ബെയ്‌ലി പാലം
Descendant | Mabey Logistic Support Bridge, Medium Girder Bridge |
---|---|
Span range | Short |
മുൻകൂട്ടി നിർമ്മിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചു എളുപ്പത്തിൽ നിർമ്മിക്കാവുന്നതും എടുത്തുമാറ്റാവുന്ന തരത്തിലുള്ള താൽക്കാലിക പാലമാണ് ബെയ്‍ലി പാലം. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാരാണ് ഇവ ആവിഷ്കരിച്ചത്. ബ്രിട്ടീഷ് സർക്കാരിൽ ഉദ്യോഗസ്ഥനായിരുന്ന ഡോണാൾഡ് ബെയ്‌ലിയുടെ ആശയമായിരുന്നു ഇത്. ഉരുക്കും തടിയുമാണു പാലത്തിന്റെ പ്രധാന ഘടകങ്ങൾ. താരതമ്യേന ഭാരക്കുറവുള്ള ഘടകങ്ങൾ നിർമ്മാണ സ്ഥലത്തു ട്രക്കുകളിൽ എത്തിക്കാൻ എളുപ്പമാണ്. അടിയന്തര ഘട്ടങ്ങളിലാണ് ഇവ പ്രയോജനപ്പെടുക. ചെറിയ വാഹനങ്ങൾക്കു പോകാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ നിർമ്മാണം. . ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 40 ടൺ, ക്ലാസ് 70 ടൺ വിഭാഗങ്ങളിലുള്ള പാലങ്ങളാണു സാധാരണ നിർമ്മിക്കുന്നത്.

കേരളത്തിൽ[തിരുത്തുക]
ശബരിമല സന്നിധാനത്താണ് സംസ്ഥാനത്തു നിലവിലുള്ള ബെയ്‌ലി പാലം നിർമിച്ചിരിക്കുന്നത്. കരസേനയുടെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പ് 90 ലക്ഷം ചെലവിൽ 2011 നവംബർ ഏഴിനായിരുന്നു പാലം പൂർത്തിയാക്കിയത്. പത്തനംതിട്ട ജില്ലയിലെ റാന്നി പാലം 1996 ജൂലൈ 29 ന് തകർന്നു വീണപ്പോൾ കരസേന പകരം നിർമിച്ച ബെയ്‌ലി പാലമായിരുന്നു ഉപയോഗിച്ചിരുന്നത്. 2017 ൽ തകരാറിലായ ഏനാത്ത് പാലത്തിനു പകരം ബെയിലി പാലം കരസേനയുടെ നേതൃത്വത്തിൽ നിർമ്മാണമാരംഭിച്ചു.[1]
അവലംബം[തിരുത്തുക]
<reference/>
- ↑ "manoramaonline.com". 11 February 2017. ശേഖരിച്ചത് 11 February 2017.