ബി ബി എം എച്ച് എസ് വൈശ്യംഭാഗം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വൈശ്യംഭാഗം എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി ബി എം എച്ച് എസ് വൈശ്യംഭാഗം. വിജയപുരം രൂപത 1950-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ചരിത്രം
[തിരുത്തുക]ബനവന്തുര തിരുമേനിയുടെ സ്മരണയ്ക്കായി റവ.ഫാദർസ്റ്റാൻലി സേവ്യറും നാട്ടുകാരും ചേർന്ന് ഈ സ്കൂൾ 1950ജൂൺ 5-തീയതി സ്ഥാപിച്ചു .1982-ൽ റവ.ഫാദർ പീറ്റർ ഡിക്രൂസ് ഈസ്ഥാപനം ഹൈസ്കൂൾ ആക്കുന്നതിനായി പരിശ്രമിച്ചു.
ഭൗതികസൗകര്യങ്ങൾ
[തിരുത്തുക]മൂന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബു്, സയൻസ് ലാബു്, മ്യൂസിക് ക്ലാസ്, വായനാമുറി, വായനശാല എന്നിവയുണ്ട്.
ഹൈസ്കൂളിനു് ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
[തിരുത്തുക]- സ്കൗട്ട് & ഗൈഡ്സ്.
- സെന്റർ ഓഫ് എക്സലൻസിന്റ നേതൃത്ത്വത്തിൽ കുട്ടികൾക്കായുള്ള ഹാർഡ്‍വെയർ സോഫ്റ്റ് വെയർ പരിശീലനം എന്നിവ നടന്നു വരുന്നു.
- സെന്റർ ഓഫ് എക്സലൻസിന്റ നേതൃത്ത്വത്തിൽ ഇംഗ്ലീഷ് ഭാഷയ്കു് പ്രത്യേക പരിശീലനം നടത്തുന്നു.
- വർക്ക് എക്സ് പീരിയൻസിന്റെ പ്രവർത്തനമായി ടൂവീലർ ത്രീവീലർ റിപ്പയറിംഗ് പരിശീലനം നടന്ന് വരുന്നു.
- ഐ.സി.റ്റി യുടെനേതൃത്ത്വത്തിൽ തിരഞ്ഞെടുത്ത കുട്ടികൾ ക്കായി പ്രത്യേക പരിശീലനം നടത്തുന്നു.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
[തിരുത്തുക]വിജയപുരം കോർപറേറ്റ് മാനേജ്മെന്റാണ് ഈവിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ എ ബി യൂണിറ്റു കളിലായി പതിനാറ് ഹൈസ്കൂളുകളും എൽ പി യു പി വിഭാഗങ്ങളിലായി ഇരുപത്തഞ്ചോ ളം വിദ്യാലയങ്ങൾ ഈമാനേജ് മെന്റി ന്റെ കീഴിൽ പ്രവർത്തിക്കുന്നു. റവ.ഡോ.സബാസ്റ്റ്യൻ തെക്കത്തച്ചേരി ഡയറക്ടറായും റവ.ഫാ.അഗസ്ത്യൻ കല്ലറയ്ക്കൽ കോർപ്പറേറ്റ് മാനേജരായും ലോക്കൽ മാനേജരായി റവ.ഫ.പീറ്റർ മാതിരപ്പള്ളിയും പ്രവർത്തിക്കുന്നു. പ്രധാന അദ്ധ്യാപിക ശ്രീമതി ആനി ചാണ്ടിയും ആണ്.
മുൻ സാരഥികൾ
[തിരുത്തുക]ഫാ.മാത്യ വല്ലാനിയ്കൽ സെബാസ്റ്റ്യൻ, എബ്രഹാം വിൻസന്റ്, പി.വി കെ.ജെ.പോൾ തോമസ്, പി.സി പി.അച്ച്യതൻകുട്ടി നായർ, ഡേവിഡ് ഇ.വി ബഞ്ചമിൻ, സെൽവരാജ് കെ.സുബ്രമണ്യ അയ്യർ, ആലീസ് ചാണ്ടി എന്നിവരാണ് സ്ക്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ.