ബൃഹദ്രഥൻ
Jump to navigation
Jump to search
ബൃഹദ്രഥൻ | |
---|---|
ഭരണകാലം | c. |
മുൻഗാമി | Shatadhanvan |
പിൻഗാമി | Pushyamitra |
മതം | Buddhism |
ഇന്ത്യയിലെ മൗര്യ സാമ്രാജ്യത്തിലെ അവസാനത്തെ രാജാവായിരുന്നു ബൃഹദ്രഥൻ. ക്രി.മു. 197 മുതൽ ക്രി.മു. 185 വരെ ബൃഹദ്രഥൻ രാജ്യം ഭരിച്ചു. പാടലീപുത്രം തലസ്ഥാനമായ മൗര്യ സാമ്രാജ്യത്തിന്റെ പ്രദേശങ്ങൾ അശോകന്റെ കാലത്തുനിന്നും ബൃഹദ്രഥൻ അധികാരമേറ്റപ്പൊഴേയ്ക്കും ഗണ്യമായി ചുരുങ്ങിയിരുന്നു.
ബൃഹദ്രഥന്റെ സേനാനായകനായ പുഷ്യമിത്ര ശുംഗൻ ക്രി.മു. 185-ൽ ബൃഹദ്രഥനെ കൊന്ന് കിരീടധാരിയായി. പുഷ്യമിത്ര ശുംഗൻ ശുംഗ സാമ്രാജ്യം സ്ഥാപിച്ചു. ക്രി.മു. 180-ൽ ഗ്രീക്കോ-ബാക്ട്രിയൻ രാജാവായ ദിമിത്രിയസ് വടക്കുപടിഞ്ഞാറേ ഇന്ത്യ (ഇന്നത്തെ അഫ്ഗാനിസ്ഥാന്റെയും പാകിസ്താന്റെയും ഭാഗങ്ങൾ) ആക്രമിച്ചു. കാബൂൾ താഴ്വരയിലും ഇന്നത്തെ പാകിസ്താനിലെ പഞ്ജാബിലും ദിമിത്രിയസ് ഭരണം സ്ഥാപിച്ചു. ദിമിത്രിയസിന്റെ പിൻഗാമികൾ ശുംഗ രാജാക്കന്മാരുമായി അനേകം യുദ്ധങ്ങൾ ചെയ്തു.
അവലംബം[തിരുത്തുക]
ബൃഹദ്രഥൻ
| ||
മുൻഗാമി ശതധന്വാൻ |
മൗര്യ ചക്രവർത്തി ക്രി.മു. 187–ക്രി.മു. 185 |
Succeeded by പുഷ്യമുത്രൻ (ശുംഗ സാമ്രാജ്യം) |
Succeeded by ദിമിത്രിയസ് I (ഇന്തോ-ഗ്രീക്ക് സാമ്രാജ്യം) |