വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം
Festival di Venezia 2018.jpg
Venice Cinema Palace on the Lido island
സ്ഥലംVenice, Italy
സ്ഥാപിക്കപ്പെട്ടത്6 ഓഗസ്റ്റ് 1932; 89 വർഷങ്ങൾക്ക് മുമ്പ് (1932-08-06)
പുരസ്കാരങ്ങൾGolden Lion and others
ചലച്ചിത്രങ്ങളുടെ എണ്ണം87 in 2018
[labiennale.org/en/cinema ഔദ്യോഗിക സൈറ്റ്]

1932ൽ ആരംഭിച്ച വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (വെനീസ് ചലച്ചിത്രോത്സവം) ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയതും പ്രൗഡിയേറിയതുമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. [1] "ബിഗ് ത്രീ-ഫിലിം ഫെസ്റ്റിവലുകൾ" എന്നറിയപ്പെടുന്ന വെനീസ്, കാൻ, ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഏറ്റവും പഴയത് വെനീസ് ചലച്ചിത്രോത്സവമാണ്. സ്രഷ്ടാക്കൾക്ക് കലാപരമായ സ്വാതന്ത്ര്യം നൽകുന്നതിലൂടെയും ഈ ചലച്ചിത്രോത്സവം അന്താരാഷ്ട്ര പ്രശംസ പിടിച്ചുപറ്റി. [2]

ചരിത്രം[തിരുത്തുക]

വെനീസ് ബിനാലെയുടെ ഭാഗമായി ഇറ്റലിയിലെ വെനീസിൽ 1932 ഓഗസ്റ്റിൽ ആദ്യമായി വെനീസ് ചലച്ചിത്രോത്സവം നടത്തപ്പെട്ടു. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ വെനീസിലെ ലിഡോ ദ്വീപിലാണ് വെനീസ് ചലച്ചിത്രോത്സവം നടക്കുന്നത്. [3]

ജൂറി[തിരുത്തുക]

ഓരോ ചലച്ചിത്രോത്സവവും തുടങ്ങുന്നതിനു മുന്നോടിയായി ചലച്ചിത്രോത്സവത്തിന്റെ ഡയർക്റ്റർ ബോർഡ് പുരസ്കാരങ്ങൾ തീരുമാനിക്കുന്ന അന്തിമ ജൂറിയെ നിയമിക്കുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • വെനീസ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച മികച്ച ചിത്രത്തിന് ഗോൾഡൻ ലയൺ പുരസ്കാരം നൽകുന്നു. [4]
  • മത്സര വിഭാഗത്തിലെ മികച്ച സംവിധായകന് നൽകുന്ന പുരസ്കാരമാണ് സിൽവർ ലയൺ.

2019[തിരുത്തുക]

76-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേള 2019 ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 7 വരെ നടക്കും. [5]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]