Jump to content

ബാരിയാട്രിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊണ്ണത്തടിയുടെ കാരണങ്ങൾ, പ്രതിരോധം, ചികിത്സ എന്നിവ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര ശാഖയാണ് ബാരിയാട്രിക്സ്.[1]

പദോൽപ്പത്തി

[തിരുത്തുക]

ബാരിയാട്രിക്സ് എന്ന പദം 1965 ൽ ആണ് ഉപയോഗിച്ചു തുടങ്ങിയത്.[2] ഗ്രീക്ക് വേരുകൾ ഉള്ള ബാര് (ബാരോമീറ്ററിലെന്നപോലെ "ഭാരം" എന്നർഥത്തിൽ), സഫിക്‌സ് ആയ ഐയാട്ര് (പീഡിയാട്രിക്സിലെന്നപോലെ "ചികിത്സ" എന്നർഥത്തിൽ), സഫിക്സ് - ഇക് ("ബന്ധപ്പെട്ട") എന്നിവ ചേർന്നതാണ് ബാരിയാട്രിക്സ് എന്ന പദം. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഡയറ്റിംഗ്, വ്യായാമം, ബിഹേവിയറൽ തെറാപ്പി, ഫാർമക്കോതെറാപ്പി, ശസ്ത്രക്രിയ എന്നിവ ഈ മേഖലയിൽ ഉൾപ്പെടുന്നു. ശരീരഭാരം കുറയ്ക്കുന്നതിന് പ്രത്യേകമായുള്ള ഒരു ചികിത്സയല്ലാതെ ശരീര വലുപ്പം കൂടിയ ആളുകളെ സൂചിപ്പിക്കുന്നതിനും ഈ പദം മെഡിക്കൽ മേഖലയിലും മറ്റും ഉപയോഗിക്കുന്നു, ഉദാ: വലിയ ആശുപത്രി വസ്ത്രങ്ങൾ ഉള്ള മെഡിക്കൽ സപ്ലൈ കാറ്റലോഗുകളും ആശുപത്രി കിടക്കകളും മറ്റും വിശേഷിപ്പിക്കാൻ "ബാരിയാട്രിക്" എന്ന് ഉപയോഗിക്കുന്നു.

ബാരിയാട്രിക് രോഗികൾ

[തിരുത്തുക]

അമിതവണ്ണവും പൊണ്ണത്തടിയും ഉയർന്നു വരുന്ന മെഡിക്കൽ പ്രശ്നങ്ങളാണ്.[3][4] അമിതവണ്ണത്തിന് ആരോഗ്യത്തിന് ഹാനികരമായ പല ദൂഷ്യഫലങ്ങൾ ഉണ്ട്:[5][6] പരിധി കവിയുന്ന ബി‌എം‌ഐ (ബോഡി മാസ് ഇൻ‌ഡെക്സ്) ഉള്ള വ്യക്തികൾക്ക് മെഡിക്കൽ പ്രശ്നങ്ങളുടെ അപകടസാധ്യത വളരെ കൂടുതലാണ്.[7] ഹൃദ്രോഗം, പ്രമേഹം, പലതരം അർബുദം, ആസ്ത്മ, ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, വിട്ടുമാറാത്ത മസ്കുലോസ്കെലെറ്റൽ പ്രശ്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അമിതവണ്ണവും മരണനിരക്കും തമ്മിലും പരസ്പര ബന്ധങ്ങളുണ്ട്.[8]

കുട്ടികളടക്കം പൊണ്ണത്തടിയും അമിതവണ്ണവുമുള്ള ആളുകൾക്ക് സ്വന്തമായി ശരീരഭാരം കുറയ്ക്കാൻ പ്രയാസമാണ്.[9] സ്വന്തമായി ഡയറ്റ് പരീക്ഷിക്കുകയും, ഡയറ്റ് അവസാനിപ്പിച്ചതിനുശേഷം ശരീരഭാരം കൂടുകയോ അല്ലെങ്കിൽ യഥാർത്ഥ ഭാരത്തിലേക്ക് മടങ്ങുകയോ ചെയ്യുന്നത് സാധാരണമാണ്.[10] ബാരിയാട്രിക് ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ മാനസികാരോഗ്യത്തിൽ ചില പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.[11] ബാരിയാട്രിക് സർജറി ആവശ്യമായവരിൽ 51% പേരും മാനസികരോഗങ്ങളുടെ ചരിത്രം പ്രത്യേകം റിപ്പോർട്ടുചെയ്യുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്.[12][13]

ചികിത്സയുടെ രീതികൾ

[തിരുത്തുക]

ഭക്ഷണക്രമം, വ്യായാമം, പെരുമാറ്റചികിത്സ, അമിതവണ്ണ വിരുദ്ധ മരുന്നുകൾ എന്നിവ ആദ്യ നിര ചികിത്സയാണെങ്കിലും,[14] കഠിനമായ അമിതവണ്ണത്തിനുള്ള മെഡിക്കൽ തെറാപ്പിക്ക് പരിമിതമായ ഹ്രസ്വകാല വിജയവും ദീർഘകാല വിജയവും കുറവാണ്.[15] ശസ്ത്രക്രിയകളിലൂടെ പരമ്പരാഗത ചികിത്സയേക്കാൾ മെച്ചപ്പെട്ട രീതിയിൽ ശരീരഭാരം കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗങ്ങളായ രക്താതിമർദ്ദം, പ്രമേഹം എന്നിവ ഒഴിവാക്കുന്നതിനും കാരണമാകുന്നു.[16] രോഗികൾക്കനുസരിച്ച് സമീപനങ്ങളുടെ സംയോജനവും ആവശ്യമായി വരാം.[17] യുവാക്കളിൽ ബാരിയാട്രിക് ചികിത്സകൾ വളരെ ശ്രദ്ധയോടെ പരിഗണിക്കണം.

ശരീരത്തിലെ കൊഴുപ്പ് ശതമാനം അളക്കുന്നതിനുള്ള ഒരു രീതിയായ ബയോഇലക്ട്രിക്കൽ ഇം‌പെഡൻസ് വിശകലനം ബാരിയാട്രിക്സിൽ ഉപയോഗിക്കുന്ന ഒരു സാങ്കേതികതയാണ്.

ഇതും കാണുക

[തിരുത്തുക]
 • ഭക്ഷണ ആസക്തി

അനുബന്ധ രോഗങ്ങൾ

[തിരുത്തുക]
 • അമിതവണ്ണം, കുട്ടിക്കാലത്തെ അമിത വണ്ണം
 • അമിതവണ്ണത്തിന്റെ വർഗ്ഗീകരണം, കുട്ടിക്കാലത്തെ അമിതവണ്ണത്തിന്റെ വർഗ്ഗീകരണം
 • അമിതവണ്ണത്തിന്റെ എപ്പിഡെമോളജി, കുട്ടിക്കാലത്തെ അമിതവണ്ണത്തിന്റെ എപ്പിഡെമോളജി
 • അമിതവണ്ണവും നടത്തവും
 • അമിതവണ്ണത്തിന്റെ സാമൂഹിക സവിശേഷതകൾ

ഫിസിയോളജി

[തിരുത്തുക]
 • ശരീരത്തിലെ കൊഴുപ്പ് ശതമാനം
 • സ്റ്റീറ്റോസിസ് (ഫാറ്റി ചേഞ്ച്, ഫാറ്റി ഡീജനറേഷൻ അല്ലെങ്കിൽ അഡിപ്പോസ് ഡീജനറേഷൻ എന്നും വിളിക്കുന്നു)
 • സബ്ക്യൂട്ടേനസ് കൊഴുപ്പ്
 • അഡിപോസോപ്പതി

അവലംബം

[തിരുത്തുക]
 1. "Bariatric Surgery". 294 (15). JAMA. 2005. doi:10.1001/jama.294.15.1986. Retrieved 10 Sep 2020. {{cite journal}}: Cite journal requires |journal= (help)
 2. Dictionary.com, based on Random House Unabridged Dictionary, Random House (2006): Retrieved 15 April 2006
 3. "Epidemiology of the metabolic syndrome". Am J Med Sci. 330 (6): 273–9. 2005. doi:10.1097/00000441-200512000-00004. PMID 16355011.
 4. "Prevalence of overweight and obesity among US children, adolescents, and adults, 1999–2002". JAMA. 291 (23): 2847–50. 2004. doi:10.1001/jama.291.23.2847. PMID 15199035.
 5. WHO factsheet on obesity Archived May 18, 2006, at the Wayback Machine.
 6. Bray, George A. (2004), "Medical Consequences of Obesity", Journal of Clinical Endocrinology & Metabolism, vol. 89, no. 6, pp. 2583–2589, doi:10.1210/jc.2004-0535, PMID 15181027
 7. Gregg, Edward W.; Cheng, Yiling J.; Cadwell, Betsy L.; Imperatore, Ciuseppina; Williams, Desmond E.; Flegal, Katherine M.; Narayan, K. M. Venkat; Williamson, David F. (2005), "Secular Trends in Cardiovascular Disease Risk Factors According to Body Mass Index in U.S. Adults", Obstetrical & Gynecological Survey, vol. 60, no. 10, pp. 660–661, doi:10.1097/01.ogx.0000180862.46088.0d
 8. "Excess deaths associated with underweight, overweight, and obesity". JAMA. 293 (15): 1861–7. 2005. doi:10.1001/jama.293.15.1861. PMID 15840860.
 9. Bagozzi, Richard P.; Moore, David J.; Leone, Luigi (2004), "Self-Control and the Self-Regulation of Dieting Decisions: the Role of Prefactual Attitudes, Subjective Norms, and Resistance to Temptation", Basic and Applied Social Psychology, vol. 26, no. 2–3, pp. 199–213, doi:10.1207/s15324834basp2602&3_7
 10. Ikeda, J.; Hayes, D; Satter, E; Parham, ES; Kratina, K; Woolsey, M; Lowey, M; Tribole, E (1999), "A Commentary on the New Obesity Guidelines from NIH", Journal of the American Dietetic Association, vol. 99, no. 8, pp. 918–9, doi:10.1016/S0002-8223(99)00218-7, PMID 10450304
 11. Kubik, Jeremy F.; Gill, Richdeep S.; Laffin, Michael; Karmali, Shahzeer (2013). "The Impact of Bariatric Surgery on Psychological Health". Journal of Obesity. 2013: 1–5. doi:10.1155/2013/837989. PMC 3625597. PMID 23606952.{{cite journal}}: CS1 maint: unflagged free DOI (link)
 12. Hensel J, Selvadurai M, Anvari M, et al. Mental illnessand psychotropic medication use among people assessedfor bariatric surgery in Ontario, Canada. Obes Surg.2016;26:1531–1536.
 13. Ward H.B., Yudkoff B.L., Fromson J.A. Lurasidone malabsorption following bariatric surgery: A case report. J. Psychiatr. Pract.. 2019;25(4):313-317. doi:10.1097/PRA.0000000000000402
 14. Clinical Guidelines on the Identification, Evaluation, and Treatment of Overweight and Obesity in Adults, The Evidence Report. NIH Publication NO. 98-4083, September 1998. NATIONAL INSTITUTES OF HEALTH National Heart, Lung, and Blood Institute in cooperation with The National Institute of Diabetes and Digestive and Kidney diseases. Archived June 12, 2006, at the Wayback Machine.
 15. "Gastrointestinal surgery for severe obesity: National Institutes of Health Consensus Development Conference Statement". Am J Clin Nutr. 55 (S2): 615S–619S. 1992. doi:10.1093/ajcn/55.2.615s. PMID 1733140.
 16. "Surgery for morbid obesity". Cochrane Database Syst Rev. 2 (2): CD003641. 2003. doi:10.1002/14651858.CD003641. PMID 12804481.
 17. Gerwecka, C.A.; Krenkela, J.; Molinia, M.; Frattingera, S.; Plodkowskia, R.; Jeora, S. St (2007), "Tailoring Information to the Needs of the Individual Patient Sustains Interest in the Weight Loss Program and Increases Compliance: A Pilot Project", Journal of the American Dietetic Association, vol. 107, no. 8, pp. A83, doi:10.1016/j.jada.2007.05.212

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബാരിയാട്രിക്സ്&oldid=3775068" എന്ന താളിൽനിന്ന് ശേഖരിച്ചത്