ബെലിൻഡ ക്ലാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1991 മുതൽ 2005 വരെ സജീവമായിരുന്ന ആസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ് ബെലിൻഡ ക്ലർക്ക്, 1997 ഡിസംബർ 16 നു നടന്ന അന്താരാഷ്ട്രഏകദിന മത്സരത്തിൽ ഡെൻമാർക്കിനെതിരെ പുറത്താകാതെ 229* റൺസ് നേടിയാണ് ബെലിൻഡ ശ്രദ്ധാകേന്ദ്രമായത്. ഏകദിനക്രിക്കറ്റിൽ ആദ്യമായി ഇരട്ടശതകം നേടിയ വ്യക്തിയും ബലിൻഡ ക്ലാർക്ക് ആണ്. 2014 നവംബർ 13 ന് ശ്രീലങ്കയ്ക്കെതിരെ രോഹിത് ശർമ 264 റൺസെടുത്തതോടെ ബെലിൻഡ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 2015ൽ മാർട്ടിൻ ഗുപ്റ്റിൽ 237 റൺസ് നേടിയതോടെ ഏകദിനക്രിക്കറ്റിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വ്യക്തിഗത സ്കോർ എന്ന റെക്കോഡിലേക്ക് ബെലിൻഡ മാറ്റപ്പെട്ടു. സ്ത്രീകളുടെ ഏകദിനക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെയാൾ എന്ന റെക്കോഡും ബെലിൻഡയുടെ പേരിലാണ്.[1]

കരിയർ[തിരുത്തുക]

1970 ൽ ജനിച്ച ബെലിൻഡ 1991 മുതൽ 2005 വരെ ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിലെ അംഗമായിരുന്നു. 1994 മുതൽ വിരമിക്കുന്നതുവരെ ആസ്ട്രേലിയൻ വനിതാക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റ്യനും ബെലിൻഡയായിരുന്നു. 118 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിലെ 114 ഇന്നിങ്സുകളിൽ നിന്നായി അഞ്ച് ശതകങ്ങളും 30 അർദ്ധശതകങ്ങളും അടക്കം 47.49 ശരാശരിയിൽ 4844 റൺസ് ആണ് ബെലിൻഡയുടെ സമ്പാദ്യം. 15 അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിലും ബെലിൻഡ പാഡണിഞ്ഞു. 25 ഇന്നിംങ്സുകളിൽ നിന്നായി 2 ശതകങ്ങളും 6 അർദ്ധശതകങ്ങളും അടക്കം 45.95 ശരാശരിയിൽ 919 റൺസ് നേടി.[2]

അവലംബം[തിരുത്തുക]

  1. http://stats.espncricinfo.com/nz-1-day-2011/content/records/284264.html. Missing or empty |title= (help)
  2. http://www.espncricinfo.com/ci/content/player/53413.html. Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=ബെലിൻഡ_ക്ലാർക്ക്&oldid=2556791" എന്ന താളിൽനിന്ന് ശേഖരിച്ചത്