ബെയിൽ മൌണ്ടൻസ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബെയിൽ മൌണ്ടൻസ് ദേശീയോദ്യാനം
Harenna Forest (16139095228).jpg
Bale Mountains and trail in the park.
Map showing the location of ബെയിൽ മൌണ്ടൻസ് ദേശീയോദ്യാനം
Map showing the location of ബെയിൽ മൌണ്ടൻസ് ദേശീയോദ്യാനം
Location in Ethiopia
സ്ഥാനം Bale Zone, Oromia Region, Ethiopia  Ethiopia
സമീപ നഗരം Addis Ababa
നിർദ്ദേശാങ്കം 6°40′N 39°40′E / 6.667°N 39.667°E / 6.667; 39.667Coordinates: 6°40′N 39°40′E / 6.667°N 39.667°E / 6.667; 39.667
വിസ്തീർണ്ണം 2,220 km2 (860 sq mi)
സ്ഥാപിതം 1970
ഭരണസമിതി Ethiopian Wildlife Conservation Authority

ബെയിൽ മൌണ്ടൻസ് ദേശീയോദ്യാനം, എത്യോപ്യയിലെ ഒരു ദേശീയോദ്യാനമാണ്. എത്യോപ്യൻ മലനിരകളിലെ, ബാൽ മൗണ്ടൻസിലും സാനെറ്റി പീഠഭൂമിയിലുമായി ഏകദേശം 2,150 ചതുരശ്ര കിലോമീറ്റർ (530,000 ഏക്കർ)  വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നതാണ് ഈ ദേശീയോദ്യാനം. പാർക്കിലെ ആഫ്രോമൊണ്ടെയ്ൻ ആവാസവ്യവസ്ഥയിലെ തനതായ ജീവജാലങ്ങൾ, ലോകത്തിലെ മറ്റേതെങ്കിലും ഇത്തരം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയിൽ തനതായി കണ്ടുവരുന്നതിൽവച്ച് ഏറ്റവും കൂടുതലാണ്. 2009 ൽ വേൾഡ് ഹെറിറ്റേജ് താൽക്കാലിക ലിസ്റ്റിലേയ്ക്ക് ഈ ദേശീയോദ്യാനം നാമനിർദ്ദേശം ചെയ്യപ്പെട്ടു.

ഭൂമിശാസ്ത്രം[തിരുത്തുക]

ബെയിൽ മൗണ്ടെയ്ൻസ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്, എത്യോപ്യയുടെ തെക്കുകിഴക്കൻ മേഖലയിലാണ്. ഇത് ആഡിസ് അബാബയ്ക്ക് 400 കിലോമീറ്റർ തെക്ക് കിഴക്കായും ഒറോമിയ മേഖലയിലെ ദേശീയ സംസ്ഥാനമായ ഷാഷമീന് 150 കിലോമീറ്റർ കിഴക്കായുമാണ് സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]