ബൊമാൻജി ഹോർമർജി വാഡിയ ക്ലോക്ക് ടവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദക്ഷിണ മുംബൈയിലെ ഫോർട്ട് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഘടികാരഗോപുരമാണ് ബൊമാൻജി ഹോർമർജി വാഡിയ ക്ലോക്ക് ടവർ[1].

ചരിത്രം[തിരുത്തുക]

നഗരത്തിലെ വിദ്യാഭ്യാസത്തിന് സംഭാവന നൽകിയ ഒരു പാഴ്‌സി മനുഷ്യകാരുണ്യപ്രവർത്തകനായ ബൊമാൻജി ഹോർമർജി വാഡിയയുടെ സ്മരണക്കായി 1882-ൽ പൊതു ഫണ്ട് ഉപയോഗിച്ച് നി.ർമ്മിച്ചതാണ് ഇത്. ബോംബെ നേറ്റീവ് എജ്യുക്കേഷൻ സൊസൈറ്റി അംഗവും എൽഫിൻസ്റ്റൺ ഇൻസ്റ്റിറ്റ്യൂഷന്റെ (ഇപ്പോൾ എൽഫിൻസ്റ്റൺ കോളേജ്) ബോർഡ് അംഗവുമായിരുന്ന ബൊമാൻജി ഹോർമർജി വാഡിയ 1862 ജൂലൈ 3-ന് അന്തരിച്ചു.[2][3] ഈ ക്ലോക്ക് ടവർ പലപ്പോഴും വളരെ മോശം അവസ്ഥയിലായിരുന്നു. ഘടികാരത്തിന്റെ ഗ്ലാസുകളും സമയസൂചികളും പലപ്പോഴും മോഷ്ടിക്കപ്പെട്ടു. കാലപ്പഴക്കത്താൽ ഇതിന്റെ ഘടനയിൽ വിള്ളലുകൾ വീണിരുന്നു. കൂടാതെ തടിയിൽ ചെയ്ത കൂട്ടിച്ചേർക്കലുകളും മറ്റും ദ്രവിച്ചു തുടങ്ങിയിരുന്നു. എന്നാൽ 2017-ൽ കാലാ ഗോഡ അസോസിയേഷന്റെ ധനസഹായത്തോടെ കൺസർവേഷൻ ആർക്കിടെക്റ്റ് വികാസ് ദിലാവാരിയുടെ നേതൃത്വത്തിലുള്ള സംഘം ഇത് പുനഃസ്ഥാപിച്ചു.[3][4]

ഘടന[തിരുത്തുക]

കെട്ടിടത്തിന് പ്രവർത്തനക്ഷമമായ ഒരു ഡ്രിങ്ക് ഫൗണ്ടൻ ഉണ്ടായിരുന്നു. കൂടാതെ മുൻഭാഗത്ത് പേർഷ്യൻ വാസ്തുവിദ്യയുടെ പല ഘടകങ്ങളും ഉണ്ട്.[5][6] എല്ലാ കവാടങ്ങളിലും ലമാസ്സുവിന്റെ ശിൽപ്പങ്ങളും, അകാന്തസ് ഇലകളുടെ മാതൃകയിലുള്ള അലങ്കാരപ്പണികൾ എന്നിവയുണ്ട്. സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്കോയുടെ ഏഷ്യാ-പസഫിക് അവാർഡിന് ടവറിലെ പുനരുദ്ധാരണ പദ്ധതിക്ക് പ്രത്യേക പരാമർശം ലഭിക്കുകയുണ്ടായി.[7]

അവലംബം[തിരുത്തുക]

  1. "Wadia Clock Tower to be restored". Hindustan Times. March 15, 2016.
  2. Palsetia, Jesse S. (January 1, 2001). The Parsis of India: Preservation of Identity in Bombay City. BRILL. ISBN 9004121145 – via Google Books.
  3. 3.0 3.1 "How safe is Mumbai's heritage from wrecking?". mid-day. January 29, 2016.
  4. "Two South Mumbai heritage structures in shambles brought back to life". January 6, 2017.
  5. "VDA- Projects".
  6. Fernando, Benita (July 19, 2019). "Breathing life back into Mumbai's fountains". Livemint.
  7. "Painstaking work restores Mumbai's structures to former glory". November 3, 2017.