണ് ബ്രാൻകിസക്കു ഒരു വലിയ വിജയം ലഭിച്ചത്.

അതേ വർഷം തന്നെ ലോക ഗ്രാൻപ്രിയിലും ഒളിമ്പിക്സിലും ബ്രാൻകിസ കളിച്ചു. സെർബിയൻ ടീം വൻ പരാജയമായിരുന്നു ഇവിടങ്ങളിൽ. എങ്കിലും ബ്രാങ്കിസ 2013ൽ ക്ലബ് അടിസ്ഥാനത്തിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ യൂണിലിവർ വോള യ്ക്ക് വേണ്ടി കളിച്ച് വെള്ളിമെഡൽ നേടി. [4] 2014 നവംബറിൽ അവർ ജപ്പാനിലെ ക്ലബ്ബായ ഹിസാമിറ്റ്സു സ്പിങ്ങ്സിൽ ചേർന്നു.[5] ഈ ക്ലബ്ബിനുവേണ്ടി കളിച്ച ബ്രാൻകിസ 2015ൽ ഫെഡ്രേഷൻ ക്ലബ് ലോക ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു. [6]

2015ലെ ലോക കപ്പിലാണ് പിന്നീട് അല്പം ഭേദപ്പെട്ട പ്രകടനം നടത്തി സെർബിയൻ ടീം വെള്ളി നേടിയത്. 2016 ലെ ഒളിമ്പിക്സിലും അവർ വെള്ളി മെഡൽ നേടി. ഒരു വർഷത്തിനു ശേഷം യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടാൻ സെർബിയക്കായി. അടുത്ത വർഷം ലോക ചാമ്പ്യൻഷിപ്പിലും അവർ സ്വർണ്ണം കരസ്ഥമാക്കിയിരുന്നു. ഈ മൂന്ന് കളികളിലും ബ്രാൻകിസയെ മികച്ച കളിക്കാരിയായി തിരഞ്ഞെടുത്തിരുന്നു

ക്ലബ്ബുകൾ[തിരുത്തുക]

2006-2009 - യൂണിറ്റി (ബോസ്നിയ-ഹെർസൊഗൊവിന)
2009-2011 - വോലെറോ (സൂറിക്ക്, സ്വിസ്സ്);
2011-2012 - ഹ്യുണ്ടായി ഹിൽസ്റ്റേറ്റ് (സുവോൺ);
2012-2013 - റേസിങ്ങ് ക്ലബ് ഒഫ് കാൻസ്(ഫ്രാൻസ്);
2013-2014 - യൂണി ലിവർ (ബ്രസീൽ):
2014 - വൊലേറോ(സൂറിക്ക്);
2014-2015 - ഹിസാമിറ്റ്സു സ്പ്രിങ്ങ് (ജപ്പാൻ);
2015-2016 - ഫെനർബാച്ച്(ടർക്കി);
2016-2017 - ടിയാൻജിൻ ബൊഹായ് ബാങ്ക്  (ചൈന);
2017—2019 - ജെ.ടി. മാർവെലസ് (ജപ്പാൻ);
2019-2021 ഫെനെർബാച്ച്(ടർക്കി).
2021 മുതൽ  വെറൊ വോളീ മോൺസ (ഇറ്റലി)

പുരസ്കാരങ്ങൾ[തിരുത്തുക]

വ്യക്തിഗതം[തിരുത്തുക]

റഫറൻസുകൾ[തിരുത്തുക]

  1. "CEV - Confédération Européenne de Volleyball". www.cev.lu. Archived from the original on 17 January 2018. Retrieved 2018-04-02.
  2. https://www.worldofvolley.com/Latest_news/Turkey/103921/tur-w-brankica-mihajlovic--i-couldnt-reject-fenerbahce-especially-coach-terzic.html
  3. "Women's Volleyball". London2012.com. Archived from the original on 29 ഏപ്രിൽ 2013. Retrieved 5 സെപ്റ്റംബർ 2016.
  4. "Vakifbank Istanbul fly to first Women's Club World Champs title, China claim bronze". Zurich, Switzerland: FIVB. 13 October 2013. Retrieved 13 October 2013.
  5. Hisamitsu Springs. "ブランキツァ・ミハイロビッチ選手入部のお知らせ" (PDF). Archived from the original (PDF) on 5 December 2014. Retrieved 28 November 2014.
  6. "The New Transfer of Fenerbahce Grundig Brankica Mihajlović !".