ബുദ്ധപൂർണ്ണിമ
Jump to navigation
Jump to search
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ബുദ്ധമതവിശ്വാസികൾ വർഷം തോറും ആഘോഷിക്കുന്ന ഒരു ഉൽസവമാണ് ബുദ്ധപൂർണ്ണിമ. ഇത് ഗൗതമബുദ്ധന്റെ ജന്മദിനം എന്ന പേരിലാണ് കൂടുതൽ അറിയപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്റെ നിർവ്വാണപ്രാപ്തി, മരണം എന്നിവയുടെയും വാർഷികമായി ആചരിക്കുന്ന ഒരു ഉൽസവമാണ്. വൈശാഖമാസത്തിലെ പൗർണ്ണമി നാളിലാണ് ഈ ഉൽസവം കൊണ്ടാടുന്നത്. ശ്രീലങ്കയിലെ പ്രധാന ഉൽസവമായ ഇത് അവിടെ വേസക് എന്നറിയപ്പെടുന്നു. വിജയന്റെ നേതൃത്വത്തിലുള്ള ശ്രീലങ്കയിലെ സിംഹളസാമ്രാജ്യത്തിന്റെ സ്ഥാപനത്തേയും അനുസ്മരിപ്പിക്കുന്ന ആഘോഷവുമാണിത്[1].