ബോംബെ റോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോംബെ റോസ്
ബോംബെ റോസ് പോസ്റ്റർ
സംവിധാനംഗീതാഞ്ജലി റാവു
നിർമ്മാണംആനന്ദ് മഹീന്ദ്ര
റോഹിത് ഖട്ടാർ
രചനഗീതാഞ്ജലി റാവു
അഭിനേതാക്കൾസൈൽ ഖാരെ
അമിത് ദിയോണ്ടി
അനുരാഗ് കാശ്യപ്
മകരന്ദ് ദേശ്പാണ്ഡെ
Gഗീതാഞ്ജലി കുൽക്കർണി
ശിശിർ ശർമ്മ
വീരേന്ദ്ര സക്സേന
അമർദീപ് ത്സാ
സംഗീതംസൈൽ ഖാരെ
യോവ് റോസൻതാൾ
ചിത്രസംയോജനംഗീതാഞ്ജലി റാവു
സ്റ്റുഡിയോസിനിസ്റ്റാൻ ഫിലിം കമ്പനി
റിലീസിങ് തീയതി
  • 28 ഓഗസ്റ്റ് 2019 (2019-08-28) (Venice)
രാജ്യംഇന്ത്യ
ഭാഷഹിന്ദി
സമയദൈർഘ്യം93 minutes

അനിമേഷൻ ഫിലിമുകളിലൂടെ പ്രശസ്തയായ ഗീതാഞ്ജലി റാവുവിന്റെ ആദ്യ ഫീച്ചർ ഫിലിമാണ് ബോംബെ റോസ്. [1]എഴുത്തും സംവിധാനവും സാക്ഷാത്കാരവും നിർവഹിച്ചിരിക്കുന്നത് ഗീതാഞ്ജലി റാവുവാണ്. വെനീസ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഫെസ്റ്റിവലിന്റെ ക്രിട്ടിക്‌സ് വീക്ക് പ്രോഗ്രാമിലെ ഉദ്ഘാടന സിനിമയായി പ്രദർശിപ്പിച്ചു. [2] ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ ഡി.എഫ്‌.ഐയും സഹകരിച്ചിട്ടുണ്ട്. ഖത്തറിലെ ഔദ്യോഗിക ചലച്ചിത്ര പ്രസ്ഥാനമായ ഡിഎഫ്‌ഐയുടെ ഗ്രാന്റ് പദ്ധതിക്ക് അർഹമായ സിനിമയാണിത്.

പ്രമേയം[തിരുത്തുക]

മൂന്നു പ്രണയകഥകളെ കോർത്തിണക്കുന്ന ഒരു ചുവന്നറോസാപ്പൂവിന്റെ കഥയാണ് ബോംബെ റോസ്. പൂക്കൾ വിൽക്കുന്ന രണ്ടുപേർ തമ്മിലുള്ള പ്രണയം. രണ്ടു സ്ത്രീകളുടെ പരസ്പര അനുരാഗം. ബോളിവുഡ് താരങ്ങളോടുള്ള മുംബൈയുടെ പ്രണയത്തിന്റെ കഥ. ഈ മൂന്നു കഥകളും കൂടിച്ചേരുന്നതാണ് ബോംബെ റോസ് എന്ന പ്രണയചിത്രം.

നിർമ്മാണം[തിരുത്തുക]

ഗീതാഞ്ജലി റാവുവിന്റെ 19 മിനിറ്റ് ദൈർഘ്യമുള്ള എ ട്രൂ ലൗവ് സ്റ്റോറി എന്ന ആനിമേഷൻ സിനിമ 2014ൽ ഡിഎഫ്‌ഐയുടെ അജ്‌യാൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ആനിമേഷനുള്ള സുവർണശംഖ് സ്വന്തമാക്കിയ ചിത്രം പിന്നീട് കേരളത്തിൽ നടന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിലും മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. കാൻ മേളയിലെ ക്രിട്ടിക്‌സ് വീക്കിലും സിനിമ പ്രദർശിപ്പിച്ചു. ഈ ആനിമേഷൻ ചിത്രം ഫീച്ചർ ഫിലിം ഫോർമാറ്റിലേക്ക് പരിവർത്തിപ്പിക്കാൻ ഗീതാഞ്ജലി റാവുവിന് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഫണ്ട് അനുവദിക്കുകയായിരുന്നു. ഇന്ത്യ, ഫ്രാൻസ്, യുകെ, ഖത്തർ സംരംഭമായ ബോംബെ റോസ്, ഫെസ്റ്റിവലിന്റെ ക്രിട്ടിക്‌സ് വീക്ക് പ്രോഗ്രാമിലെ ഉദ്ഘാടന സിനിമയാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • വെനീസ് രാജ്യാന്തര ഫെസ്റ്റിവൽ
  • മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
  • കാൻ മേള

അവലംബം[തിരുത്തുക]

  1. "Gitanjali Rao's animation film Bombay Rose to open Venice International Film Critics' Week". India Today. Retrieved 16 August 2019.
  2. "Bombay Rose, Gitanjali Rao's animated film, to be screened at 2019 Toronto Film Festival on 7 September". Firstpost. 14 August 2019. Retrieved 17 August 2019.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോംബെ_റോസ്&oldid=3257503" എന്ന താളിൽനിന്ന് ശേഖരിച്ചത്