ബയ്ന്നൗങ്
ബയ്ന്നൗങ് ဘုရင့်နောင် | |
---|---|
പ്രമാണം:File:Bayinnaung.JPG | |
Statue of Bayinnaung in front of the National Museum of Myanmar | |
King of Burma and dominions
| |
ഭരണകാലം | 30 April 1550 – 10 October 1581 |
കിരീടധാരണം | 11 January 1551 at Toungoo 12 January 1554 at Pegu |
മുൻഗാമി | Tabinshwehti |
Successor | Nanda |
Chief Minister | Binnya Dala (1559–1573) |
ഭരണകാലം | 2 April 1558 – 10 October 1581 |
മുൻഗാമി | New office |
പിൻഗാമി | Nanda |
King | Mekuti (1558–1563) Visuddhadevi (1565–1579) Nawrahta Minsaw (1579–1581) |
ഭരണകാലം | 18 February 1564 – 10 October 1581 |
മുൻഗാമി | New office |
പിൻഗാമി | Nanda |
King | Mahinthrathirat (1564–1568) Maha Thammarachathirat (1569–1581) |
ഭരണകാലം | 2 January 1565 – c. January 1568 February 1570 – early 1572 6 December 1574 – 10 October 1581 |
മുൻഗാമി | New office |
പിൻഗാമി | Nanda |
King | Maing Pat Sawbwa (1565–1568, 1570–1572) Maha Ouparat (1574–1581) |
Consort | Atula Thiri Sanda Dewi Yaza Dewi |
മക്കൾ | |
Inwa Mibaya Nanda Nawrahta Minsaw Nyaungyan Min Khin Saw Yaza Datu Kalaya Thiri Thudhamma Yaza | |
രാജവംശം | Toungoo |
പിതാവ് | Mingyi Swe |
മാതാവ് | Shin Myo Myat |
മതം | Theravada Buddhism |
ബയ്ന്നൗങ് ക്യാവ്ഹ്റ്റിൻ നവ്രഹ്ത (ബർമ്മീസ്: ဘုရင့်နောင် ကျော်ထင်နော်ရထာ [bəjɪ̰ɰ̃ nàʊɰ̃ tɕɔ̀ tʰɪ̀ɰ̃ nɔ̀jətʰà]; Thai: บุเรงนองกะยอดินนรธา, rtgs: Burengnong Kayodin Noratha ⓘ; 16 ജനുവരി 1516 – 10 ഒക്ടോബർ 1581) 1550 മുതൽ 1581 വരെയുള്ള കാലഘട്ടത്തിൽ മ്യാൻമർ ഭരിച്ചിരുന്ന ടൗങ്കൂ രാജവംശത്തിലെ ഒരു രാജാവായിരുന്നു. "ബർമ്മയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മനുഷ്യോർജ്ജത്തിന്റെ ഏറ്റവും വലിയ വിസ്ഫോടനം" എന്ന് വിളിക്കപ്പെടുന്ന അദ്ദേഹത്തിൻറെ 31 വർഷത്തെ ഭരണകാലത്ത്, ആധുനിക മ്യാൻമറിൻറെ ഭൂരിഭാഗം പ്രദേശങ്ങളൊടൊപ്പം, ചൈനീസ് ഷാൻ സംസ്ഥാനങ്ങൾ, ലാൻ നാ, ലാൻ സാങ്, മണിപ്പൂർ, സിയാം എന്നിവയും ഉൾപ്പെടുന്ന തെക്കുകിഴക്കൻ ഏഷ്യൻ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യം[1] ബയ്ന്നൗങ് സംഘടിപ്പിച്ചു.[2]
തൻറെ സാമ്രാജ്യനിർമ്മാണത്തിന്റെ പേരിലാണ് അദ്ദേഹം ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്നത് എങ്കിലും, ഷാൻ സംസ്ഥാനങ്ങളെ ഐരാവഡി താഴ്‌വര ആസ്ഥാനമായുള്ള രാജ്യങ്ങളുമായി സംയോജിപ്പിച്ചതാണ് ബയിനൗങ്ങിന്റെ ഏറ്റവും വലിയ പൈതൃകമായി അറിയപ്പെടുന്നത്. 1557-1563-ൽ ഷാൻ സംസ്ഥാനങ്ങൾ കീഴടക്കിയതിനുശേഷം, രാജാവ് ഒരു പുതിയ ഭരണസംവിധാനം ഏർപ്പെടുത്തിയത് പാരമ്പര്യ ഷാൻ സാവോഫസിന്റെ ശക്തി കുറയ്ക്കുകയും താഴ്ന്ന പ്രദേശങ്ങളിലെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഷാൻ നിയമസംഹിതകൾ കൊണ്ടുവരികയും ചെയ്തു. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനം മുതൽ അപ്പർ ബർമ്മയിലേക്കുള്ള ഷാൻ മിന്നലാക്രമണങ്ങളുടെ ഭീഷണി ഇതോടെ തീർത്തും ഇല്ലാതായി. 1885-ൽ ബ്രിട്ടീഷ് മേൽക്കോയ്മയിലേയ്ക്കുള്ള സാമ്രാജ്യത്തിന്റെ അവസാന പതനം വരെയുള്ള കാലം ബർമീസ് രാജാക്കന്മാർ അദ്ദേഹത്തിന്റെ ഷാൻ നയമാണ് പിന്തുടർന്നിരുന്നത്.[3]
എന്നിരുന്നാലും, തന്റെ വിദൂര സാമ്രാജ്യത്തിൽ എല്ലായിടത്തും ഈ ഭരണ നയം ആവർത്തിക്കാൻ ബയ്ന്നൗങിന് കഴിഞ്ഞില്ല. മുമ്പ് പരമാധികാരമുള്ള രാജ്യങ്ങളുടെ ഒരു അയഞ്ഞ ശേഖരമായിരുന്ന അദ്ദേഹത്തിന്റെ സാമ്രാജ്യത്തിലെ സാമന്ത രാജാക്കന്മാർ ടൗങ്കൂ രാജ്യമെന്നതിനേക്കാൾ കക്കാവട്ടി ("സാർവത്രിക ഭരണാധികാരി") എന്ന നിലയിൽ അദ്ദേഹത്തോട് കൂറു പുലർത്തുന്നവരായിരുന്നു. എന്നിരുന്നാലും അവാ രാജ്യവും സിയാമും അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് വർഷത്തിന് ശേഷം കലാപം നടത്തി. 1599-ഓടെ, എല്ലാ സാമന്ത രാജ്യങ്ങളും കലാപം നടത്തുകയും, ടൗങ്കൂ സാമ്രാജ്യം പൂർണ്ണമായും തകർന്നടിയുകയും ചെയ്തു. അനവ്രഹ്തയ്ക്കും അലൗങ്പായയ്ക്കും ഒപ്പം ബർമ്മയിലെ ഏറ്റവും വലിയ മൂന്ന് രാജാക്കന്മാരിൽ ഒരാളായാണ് ബയ്ന്നൗങ് കണക്കാക്കപ്പെടുന്നത്. ആധുനിക മ്യാൻമറിലെ ഏറ്റവും പ്രധാനപ്പെട്ട ചില സ്ഥലങ്ങൾ അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. അദ്ദേഹം തായ്‌ലൻഡിൽ ഫ്രാ ചാവോ ചനാ സിപ് തിറ്റ് (พระเจ้าชนะสิบทิศ, "പത്തു ദിശകളുടെ ജേതാവ്") എന്ന പേരിലും അറിയപ്പെടുന്നു.
മുൻകാലജീവിതം
[തിരുത്തുക]വംശപരമ്പര
[തിരുത്തുക]യെ ഹ്തുട്ട് (ရဲထွတ်, IPA: [jɛ́ tʰʊʔ]) എന്ന പേരിൽ 1516 ജനുവരി 16-ന് മിംഗ്യി സ്വീയുടെയും ഷിൻ മ്യോ മ്യാറ്റിന്റെയും മകനായി ബയ്ന്നൗങ് ജനിച്ചു. അദ്ദേഹത്തിന്റെ കൃത്യമായ വംശപരമ്പര വ്യക്തമല്ല. രാജാവിന്റെ മരണത്തിന് രണ്ട് വർഷം മുമ്പ് എഴുതിയ രാജവാഴ്ചയുടെ വിപുലമായ ചരിത്രമായ ഹന്തവാഡി ഹ്സിൻബ്യൂഷിൻ അയേദവ്ബൺ ഉൾപ്പെടെയുള്ള സമകാലിക രേഖകളൊന്നുംതന്നെ അദ്ദേഹത്തിന്റെ വംശപരമ്പരയെക്കുറിച്ച് പരാമർശിക്കുന്നതേയില്ല.[4] രാജാവിന്റെ മരണത്തിന് ഏകദേശം 143 വർഷങ്ങൾക്ക് ശേഷം, അതായത് 1724-ൽ മാത്രമാണ്, ടൗങ്കൂ രാജവംശത്തിന്റെ ഔദ്യോഗിക ചരിത്രമായ മഹാ യാസാവിൻ അദ്ദേഹത്തിൻറെ വംശാവലി ആദ്യമായി പ്രഖ്യാപിച്ചത്.
മഹാ യാസാവിൻ പറയുന്നതുപ്രകാരം, അവാ രാജ്യത്തിന്റെ മുൻ സാമന്ത രാജ്യമായിരുന്ന ടൗങ്കൂവിലെ (ടാങ്കൂ) ഒരു കുലീന കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ടൗങ്കൂവിലെ വൈസ്രോയിമാരായിരുന്ന തരാബ്യ (r. 1440–1446), മിൻഖൌങ് I (r. 1446–1451) എന്നിവർ അദ്ദേഹത്തിൻറെ പിതാവിന്റെ പക്ഷത്തുള്ള മുൻഗാമിമാരായിരുന്നു; പിൻയയിലെ രാജാവായ തിഹാതു (r. 1310-1325) പാഗൻ രാജവംശത്തിൽനിന്നുള്ള അദ്ദേഹത്തിന്റെ മുഖ്യ രാജ്ഞി മി സൌ യു എന്നിവർ അമ്മയുടെ പക്ഷത്തുള്ള മുൻഗാമികളായിരുന്നു.[5] അന്നത്തെ ടൗങ്കൂ ഭരണാധികാരി മിംഗ്‌യി ന്യോ, അദ്ദേഹത്തിന്റെ മകൻ തബിൻഷ്‌വെഹ്‌തി എന്നിവരുമായും അവരുടെ പൊതു പൂർവ്വികനായ പഖാനിലെ തരബ്യ ഒന്നാമൻ മുഖേന യെ ഹ്തുട്ട് വിദൂരബന്ധം പുലർത്തിയിരുന്നു. പിന്നീടുള്ള വൃത്താന്തങ്ങൾ മഹാ യാസാവിലെ വിവരണം ആവർത്തിക്കുന്നു.[6] മൊത്തത്തിൽ, അപ്പർ ബർമ്മയിൽ നിലനിന്നിരുന്ന മുൻകാലത്തെ പ്രധാന രാജവംശങ്ങളായ അവാ, സാഗെയ്ങ്, മൈൻസെയിംഗ്-പിന്യ, പാഗൻ രാജവംശങ്ങൾ എന്നിവയുമായും അദ്ദേഹത്തിന്റെ വംശപരമ്പരയെ വൃത്താന്തങ്ങൾ ഭംഗിയായി ബന്ധിപ്പിക്കുന്നു.