Jump to content

ബുദായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബുദായ് അഥവാ ബുദായ് ലുവൊഹൻ (ജാപ്പനീസിൽ ഹോതെയ് എന്നാണ് ഉച്ചാരണം) ചൈനീസ് സംസ്കാരത്തിൽ ഉടനീളം കാണപ്പെടുന്ന ഒരു വ്യക്തിരൂപമാണ്. സമൃദ്ധിയുടെയും സംതൃപ്തിയുടെയും പ്രതീകമാണ് ബുദായ്. ചില താവോ മതക്കാരും ബുദ്ധ മതക്കാരും ബുദായിയെ ദൈവമായും കണക്കാറുണ്ട്. ക്ഷേത്രങ്ങളിലും ഭക്ഷണശാലകളിലും വാണിജ്യ സ്ഥാപനങ്ങളിലുമെല്ലാം അനുഗ്രഹത്തിനായി ഇദ്ദേഹത്തിന്റെ രൂപം ഉപയോഗിക്കാറുണ്ട്. മിക്കപ്പോഴും പുഞ്ചിരിക്കുന്നതോ പൊട്ടിച്ചിരിക്കുന്നതോ ആയാണ് ചിത്രീകരിക്കപ്പെടുന്നതെന്നതിനാൽ, ചൈനീസിൽ "ചിരിക്കുന്ന ബുദ്ധൻ" എന്ന വിളിപ്പേര് ബുദായിക്ക് ലഭിച്ചു.

ലിയാങ് രാജവംശത്തിന്റെ കാലത്ത് ജീവിച്ചിരുന്ന ഒരു ചൈനീസ് സെൻ പുരോഹിതനെ അടിസ്ഥാനമാക്കിയാണ് ബുദായ് എന്ന സങ്കല്പം സൃഷ്ടിക്കപ്പെട്ടത്. പിന്നീട് അദ്ദേഹം ബുദ്ധ, താവോ, ഷിന്റോ മതങ്ങളുടെ പല ആചാരങ്ങളുടെയും ഭാഗമായി മാറി. ചില ബുദ്ധമത വിഭാഗക്കാർ ഇദ്ദേഹത്തെ ഗൗതമ ബുദ്ധന്റെ പിൻഗാമിയായി വരാൻ പോകുന്ന ബോധിസത്വ മൈത്രേയന്റെ പ്രതീകമായും കാണുന്നു. ജപ്പാനിലെ ഐതിഹ്യങ്ങളിൽ ഹോതെയ് ഏഴ് ഭാഗ്യ ദൈവങ്ങളിൽ ഒന്നാണ്.

"https://ml.wikipedia.org/w/index.php?title=ബുദായ്&oldid=1698599" എന്ന താളിൽനിന്ന് ശേഖരിച്ചത്