ബി. കെമാൽ പാഷ
Hon'ble Justice B. Kemal Pasha ബി. കെമാൽ പാഷ | |
---|---|
കേരള ഹൈക്കോടതി ജഡ്ജി | |
പദവിയിൽ | |
ഓഫീസിൽ 30 ജൂൺ 2014 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | അഞ്ചൽ, കൊല്ലം | 25 മേയ് 1956
പൗരത്വം | ഇന്ത്യൻ |
ദേശീയത | ഇന്ത്യ |
വിദ്യാഭ്യാസം | Master of Laws |
അൽമ മേറ്റർ | എം.ജി. സർവ്വകലാശാല |
വെബ്വിലാസം | കേരള ഹൈക്കോടതി |
മുൻ കേരള ഹൈക്കോടതി ജഡ്ജിയാണ് ബി. കെമാൽ പാഷ (ജനനം: 1956 മേയ് 25 ).[1][2]
ആദ്യകാലജീവിതം
[തിരുത്തുക]1956 മേയ് 25 ന് കൊല്ലം ജില്ലയിലെ അഞ്ചൽ ഗ്രാമത്തിൽ ജനിച്ചു. വടമൺ ഗവൺമെന്റ് യുപി സ്കൂൾ, അഞ്ചൽ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ നിന്ന് ബിരുദവും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദാനന്തര ബിരുദവും സ്വന്തമാക്കി.[1]
ഔദ്യോഗികജീവിതം
[തിരുത്തുക]1979 ഡിസംബർ 16-ന് കെമാൽ പാഷ അഭിഭാഷകനായി.അഡ്വക്കേറ്റ് പി. വിജയരാഘവനൊപ്പം അതേ വർഷം തന്നെ അഭിഭാഷകവൃത്തി ആരംഭിച്ചു.[1] 1995-ൽ എറണാകുളം സെക്കന്റ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയായി നിയമിതനായി. തുടർന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് ജഡ്ജിയായി സേവനം ചെയ്തു. പിന്നീട് കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് ജഡ്ജി, എറണാകുളം സ്പെഷ്യൽ സിബിഐ കോടതി ജഡ്ജി, കോട്ടയം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി, തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി, എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി, കേരള ഹൈക്കോടതിയിലെ രജിസ്ട്രാർ ജനറൽ എന്നിങ്ങനെ സേവനമനുഷ്ഠിച്ചു. 2013 ജനുവരി 28-ന് കേരള ഹൈക്കോടതി അഡീഷനൽ ജഡ്ജിയായി നിയമിതനായി. [3][1]കേരള ജുഡീഷ്യൽ അക്കാദമി അംഗവുമാണ് ഇദ്ദേഹം.