ബുറാൻ
Буран | |
---|---|
Buran at the 1989 Paris Air Show | |
Type | Buran-class orbiter |
Construction number | 1.01 |
Country | Soviet Union |
Named after | Russian word meaning "Snowstorm"[1] or "Blizzard" |
Status | Destroyed (12 May 2002)[2] |
First flight | 15 November 1988[1] |
No. of missions | 1[1] |
Crew members | 0[1] |
No. of orbits | 2[1] |
അമേരിക്കൻ സ്പേസ് ഷട്ടിലുകൾക്ക് മറുപടിയെന്ന വണ്ണം സോവിയറ്റ് യൂണിയൻ വികസിപ്പിച്ച സ്പേസ് ഷട്ടിലാണ് ബുറാൻ (Russian: Бура́н, റഷ്യൻ ഉച്ചാരണം: [bʊˈran], അർഥം മഞ്ഞുകാറ്റ്). റഷ്യയിലെ ബഹിരാകാശ ഏജൻസിയായ എനർജിയ കോർപ്പ് സ്പേസ് എഞ്ചിനീയർ ഗ്ലെബ് ലൊസിനോ ലോസിൻസ്കി ആയിരുന്നു ബുറാന്റെ രൂപകൽപ്പന നടത്തിയത്. അമേരിക്കൻ സ്പേസ് ഷട്ടിലുകളോട് സമാന രൂപ സാദ്രിശ്യമായാണ് ബുറാൻ രൂപകൽപന ചെയ്തത്. നിർമ്മിക്കപ്പെട്ട റോക്കറ്റുകളിൽ ഏറ്റവും ശക്തി കൂടിയ എനർജിയ റോക്കറ്റ് ബുറാന്റെ കാരിയർ റോക്കറ്റായി നിർമിച്ചു. 1988 നവംബർ 15ന് ആദ്യത്തെ പരീക്ഷണ ബഹിരാകാശ യാത്ര ബുറാൻ വിജയകരമായി പൂർത്തിയാക്കി. മൂന്നര മണിക്കൂർ നീണ്ട മനുഷ്യരഹിതമായ യാത്രയിൽ ബുറാൻ ഭൂമിയെ രണ്ടു തവണ വലം വെച്ചു തിരിച്ചിറങ്ങി.
എന്നാൽ അധികം വൈകാതെ സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പദ്ധതികളിൽ നാഴികക്കല്ലാവുമായിരുന്ന ബുറാൻ പ്രോജക്റ്റ് സാമ്പത്തിക പ്രതിസന്ധിമൂലം റദ്ദാക്കാനുള്ള തീരുമാനം ഉണ്ടായി. സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം 1993ൽ പദ്ധതി മുഴുവനായും ഉപേക്ഷിച്ചു. മോസ്ക്കോയിൽ നിർമിച്ച ബുറാൻ ഷട്ടിലിനെ വിക്ഷേപണ കേന്ദ്രമായ ബൈക്കാനൂർ വിക്ഷേപണ കേന്ദ്രത്തിൽ എത്തിക്കുന്നതിനായാണ് നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും വലിയ വിമാനം എന്നറിയപ്പെടുന്ന ആന്റൊനോവ് ഏ.എൻ. 225 നിർമിച്ചത്.