ബിബി-ഖാനിം പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബിബി ഖാനീം പള്ളി
SamarkandBibiKhanym.jpg
Façade
അടിസ്ഥാന വിവരങ്ങൾ
സ്ഥലംSamarkand, Uzbekistan
മതഅംഗത്വംIslam
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംMosque
വാസ്‌തുവിദ്യാ മാതൃകAzeri
പൂർത്തിയാക്കിയ വർഷം1404
മകുട ഉയരം (പുറം)40 m
A photograph taken sometime between 1905 and 1915 by color photography pioneer Sergei Mikhailovich Prokudin-Gorskii shows the mosque's appearance after its collapse in the earthquake of 1897.
The cupola of the main chamber is 40 m high

T

ബിബി ഖാനീം പള്ളി, സമർഖണ്ഡിലെ ഏറ്റവും പ്രധാനപ്പെട്ട സ്മാരകങ്ങളിൽ ഒന്നാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ഇത് ഇസ്ലാമിക ലോകത്തിലെ ഏറ്റവും വലുതും മഹത്തരമായതുമായ പള്ളികളിലൊന്നായി നിലകൊണ്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഏറെക്കുറെ നാശോന്മുഖമായിരുന്നു. പിന്നീട് പള്ളിയുടെ പ്രധാന ഭാഗങ്ങൾ മാത്രം പുനഃസ്ഥാപിക്കപ്പെട്ടു.

ചരിത്രം[തിരുത്തുക]

1399 ൽ തന്റെ ഇന്ത്യയിലെ സൈനികപ്രവർത്തനങ്ങൾക്കു ശേഷം[1] തിമൂർ തന്റെ പുതിയ തലസ്ഥാനമായിരുന്ന സമർഖണ്ഡിൽ ഒരു വലിയ പള്ളി നിർമ്മിക്കാൻ തീരുമാനിച്ചു. ഇന്ത്യയെ കീഴടക്കിയപ്പോൾ കവർച്ചചെയ്ത അതിഭീമമായ സമ്പത്തുപയോഗിച്ചു പണികഴിപ്പിച്ചതാണ് ഈ പള്ളി. 1404 ൽ തിമൂർ (ടാമർലെയ്ൻ) തൻറെ സൈനിക പര്യടനം കഴിഞ്ഞ തിരിച്ചുവന്നപ്പോൾ ഈ പള്ളിയുടെ നിർമ്മാണം പൂർത്തിയായിരുന്നു. നിർമ്മാണത്തിന്റെ പുരോഗതിയിൽ തിമൂർ സന്തോഷവാനല്ലാതിരുന്നതിനാൽ, അദ്ദേഹം നിർമ്മാണ പ്രവർത്തനങ്ങളിൽ ഉടൻതന്നെ പല മാറ്റങ്ങളും വരുത്തി, പ്രത്യേകിച്ചും പ്രധാന താഴികക്കുടത്തിനായിരുന്നു ഈ മാറ്റം വരുത്തിയത്.[2] നിർമ്മാണത്തിന്റെ തുടക്കത്തിൽ കെട്ടിടത്തിലെ ഘടനയിലെ പാകപ്പിഴകൾ കാരണമായി വിവിധ പുനർനിർമ്മാണപ്രവർത്തനങ്ങളും ബലപ്പെടുത്തലുകളും നടന്നിരുന്നു. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ മിഹ്‍റാബിനു മുകളിലെ ഭീമൻ താഴികക്കുടത്തിൽനിന്ന് ആദ്യ ഇഷ്ടികകൾ വീഴാൻ തുടങ്ങിയിരുന്നു.[3] പള്ളി നിലനിർത്തുന്നതിനായി ഘടനാപരമായ നിർമ്മാണ നിയമങ്ങൾക്കപ്പുറമുള്ള പ്രതിക്രിയകൾ ചെയ്യാൻ തിമൂർ പലപ്പോഴും നിർബന്ധിതനായി. അദ്ദേഹത്തിന്റെ നിർമ്മാതാക്കൾ ഈ നിയമങ്ങളെക്കുറിച്ചു ബോധവാനായിരുന്നെങ്കിലും അവരുടെ അഭിപ്രായവും സ്വീകരിക്കുവാനോ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുവാനോ അദ്ദേഹം തയ്യാറായില്ല.[4][5]

പതിനാറാം നൂറ്റാണ്ടിന്റെ ഒടുവിൽ ബുഖാറയിലെ അവസാനത്തെ ഷെയ്ബാനിദ് രാജവംശത്തിലെ ഖാനായിരുന്ന അബ്ദുള്ള ഖാൻ രണ്ടാമൻ (അബ്ദുല്ല ഖാൻ ഒസ്ബെഗ് 1533 /4-1598) ബിബി ഖാമിൻ പള്ളിയിൽ നടന്നിരുന്ന എല്ലാ പുനരുദ്ധാരണ പ്രവർത്തനങ്ങളും റദ്ദാക്കി.[6]  അതിനുശേഷമുള്ള കാലത്ത്, പള്ളി, കാറ്റ്, കാലാവസ്ഥാവ്യതിയാനങ്ങൾ, ഭൂകമ്പം എന്നിവയാൽ തകർന്ന് മുൻകാലപ്രൌഢിയുടെ ഒരു അവശിഷ്ടം മാത്രമായിത്തീർന്നു. 1897 ൽ പ്രവേശനകവാടത്തിന്റെ ആന്തരിക കമാനം തകർന്നുവീണു.[7][8]  നൂറ്റാണ്ടുകളായി സമർഖണ്ഡ് നിവാസികൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി തകർന്നുവീണ പള്ളിയിലെ കൊത്തുപണികളുള്ള ഇഷ്ടികകളും മാർബിൾ സ്തംഭങ്ങളുടേയും  അവശിഷ്ടങ്ങൾ കൊള്ളയടിച്ചുകൊണ്ടിരുന്നു. ആദ്യത്തെ അടിസ്ഥാന അന്വേഷണവും സുരക്ഷണപ്രവർത്തനങ്ങളും തുടങ്ങിയത് സോവിയറ്റ് കാലഘട്ടത്തിലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ഉസ്ബക് സർക്കാർ മൂന്ന് താഴികക്കുടങ്ങളും, പ്രധാന പ്രവേശനദ്വാരവും പുന: സ്ഥാപിച്ചു. 1974 ൽ അന്നത്തെ ഉസ്ബക് SSR ഗവൺമെന്റ് പള്ളിയുടെ സങ്കീർണ്ണമായ പുനർനിർമ്മാണം ആരംഭിച്ചു.[9] ഗോപുരങ്ങളുടെയും പൂമുഖങ്ങളുടെയും അലങ്കാരം വിപുലമായി പുനഃസ്ഥാപിക്കുകയും കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്തു.

വാസ്തുവിദ്യ[തിരുത്തുക]

നടുമുറ്റത്തോടുകൂടിയ പള്ളികളുടെ അടസ്ഥാന മാതൃക ഈ പളളിയും പിന്തുടരുന്നു. അതിന്റെ പുറം മതിലുകളിൽ 167 മീറ്റർ (182.63 ഗജം) നീളവും 109 മീറ്റർ (119.20 ഗജം) വീതിയുമുള്ളതും വടക്കുകിഴക്ക് മുതൽ തെക്കുപടിഞ്ഞാറ് വരെയുമായി ഒരു സമകോണമായ പ്രദേശം ഉൾക്കൊള്ളുന്നു. അതനുസരിച്ച് ഖിബിലയും നിലനിൽക്കുന്നു. വടക്കുപടിഞ്ഞാറൻ ഭാഗത്തുനിന്ന് പള്ളിയിലെ നടുമുറ്റത്തേയ്ക്കു പ്രവേശിക്കുന്നത് ആഡംബരപൂർവ്വമായി നിർമ്മിച്ചിരിക്കുന്ന 35 മീറ്റർ)[10]  ഉയരത്തിൽ നിലകൊള്ളുന്നതുമായ കവാടത്തിലൂടെയാണ്. 40 മീറ്റർ[11] ഉയരത്തിൽ ഒരു ചതുരാകൃതിയിലുള്ള അടിസ്ഥാനത്തിനു മുകളിലായി ഒരു സ്മാരക താഴികക്കുടം നടുമുറ്റത്തിന് എതിർവശത്ത് ഉയർന്നു നിൽക്കുന്നു. ഈ കുംഭഗോപുരം പള്ളിയിലെ ഏറ്റവും വലിയ താഴികക്കുടമാണ്. എന്നിരുന്നാലും നടുമുറ്റത്തുനിന്ന് ഇതു കാണാൻ കഴിയുകയില്ല.

ഇവാനുകളുമായി (ചതുരാകൃതിയിലുള്ള കമാനത്തോടുകൂടിയ ഒരു ഹാൾ, സാധാരണയായി വീതികുറഞ്ഞതും, മൂന്നു വശങ്ങളും ഭിത്തികെട്ടി അടച്ചതും ഒരു ഭാഗം പൂർണ്ണമായും തുറന്നതുമാണ്) ചേർന്നുള്ള മറ്റ് രണ്ട് താഴികക്കുടങ്ങൾ, അവയുടെ വലിപ്പത്തിൽ കൂടുതൽ എളിമയുള്ളതും മുറ്റത്തിന്റെ നീണ്ട വശങ്ങളുടെ മധ്യഭാഗത്തുമായാണ് സ്ഥിതിചെയ്യുന്നതു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Bibi-Khanym mosque". Skiouros.net. Retrieved 2007-04-06.[പ്രവർത്തിക്കാത്ത കണ്ണി]
 2. Зохидов, Пўлат: Темур даврининг меъморий кахкашони. Тошкент: Шарқ 1966. [Zakhidov, Pulat: Architectural glories of Temur’s era. Tashkent: Sharq 1996.] p. 58
 3. Самарканд. Бухара. Галина Пугаченкова. «Искусство» 1968 г. p. 30
 4. "Samarkand City". Stantours.com. April 24, 2002. Archived from the original on 3 May 2007. Retrieved 2007-04-06.
 5. "Highlights of CA" (PDF). Steppes Travel. March 22, 2006. Archived from the original (PDF) on September 30, 2007. Retrieved 2007-04-06.
 6. Зохидов, Пўлат: Темур даврининг меъморий кахкашони. Тошкент: Шарқ 1966. [Zakhidov, Pulat: Architectural glories of Temur’s era. Tashkent: Sharq 1996.] p. 59
 7. Зохидов, Пўлат: Темур даврининг меъморий кахкашони. Тошкент: Шарқ 1966. [Zakhidov, Pulat: Architectural glories of Temur’s era. Tashkent: Sharq 1996.] p. 57
 8. "Bibi Khanym Mosque". TripAdvisor.com. Retrieved 2007-04-06.
 9. "Bibi Khanym Mosque". iExplore.com. July 14, 2001. Archived from the original on December 22, 2007. Retrieved 2007-04-06.
 10. Carillet, Joel (June 6, 2006). "In Pictures: Samarkand, Uzbekistan". Gather.com. Archived from the original on 2007-02-11. Retrieved 2007-04-06.
 11. Muzey.uz, Соборная мечеть Биби-Ханым Archived 2007-11-21 at the Wayback Machine. (Bibi-Khanym Mosque) (റഷ്യൻ ഭാഷയിൽ)
"https://ml.wikipedia.org/w/index.php?title=ബിബി-ഖാനിം_പള്ളി&oldid=3086534" എന്ന താളിൽനിന്ന് ശേഖരിച്ചത്