ബാബറിന്റെ ഉദ്യാനം
ദൃശ്യരൂപം
ബാബറിന്റെ ഉദ്യാനം | |
---|---|
باغ بابر | |
![]() Inside the Gardens of Babur in Kabul, Afghanistan | |
![]() | |
സ്ഥാനം | Kabul, Afghanistan |
Coordinates | 34°30′11″N 69°09′29″E / 34.503°N 69.158°E |
Created | 1528 |
Founder | Zahir-ud-din Muhammad Babur |
Open | 7 AM |
Status | Active |
Parking | Yes |
ബാബറിന്റെ ഉദ്യാനം (പ്രാദേശകമായി ബാഗ്-ഇ-ബാബർ,
പേർഷ്യൻ: باغ بابر / bāġ-e bābur) അഫ്ഘാനിസ്ഥാനിലെ കാബൂളിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള ഒരു ഉദ്യാനമാണ്. ഇത് മുഗൾ ചക്രവർത്തിയായിരുന്ന ബാബറിന്റെ അന്ത്യവിശ്രമസ്ഥാനവും കൂടിയാണ്. 1528 AD ൽ (935 AH) കാബൂളിൽ ഒരു തെരുവോര ഉദ്യാനനിർമ്മാണത്തിനായി ബാബർ ഉത്തരവിട്ടതായി ബാബർനാമ എന്ന അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളിൽ സവിസ്തരം വർണ്ണിക്കപ്പെടുന്നു. ജീവിതകാലത്തുടനീളം വിനോദത്തിനും ആനന്ദത്തിനുമായുള്ള പരിസരങ്ങൾ വികസിപ്പിക്കുകയും ഇവയിൽ ഒരെണ്ണം തങ്ങളുടെ അന്തിമ വിശ്രമ സ്ഥലമായി തിരഞ്ഞെടുക്കുകയും ചെയ്യുന്നത് മുഗൾ രാജകുമാരന്മാരുടെ ഒരു പാരമ്പര്യമായിരുന്നു.
അവലംബം
[തിരുത്തുക]