ബിഗ് ബസാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Big Bazaar Pvt., Ltd
Private
വ്യവസായംRetail
സ്ഥാപിതം
  • 2001; 22 years ago (2001)
സ്ഥാപകൻKishore Biyani
ആസ്ഥാനംMumbai, Maharashtra, India
ലൊക്കേഷനുകളുടെ എണ്ണം
295 stores nationwide (August 25, 2019)[1]
Area served
India
പ്രധാന വ്യക്തി
  • Sarvesh Shivnath Shukla (Founder)
  • Sadashiv Nayak (President & CEO)[2]
  • Umashankar Shukla (Director)
ഉത്പന്നംElectronics, Movies and music, Home and furniture, Clothing, Footwear, Toys, Health and beauty, Photo finishing, Craft supplies, Party supplies, Grocery
സേവനങ്ങൾ
  • Future Pay
ParentFuture Group
വെബ്സൈറ്റ്bigbazaar.com

ഹൈപ്പർമാർക്കറ്റുകൾ, ഡിസ്കൗണ്ട് ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ, പലചരക്ക് കടകൾ എന്നിവയുടെ ഒരു ഇന്ത്യൻ റീട്ടെയിൽ ശൃംഖലയാണ് ബിഗ് ബസാർ. കിഷോർ ബിയാനിയാണ് ഈ ചില്ലറ വില്പന ശൃംഖല സ്ഥാപിച്ചത്, അദ്ദേഹത്തിന്റെ മാതൃസംഘടനയായ ഫ്യൂച്ചർ ഗ്രൂപ്പിന് കീഴിലാണ്ഇത്. ഇന്ത്യൻ റീട്ടെയിൽ, ഫാഷൻ മേഖലകളിൽ ബിഗ്ബസാർ വളരെയധികം പ്രാധാന്യം നേടിയിട്ടുണ്ട്. ഫുഡ് ബസാർ, ഫാഷൻ അറ്റ് ബിഗ് ബസാർ [3] ( എഫ്ബിബി എന്ന് ചുരുക്കത്തിൽ), ഇസോൺ എന്നിവയുടെ മാതൃ ശൃംഖല കൂടിയാണ് ബിഗ് ബസാർ. ബ്രാൻഡ് ഫാക്ടറി, ഹോം ടൗൺ, സെൻട്രൽ, ഇസോൺ തുടങ്ങിയ ബ്രാന്റുകളും ഫ്യൂച്ചർ ഗ്രൂപ്പിന് കീഴിലാണ്.

2001 ൽ സ്ഥാപിതമായ ബിഗ് ബസാർ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലകളിലൊന്നാണ്. രാജ്യത്തുടനീളമുള്ള 120തിലധികം നഗരങ്ങളിലായി 250ലധികം സ്റ്റോറുകൾ ബിഗ്ബസാറിനുണ്ട്. [4]

ചരിത്രം[തിരുത്തുക]

മാതൃ കമ്പനിയായ ഫ്യൂച്ചർ ഗ്രൂപ്പിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) കിഷോർ ബിയാനിയാണ് 2001 ൽ ബിഗ് ബസാർ സ്ഥാപിച്ചത്.

ഇന്ത്യൻ നടി അസിനും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമായ മഹേന്ദ്ര സിംഗ് ധോണിയും മുമ്പ് ബിഗ് ബസാറിന്റെ ഫാഷൻ സംരംഭത്തിന് അംഗീകാരം നൽകിയിരുന്നു.

തർക്കം[തിരുത്തുക]

അഗർത്തലയിലെ ബിഗ് ബസാറിൽനിന്ന് മോഷ്ടിച്ച കേസിൽ ത്രിപുരയിലെ ബർകത്താലിൽ നിന്നുള്ള ഒരു ആദിവാസി പെൺകുട്ടി മാനസികമായി ഉപദ്രവിക്കപ്പെട്ടു. പെൺകുട്ടിയെ വീട്ടിൽ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു. ഈ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് നിരവധി യുവജനവിഭാഗങ്ങൾ അഗർത്തലയിലെ മാളിന് മുന്നിൽ പ്രതിഷേധിച്ചു. [5]

ഇതും കാണുക[തിരുത്തുക]

  • ഡി-മാർട്ട്
  • ഈസിഡേ
  • ഫുഡ് വേൾഡ്
  • ഹൈപ്പർസിറ്റി
  • കൂടുതൽ.
  • അർബൻ ലാഡർ
  • റിലയൻസ് ഫ്രഷ്
  • സ്പെൻസേഴ്സ്

അവലംബങ്ങൾ[തിരുത്തുക]

  1. "Future Retail CFO sees double-digit sales growth in Q2 of FY18". Moneycontrol. ശേഖരിച്ചത് August 24, 2017.
  2. "Big Bazaar company snapshot and profile". Bloomberg. ശേഖരിച്ചത് April 10, 2018.
  3. "Fbb to go Omnichannel: To launch fbbonline.com, open 40 stores every year". Indiaretailing.com. 29 March 2017. ശേഖരിച്ചത് 21 April 2017.
  4. Shewali Tiwari (23 November 2016). "Modi Announces Money-Withdrawal Option At Big Bazaar Outlets, Kejriwal Asks 'What's The Deal'". indiatimes.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 21 April 2017.
  5. "Teen Accused Of Shoplifting Allegedly Expelled From School, Found Hanging". NDTV.com.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിഗ്_ബസാർ&oldid=3288869" എന്ന താളിൽനിന്ന് ശേഖരിച്ചത്