ബ്രഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ബ്രഷുകൾ

ബിസിൽസ് എന്ന നാരുകളുള്ളതോ കമ്പികളോ മറ്റു നാരുകളോ ഉള്ളഒരു ഉപകരണമാണ് ബ്രഷ്. വൃത്തിയാക്കാനും തലമുടി ചീകിയൊതുക്കാനും മേക്കപ്പിനും ചിത്രരചനയ്ക്കും വിവിധയിനം ബ്രഷുകൾ ഉപയോഗിക്കുന്നു. ഇത് മനുഷ്യനരിയുന്നതിൽ ഏറ്റവും അടിസ്ഥാനപരമായ വിവിധോദ്ദേശ്യ ഉപകരണവുമാണിത്. ഒരു ശരാശരി വീട്ടിൽ അനേകം ഡസൻ വിവിധതരം ബ്രഷുകൾ കാണാനാകും. ഒരു ബ്രഷ് പീടിക്കേണ്ട വിധമനുസരിച്ച് അതിൻ ഒരു പിടിയും അതിൽ ബ്രിസിൽസ് സമാന്തരമായോ നെടുകയോ കുറുകയോ നിരകളായോ പിടിപ്പിച്ചിരിക്കുന്നു. ദ്രവിപ്പിക്കുന്ന രാസവസ്തുക്കൾ, ചൂട്, കീറൽ എന്നിവയെ അതിജീവിക്കുന്നതിനു പാകത്തിലാണ് ഓരോ ഉപയോഗത്തിനുമുള്ള ബ്രഷ് നിർമ്മിക്കാനുള്ള വസ്തുക്കൾ തിരഞ്ഞെടുക്കുന്നത്. 

നിർമ്മാണം[തിരുത്തുക]

ബ്രിസിൽസ് ബ്രഷിൽ സാധാരണ ഉറപ്പിക്കുന്നത്, സ്റ്റാപിൾ അല്ലെങ്കിൽ നങ്കൂരം എന്നിവകൊണ്ട് ബ്രിസിൽ നാരിനെ അത് ഉറപ്പിക്കേണ്ട കുഴിയിൽ അമർത്തിമുറുക്കിവച്ചാണ്. ടൂത്ത് ബരഷുകളിൽ ചതുരത്തിലുള്ള ഒരു നങ്കൂരമുപയോഗിച്ച് നാരുകളെ ആഴത്തിൽ കുഴിയുടെ അരുകിൽ ഉറപ്പിക്കുന്നു. 

പ്രവർത്തനം അനുസരിച്ച്[തിരുത്തുക]

പദാർത്ഥങ്ങൾ നീക്കം ചെയ്യുന്നതിന്[തിരുത്തുക]

വിവിധയിനം വൃത്തിയാക്കുന്ന ബ്രഷുകൾ, കുപ്പി കഴുകുന്ന ബ്രഷും കാണാം
 • റ്റൂത്ത് ബ്രഷ്
 • തറ കഴുകുന്ന ബ്രഷ് (yard brush, yard broom, hand brush)
 • ഉരച്ചു കഴുകുന്ന ബ്രഷ്
 • ഷൂ പോളീഷ് ബ്രഷ് (buffer)
 • ചുരുട്ടുന്ന ബ്രഷ് (sport)
 • നഖത്തിനുള്ള ബ്രഷ്
 • Milk-churn brush
 • വാക്വം ക്ലീനർ ബ്രഷ്
 • പച്ചക്കറികൾക്കുള്ള ബ്രഷ് (mushroom brush)
 • ഫോസിലും മറ്റും വൃത്തിയാക്കുന്നതിനുള്ള ബ്രഷ്
 • ടോയിലറ്റ് ബ്രഷ് (toilet brush or slang bog brush)
 • തുണികൾ കഴുകുന്നതിനുള്ള ബ്രഷ് a brush for removing detritritus from clothing
 • Chip brush
 • കാർ കഴുകുന്നതിനുള്ള ബ്രഷ്
 • തോക്കിന്റെ ബാരൽ വൃത്തിയാക്കുന്നതിനുള്ള ബ്രഷ്
 • കമ്പി ബ്രഷ്
 • Typewriter eraser brush
 • കുതിരയെ ചീകാനുള്ള ബ്രഷ്
 • ഡിഷ് കഴുകാനുള്ള ബ്രഷ്
 • Beekeeper's brush
 • Bench-grinder brush
 • Rotary brush
 • Flue brush
 • Chimney brush
 • കുപ്പികൾ കഴുകാനുള്ള ബ്രഷ് - long handled brush with rows of radial bristles, designed to fit into small mouthed bottles and access the larger interior.
 • Broom (long-handled brush)

ഇതിന്റെ ഉപയോഗം[തിരുത്തുക]

മേക്കപ്പിന് ഉപയോഗിക്കുന്ന ബ്രഷുകൾ
മേക്കപ്പിന് ഉപയോഗിക്കുന്ന ബ്രഷുകൾ

തലമുടി ചീകാൻ[തിരുത്തുക]

ബ്രഷിങ്ങിനേക്കാൾ ചീകലിനാണ് കൂടുതൽ ഉപയോഗിക്കുന്നത്. നാരുകളെയൊ മുടിയേയോ നീട്ടാനും ചുറ്റിപ്പിണഞ്ഞുകിടക്കുന്നവയെ നേരെയാക്കുവാനും ഉപയൊഗിക്കുന്നു. ചിലതരം ബ്രഷുകൾ താരൻ പോലുള്ള മൃതകോശങ്ങളെമാത്രം തലയോട്ടിപ്പുറത്തുനിന്നും നീക്കം ചെയ്യാനായി രൂപകൽപ്പന ചെയ്തിരിക്കുന്നു. തലമുടിക്കുള്ള ബ്രഷ് 

 • നായയെ ചീകുന്ന ബ്രഷ്
 • പൂച്ചയെ ചീകുന്ന ബ്രഷ്

മറ്റുള്ളവ[തിരുത്തുക]

 • വൈദ്യുത മോട്ടോറിൽ ഉപയൊഗിക്കുന്ന ബ്രഷ്
 • Brush drum sticks

കാന്തിക ബ്രഷ് 

 • Stippling brush (neither applies or removes material, but merely adds pattern)
 • Medical sampling brush

വൃത്തിയാക്കൽ[തിരുത്തുക]

ശൗചാലയം വൃത്തിയാക്കുന്നതിനുപയോഗിക്കുന്ന ബ്രഷ്

വൃത്തിയാക്കലിനുള്ള ബ്രഷുകൾ അനേകം വ്യത്യസ്ത വലിപ്പങ്ങളിൽ ലഭ്യമാണ്. പല്ലു വൃത്തിയാക്കുന്ന ബ്രഷു തൊട്ട് വളരെ വലിയ 36 ഇഞ്ചു വലിപ്പമുള്ള തറ വൃത്തിയാക്കുന്ന ബ്രഷു വരെ വിവിധ വലിപ്പത്തിലുണ്ട്. വളരെച്ചെറിയ പൊട്ടലും കീറലും വൃത്തിയാക്കുന്ന ബ്രഷുമുതൽ തറ വൃത്തിയാക്കുന്നവ വരെയുണ്ട്. ബ്രഷുകൾ അനേകശതം വൃത്തിയാക്കൽ പ്രക്രിയ ഏറ്റെറ്റുത്തിരിക്കുന്നു. ഉദാഹരണത്തിനു, വളരെച്ചെറിയ രുപങ്ങളെ വൃത്തിയാക്കുകയും തുണികളിൽനിന്നും ഷൂവിൽനിന്നും അഴുക്കിനെ ഉരച്ചുകളയുകയും ചെയ്യുന്നു. ടയറിൽ നിന്നും ഭാഗങ്ങൾ ഉരച്ചുകളയാൻ സഹായിക്കുന്നു. തറയിൽ നിന്നും അഴുക്കും പൊടിയും മാറ്റാനും ഇവ സഹായിക്കുന്നു. പ്രത്യേക ബ്രഷുകൾ വൈവിധ്യമാർന്ന വൃത്തിയാക്കൽ ജൊലികൾ ചെയ്യുന്നു. പച്ചക്കറികൾ വൃത്തിയാക്കാനും ഇവ ഉപയൊഗിക്കുന്നു. കൂടാതെ കുളിമുറികളിലും ശുചിമുറികളിലും ഗ്ലാസ്സുകൾ കഴുകാനും തറയോടു കഴുകാനും പായലുകൾ നീക്കം ചെയ്യാനും വ്യത്യസ്തവും വൈവിധ്യമുള്ളതുമായ ബ്രഷുകൾ ഉപയോഗിച്ചുവരുന്നു. 

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

 • The Grove Encyclopedia of Materials and Techniques in Art, Gerald W. R. Ward. Oxford University Press, 2008. ISBN 978-0-19-531391-8978-0-19-531391-8

Glossary of Brush Terms

"https://ml.wikipedia.org/w/index.php?title=ബ്രഷ്&oldid=2665225" എന്ന താളിൽനിന്ന് ശേഖരിച്ചത്