ബാർബറ ക്രാംപ്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാർബറ ക്രാംപ്ടൺ
ക്രാംപ്ടൺ 2017 ൽ.
ജനനം (1958-12-27) ഡിസംബർ 27, 1958  (65 വയസ്സ്)
വിദ്യാഭ്യാസംകാസിൽടൺ സ്റ്റേറ്റ് കോളേജ് (BA)
തൊഴിൽനടി
സജീവ കാലം1983–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 1988; div. 1990)
റോബർട്ട് ബ്ലെക്ക്മാൻ
(m. 2000)
കുട്ടികൾ3

ബാർബറ ക്രാംപ്ടൺ (ജനനം: ഡിസംബർ 27, 1958)[1][2] ഒരു അമേരിക്കൻ നടിയും നിർമ്മാതാവുമാണ്. ഹൊറർ, ത്രില്ലർ സിനിമകളിൽ അഭിനയിക്കുന്നതിന് മുമ്പ് 1980-കളിൽ ടെലിവിഷൻ സോപ്പ് ഓപ്പറകളിലൂടെ കരിയർ ആരംഭിച്ച അവർ പിന്തുടർന്ന ഇരു പാതകളും തുടർച്ചയായ അംഗീകാരം നേടുന്നതായിരുന്നു.[3] ദി യംഗ് ആൻഡ് ദി റെസ്റ്റ്‌ലെസ് (1987-93, 1998-2002, 2006-07 & 2023) എന്ന സോപ്പ് ഓപ്പറയിലെ ലീന ലവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് മുമ്പായിത്തന്നെ ഡേയ്‌സ് ഓഫ് ഔർ ലൈവ്‌സ് (1983-84) എന്ന ഡേ ടൈം സോപ്പ് ഓപ്പറയിലൂടെ ക്രാംപ്ടൺ ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. പിന്നീടുള്ള അവളുടെ കരിയറിൽ, ടെലിവിഷൻ ഹൊറർ ആന്തോളജികളായ സിഫിയുടെ ചാനൽ സീറോ: ദി ഡ്രീം ഡോർ (2018), ഹുലു സ്ട്രീമിംഗ് സർവ്വീസസിൻറെ ഇൻ ടു ദ ഡാർക്ക് (2019), ഷഡർ സ്ട്രീമിംഗിൻറെ ക്രീപ്‌ഷോ (2021) എന്നിവയിൽ പ്രത്യക്ഷപ്പെട്ടു.

ബോഡി ഡബിൾ (1984) എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും റീ-ആനിമേറ്റർ (1985) എന്ന കോമഡി ഹൊറർ ചിത്രത്തിലെ മേഗൻ ഹാൽസി, ഫ്രം ബിയോണ്ട് (1986) എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലെ ഡോ. കാതറിൻ മക്‌മൈക്കൽസ് എന്നീ കഥാപാത്രങ്ങളാണ് അംഗീകാരം നേടിക്കൊടുത്തത്. പിന്നീട് ചോപ്പിംഗ് മാൾ (1986), പപ്പറ്റ് മാസ്റ്റർ (1989), കാസിൽ ഫ്രീക്ക് (1995), യു ആർ നെക്സ്റ്റ് (2011), വി ആർ സ്റ്റിൽ ഹിയർ (2015), ലിറ്റിൽ സിസ്റ്റർ (2016), പപ്പറ്റ് മാസ്റ്റർ: ദി ലിറ്റിലസ്റ്റ് റീച്ച് (2018), ക്രിട്ടിക്‌സ് ചോയ്‌സ് സൂപ്പർ അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ജോക്കബ്സ് വൈഫ് (20021) എന്നിവയാണ് അഭിനയ രംഗത്ത് ചിരപ്രതിഷ്ട നേടാൻ അവരെ സഹായിച്ച മറ്റ് ചിത്രങ്ങൾ.

ആദ്യകാല ജീവിതം[തിരുത്തുക]

ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ ലെവിറ്റൗണിൽ 1958 ഡിസംബർ 27 നാണ് ക്രാംപ്ടൺ ജനിച്ചത്.[4] റോമൻ കത്തോലിക്കാ സഭാ മതവിശ്വാസിയായാണ് അവൾ വളർന്നത്.[5] വെർമോണ്ടിൽ വളർന്ന ക്രാംപ്ടണ് പിതാവ് ഒരു കാർണിവൽ പ്രദർശകൻ ആയിരുന്നതിനാൽ വേനൽക്കാലത്ത് കാർണിവലിനൊപ്പം രാജ്യം ചുറ്റി സഞ്ചരിക്കാൻ അവസരം ലഭിച്ചു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വിദ്യാലയ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയ അവൾ ഹൈസ്കൂളിലെത്തിയപ്പോൾ അഭിനയം പഠിച്ചു. വെർമോണ്ടിലെ കാസിൽടൺ സ്റ്റേറ്റ് കോളേജിൽ ചേർന്ന അവർ അവിടെനിന്ന് തിയേറ്റർ ആർട്‌സിൽ ബാച്ച്ലർ ബിരുദം നേടി.

അവലംബം[തിരുത്തുക]

  1. "Barbara Crampton Biography". Rotten Tomatoes. Archived from the original on July 15, 2022. Retrieved July 15, 2022.
  2. Rout, Nancy E.; Buckley, Ellen, eds. (1992). The Soap Opera Book. Todd Publications. p. 71. ISBN 978-0-915-344239.
  3. Rife, Katie (April 16, 2021). "Barbara Crampton shows why she's a horror legend in the pulpy, uneven Jakob's Wife". The A.V. Club. Retrieved 30 October 2021.
  4. Rout, Nancy E.; Buckley, Ellen, eds. (1992). The Soap Opera Book. Todd Publications. p. 71. ISBN 978-0-915-344239.
  5. "Fantasia 2016 Interview: Barbara Crampton Talks LITTLE SISTER and Upcoming Films". 29 July 2016.
"https://ml.wikipedia.org/w/index.php?title=ബാർബറ_ക്രാംപ്ടൺ&oldid=3976154" എന്ന താളിൽനിന്ന് ശേഖരിച്ചത്