Jump to content

ബീഗിൾബോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബീഗിൾബോർഡ് B പതിപ്പ്
Common manufacturersBeagleBoard.orgനു വേണ്ടി സർക്ക്യൂട്ട്കോ LLC
Design firmടെക്സസ് ഇൻസ്ട്രുമെന്റ്സ്
IntroducedBeagleBoard
ജൂലൈ 28, 2008 (2008-07-28)[1]
BeagleBoard rev.C
മേയ് 13, 2009 (2009-05-13)[2]
BeagleBoard-xM
സെപ്റ്റംബർ 14, 2010 (2010-09-14)[3]
BeagleBone
ഒക്ടോബർ 31, 2011 (2011-10-31)[4]
BeagleBone Black
ഏപ്രിൽ 23, 2013 (2013-04-23)[5]
CostUS$45 മുതൽ $149 വരെ
Typeഏക-ബോർഡ് കമ്പ്യൂട്ടർ
ProcessorARM കോർട്ടെക്സ്-A8
Frequency600 MHz മുതൽ 1 GHz വരെ
Memory128 MB മുതൽ 512 MB വരെ
Connectionയു.എസ്.ബി. ഓൺ-ദി-ഗോ
Portsയു.എസ്.ബി. ഓൺ-ദി-ഗോ/ഡി.വി.ഐ.-ഡി./പി.സി. ഓഡിയോ/SDHC/JTAG/HDMI
Power consumption2 വാട്ട്
Weight~37 ഗ്രാം[6]
Dimensions7.62 സെ.മീ × 7.62 സെ.മീ. × 1.6 സെ.മീ.

ഡിജി-കീ, എലെമെന്റ്14 എന്നീ കമ്പനികളുമായി ചേർന്ന് ടെക്സസ് ഇൻസ്ട്രുമെന്റ്സ് പുറത്തിറക്കുന്ന ഓപ്പൺ-സോഴ്സ് ഹാർഡ്‌വെയർ അധിഷ്ഠിത ലോ-പവർ സിങ്ഗിൾ-ബോർഡ് കമ്പ്യൂട്ടർ ആണ് ബീഗിൾബോർഡ്. ടെക്സസ് ഇൻസ്ട്രുമെന്റ്സ് പുറത്തിറക്കിയ OMAP3530 സിസ്റ്റം-ഓൺ-ചിപ്പിന്റെ മേന്മ പ്രദർശിപ്പിക്കാനുള്ള ഒരു ഓപ്പൾ സോഴ്സ് അധിഷ്ഠിത മാർഗ്ഗമായാണ് ബീഗിൾബോർഡ് കണക്കാക്കപ്പെടുന്നത്[7]. ഇതേ പ്രവർത്തനമികവുള്ള പ്രൊസസ്സറുകളുപയോഗിക്കുന്ന ബോർഡുകൾക്ക് ആയിരം ഡോളറിനുമേൽ വില വന്നിരുന്ന കാലത്താണ് റ്റി.ഐ. ഈ നൂതനസംരംഭവുമായി രംഗത്തുവന്നത്. ജേസൺ ക്രൈഡ്നർ, ജെറാൾഡ് കോളി എന്നിവരുടെ നേതൃത്വത്തിൽ ഒരു ചെറിയ കൂട്ടം എഞ്ചിനീയർമാർ രൂപകൽപ്പന ചെയ്തതായിരുന്നു ഈ ബോർഡ്. സർവ്വകലാശാലകൾക്കു വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തക്കവണ്ണം അവരുടെ ചെറിയ ബഡ്ജറ്റിൽ വാങ്ങിക്കാൻ കഴിയുന്ന സിങ്ഗിൾ ബോർഡ് കമ്പ്യൂട്ടർ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ പുറത്തിറക്കിയ ബോർഡ് ക്രിയേറ്റീവ് കോമൺസ് ഷെയർ-എലൈക്ക് ലൈസൻസ് ആണ് ഉപയോഗിക്കുന്നത്.

സ്കീമയ്ക്കുവേണ്ടി കാഡൻസ് ഓർക്കാഡും പിസിബി നിർമ്മാണത്തിന് വേണ്ടി കാഡൻസ് അലെഗ്രോയും ഉപയോഗിച്ചാണ് ബീഗിൾ ബോർ‍ഡ് നിർമ്മിച്ചത്. സിമുലേഷൻ സോഫ്റ്റ്‍വെയറുകൾ ഒന്നും ഉപയോഗിക്കുന്നില്ല.

അവലംബം

[തിരുത്തുക]
  1. "USB-powered Beagle Board from Digi-Key Unleashes Community Development". Digi-Key. July 28, 2008. Archived from the original on 2011-10-04. Retrieved May 12, 2011.
  2. "Digi-Key Announces New Open Source BeagleBoard Development Board". Digi-Key. May 13, 2009. Archived from the original on 2011-10-04. Retrieved May 12, 2011.
  3. "BeagleBoard-xM page". September 14, 2010. Archived from the original on 2011-06-24. Retrieved May 12, 2011.
  4. "Meet BeagleBone, the new $89 open source hardware platform, giving electronic enthusiasts a smaller, friendlier and more affordable treat". PR Newswire. October 31, 2011. Retrieved July 8, 2013.
  5. "Digi-Key Continues Support of Innovative Line of TI-based ARM® Development Boards from BeagleBoard.org". Digi-Key. April 23, 2013. Retrieved June 20, 2013.
  6. BeagleBoard page at elinux.org, referenced 2011-05-12
  7. Coley, Gerald (2009-08-20). "Take advantage of open-source hardware". EDN. Retrieved October 13, 2011.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബീഗിൾബോർഡ്&oldid=3814559" എന്ന താളിൽനിന്ന് ശേഖരിച്ചത്