Jump to content

ഫോർട്ട്, മുംബൈ

Coordinates: 18°56′06″N 72°50′09″E / 18.935°N 72.8359°E / 18.935; 72.8359
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോർട്ട്

ഫോർട്ട് ഡിസ്ട്രിക്റ്റ്
ബിസിനസ്സ് മേഖല
ജോർജ്ജ് കോട്ടയുടെ അവശിഷ്ടം
ജോർജ്ജ് കോട്ടയുടെ അവശിഷ്ടം
ഫോർട്ട് is located in Mumbai
ഫോർട്ട്
ഫോർട്ട്
Coordinates: 18°56′06″N 72°50′09″E / 18.935°N 72.8359°E / 18.935; 72.8359
രാാജ്യംഇന്ത്യ
സംസ്ഥാനംമഹാരാഷ്ട്ര
ജില്ലമുംബൈ സിറ്റി ജില്ല
മെട്രൊമുംബൈ
സോൺ1
വാർഡ്A
ഭരണസമ്പ്രദായം
 • ഭരണസമിതിബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (MCGM)
ഉയരം
11 മീ(36 അടി)
Languages
 • Officialമറാഠി,
സമയമേഖലUTC+5:30 (IST)
PIN
400 001
ലോക്‌സഭദക്ഷിണമുംബൈ
Civic agencyബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ

ഇന്ത്യയിലെ മുംബൈ നഗരത്തിലെ തിരക്കേറിയ ഒരു മേഖലയാണ് ഫോർട്ട്[1]. പ്രധാനമായും ബിസിനസ്സ് സ്ഥാപനങ്ങളും കലാസ്ഥാപനങ്ങളുമാണ് ഇവിടെയുള്ളത്. ബോംബെ കാസിലിന് ചുറ്റും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രതിരോധത്തിനായി നിർമ്മിച്ച ഫോർട്ട് ജോർജ്ജ് എന്ന കോട്ടയിൽ നിന്നാണ് ഈ പ്രദേശത്തിന് ഈ പേര് ലഭിച്ചത്.

ഈ പ്രദേശം ദക്ഷിണ മുംബൈ ഭാഗത്ത് കിഴക്ക് ഡോക്കുകൾ മുതൽ പടിഞ്ഞാറ് ആസാദ് മൈദാൻ വരെയും വടക്ക് ഛത്രപതി ശിവജി ടെർമിനസ് മുതൽ തെക്ക് കാലാ ഘോഡ വരെയും നീളുന്നു. നഗരത്തിന്റെ സാമ്പത്തിക വിപണിയുടെ ഒരു കേന്ദ്രമാണ് ഫോർട്ട് പ്രദേശം. കൂടാതെ ബ്രിട്ടീഷ് കാലഘട്ടത്തിലെ നിരവധി നിർമ്മിതികൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

ചരിത്രം

[തിരുത്തുക]
ഫോർട്ട് പ്രദേശത്തിന്റെ ഭൂപടം, 1771

മഹാരാഷ്ട്ര ഗവൺമെന്റ് നഗരവികസന വകുപ്പിന്റെ നിയന്ത്രണങ്ങൾ പ്രകാരം കോട്ട പ്രദേശം സംരക്ഷിതമായി പ്രഖ്യാപിച്ചു. ഒരു ഉപദേശക സമിതി ഇപ്പോൾ പരിസരത്തെ ഘടനകളുടെ വികസനം, അറ്റകുറ്റപ്പണികൾ, നവീകരണം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നു. 1882-ൽ, ബോംബെയിലെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് സംഭാവനകൾ നൽകിയ മനുഷ്യസ്‌നേഹി, ബൊമാൻജി ഹോർമർജി വാഡിയയോടുള്ള ആദരസൂചകമായി പൊതു ഫണ്ട് ഉപയോഗിച്ച് ബൊമാൻജി ഹോർമർജി വാഡിയ ക്ലോക്ക് ടവർ സ്ഥാപിച്ചു. ബ്രിട്ടീഷുകാർ വികസിപ്പിച്ച മുംബൈയിലെ ആദ്യത്തെ പ്രദേശമാണ് ഫോർട്ട് പരിസരം. പിന്നീട്, വർഷങ്ങളായി ഇന്ത്യയുടെ സമ്പന്നമായ കൊളോണിയൽ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലായി നിലകൊള്ളുന്നു. ഇന്ന് അത് നഗരത്തിന്റെ സാംസ്കാരിക ഭൂപടത്തിലെ അതിപ്രധാനമായ ഒരു പ്രദേശമാണ്.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Chowdhury, Arka Roy. "A look into the Fort area of Mumbai". Times of India Travel.
"https://ml.wikipedia.org/w/index.php?title=ഫോർട്ട്,_മുംബൈ&oldid=3705068" എന്ന താളിൽനിന്ന് ശേഖരിച്ചത്