ബൂട്ട് ലോഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ഇലക്ട്രോണിക്ക് സിസ്റ്റം വൈദ്യുതി നൽകി ഓൺ ചെയ്ത് അവശ്യമായ സോഫ്റ്റ്വെയറുകൾ ലോഡ് ചെയ്ത് പ്രവർത്തനക്ഷമമാക്കുന്ന പ്രക്രിയയെ ബൂട്ടിങ് എന്നു വിളിക്കുന്നു. ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം ഉൾപ്പെടെയുള്ള വിവരങ്ങൾ സ്ഥായിയായ മെമ്മറിയിൽനിന്ന്(Static memory) താത്കാലിക വിവരശേഖരത്തിനുള്ള താൽകാലിക മെമ്മറിയിലേക്ക്(dynamic memory) ലോഡ് ചെയ്ത് ഒരു ഇലക്ട്രോണിക് സിസ്റ്റം ബൂട്ട് ചെയ്യാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറാണു ബൂട്ട് ലോഡർ. സാധാരണയായി, ബൂട്ട് ലോഡർ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സിസ്റ്റങ്ങളിലെ പ്രധാന ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം ലോഡ് ചെയ്യാൻ സഹായിക്കുന്നു.

പഴ്സണൽ കമ്പ്യൂട്ടറുകളിലെ ബൂട്ടിംഗ് പ്രക്രിയ[തിരുത്തുക]

ഒരു പേർസണൽ കമ്പ്യൂട്ടറിൽ ആദ്യമായി വൈദ്യുതി നൽകുമ്പോൾ ഒരു പ്രത്യേക അഡ്രസ്സിൽ സംഭരിച്ചിരിക്കുന്ന ബയോസ് ലോഡ് ചെയ്യപ്പെടുന്നു. ബയോസ്, ഹാർഡ് ഡിസ്ക് ഡ്രൈവ്, ഫ്ലോപ്പി ഡിസ്ക് ഡ്രൈവ്, ഒപ്റ്റികൽ ഡിസ്ക് ഡ്രൈവ്, തുടങ്ങിയ ഹാർഡ്‌വെയർ‍ ഘടകങ്ങളെ തിരിച്ചറിയുന്നു. ഇതിൽ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം ലോഡ് ചെയ്യപ്പെടാവുന്ന ഒരു ഘടകത്തെ ബൂട്ട് ഡിവൈസ് എന്നു വിളിക്കുന്നു. ഇത്തരം ഒരു ബൂട്ട് ഡിവൈസിന്റെ ബൂട്ട് സെൿറ്റർ ബയോസ് ഒരു പ്രത്യെക അഡ്രസ്സിൽ(0000:7C00) ലോഡ് ചെയ്യുകയും, തുടർന്നുള്ള നിർവ്വർത്തനം ഈ അഡ്രസ്സിൽ നിന്നു തുടരുകയും ചെയ്യുന്നു.ഒരു ഹാർഡ് ഡിസ്കിൻറെ ബൂട്ട് സെൿറ്ററിനെ മാസ്റ്റർ ബൂട്ട് റെക്കോർഡ് (MBR) എന്നു പറയുന്നു. സാധാരണയായി,മാസ്റ്റെർ ബൂട്ട് റെക്കോർഡിൽ സംഭരിച്ചിരിക്കുന്ന ബൂട്ട് ലോഡർ പല ഘട്ടങളായാണു സ്വയം ലോഡ് ചെയ്യുന്നത്. Jd jebac disa

വിവിധ ബൂട്ട് ലോഡറുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബൂട്ട്_ലോഡർ&oldid=3651175" എന്ന താളിൽനിന്ന് ശേഖരിച്ചത്