Jump to content

ബസവകല്യാൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാസവകല്യാൺ

ಬಸವ ಕಲ್ಯಾಣ

Basava Kalyana
city
Worlds tallest Statue of Basavanna,108 feet
Worlds tallest Statue of Basavanna,108 feet
Country India
StateKarnataka
DistrictBidar
ഉയരം
621 മീ(2,037 അടി)
ജനസംഖ്യ
 (2006)
 • ആകെ1,02,546
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)
PIN
585 327
Telephone code08481
വാഹന റെജിസ്ട്രേഷൻKA-56

കർണ്ണാടകസംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള ബീഡാർ ജില്ലയിലെ ഒരു പട്ടണമാണ് ബാസവകല്യാൺ.

സി.ഇ. പതിനൊന്ന്- പന്ത്രണ്ട് നൂറ്റാണ്ടുകളിലെ പടിഞ്ഞാറൻ ചാലൂക്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ഇത്. അക്കാലത്ത് ഇത് കല്യാണി എന്നാണ് അറിയപ്പെട്ടിരുന്നത്. ഡെക്കാനിലെ ആദ്യകാല ജനവാസകേന്ദ്രങ്ങളിലൊന്നാണ് ഇത്.

പിൽക്കാലത്ത് ഈ പ്രദേശം കാലചുരി രാജാക്കന്മാർ, ദേവഗിരിയിലെ യാദവന്മാർ, ഭാമനി സുൽത്താന്മാർ, ബീജപ്പൂർ സുൽത്താന്മാർ, മുകിലർ, ഹൈദരബദ് നൈസാം തുടങ്ങിയവരുടെ ഭരണത്തിൽ വരികയുണ്ടായി.

സോമേശ്വരൻ ഒന്നാമൻ,രണ്ടാമൻ, മൂന്നാമൻ എന്നിവരും വിക്രമാദിത്യൻ നാലാമനും, ജഗദേകമല്ലൻ മൂന്നാമനും, തൈലപൻ മൂന്നാമനും ആയിരുന്നു പടിഞ്ഞാറൻ ചാലൂക്യരിലെ പ്രശസ്തർ. കുക്നൂരിലെ കല്ലേസ്വര- നവലിംഗ ക്ഷേത്രങ്ങളും ഗഡഗിനടുത്തുള്ള ലാക്കുണ്ഡിയിലെ ജൈനക്ഷേത്രവും ഇവരുടെ കാലത്ത് നിർമ്മിക്കപ്പെട്ടതാണ്. കല്യാണിചാലൂക്യരുടെ നിർമ്മിതികളായി ഏതാണ്ട് നൂറോളം ക്ഷേത്രങ്ങൾ ഡെക്കാൻ പീഠഭൂമിയുടെ വടക്കൻ പ്രദേശങ്ങളിൽ ചിതറിക്കിടപ്പുണ്ട്.

ചാലൂക്യർക്കു പുറകേ ഇവിടെ അധികാരത്തിലെത്തിയ കാലചുരി രാജാക്കന്മാരിൽ പ്രമുഖൻ ബിജ്ജലരാജാവായിരുന്നു. അദ്ദേഹത്തിന്റെ മന്ത്രിയായിരുന്നു ബാസവേശ്വരൻ. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇദ്ദേഹം തൊട്ടുകൂടായ്മക്കെതിരായി ഒരു വലിയ പ്രസ്ഥാനം നയിക്കുകയുണ്ടായി. അതിന്റെ ഒർമ്മക്കായി സ്വാതന്ത്ര്യാനന്തരം ഈ പട്ടണത്തെ ബാസവകല്യാൺ എന്ന് പുനർനാമകരണം ചെയ്തു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബസവകല്യാൺ&oldid=3205762" എന്ന താളിൽനിന്ന് ശേഖരിച്ചത്