Jump to content

ബട്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Celebration of the Batiar Day in Lviv, 2008

.ലിവിവ് നഗരത്തിലെ പ്രത്യേക വിഭാഗം നിവാസികളായ ഒരു ജനതയാണ് ബട്യാർ (ബേസിയാർ എന്നും വിളിക്കപ്പെടുന്നു). ലിവിവ് നഗരത്തിന്റെ ഉപസംസ്കാരമായ "ക്നാജ്പ" ജീവിതശൈലിയുടെ ഭാഗമായി ഇവരെ കണക്കാക്കപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇത് ഒരു അപൂർവ്വക്കാഴ്ച്ചമായി മാറിയെങ്കിലും അതിന്റെ വേരുകൾ ലിവിവ് ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിലേയ്ക്ക് പോകുന്നു. കിഴക്കൻ പോളണ്ടിലെ സോവിയറ്റ് അധിനിവേശത്തിനും 1939-ലും 1945-ലും ഉക്രേനിയൻ എസ്എസ്ആറിന്റെ ഭാഗമായി സോവിയറ്റ് യൂണിയനോട് കൂട്ടിച്ചേർക്കപ്പെട്ടതിനുശേഷവും ഇവർ നാശോന്മുഖമായി. സോവിയറ്റ് അധികാരികൾ മിക്ക പോളിഷ് നിവാസികളെയും പുറത്താക്കുകയും പ്രാദേശിക പോളിഷ് സംസ്കാരത്തെ അടിച്ചമർത്തുകയും ചെയ്തു. എന്നിരുന്നാലും, ഈ നാമകരണത്തിന്റെ ഉപയോഗം തുടർന്നു. ഇന്നത്തെ ലിവിവിൽ ഇത് ഒരു ജനസമ്മതിയുള്ള നാമം തന്നെയാണ്. 2008 മുതൽ ലിവിവ് സിറ്റി കൗൺസിലുമായി സഹകരിച്ച് "Dik-Art" കമ്പനി ആരംഭിച്ചു കൊണ്ട് "ഇന്റർനാഷണൽ ബാറ്റിയാർ ദിനം" ലിവിവിൽ പ്രസിദ്ധമാണ്.[1]ബട്ടിയാറുകൾ ലിവിവിന്റെ തനതായ സംസ്കാരവും ചൈതന്യവും ഉൾക്കൊള്ളുന്നതായി കാണപ്പെടുന്നു. പ്രാദേശിക നാടോടിക്കഥകളിലും ജനപ്രിയ സംസ്കാരത്തിലും ബട്ടിയാറുകൾ പ്രസിദ്ധമാണ്.[2]

ചരിത്രം

[തിരുത്തുക]

ലൂവിലെ താഴേത്തട്ടിലുള്ള നിവാസികളുടെ പേരായിരുന്നു ബട്യാർ ("എൽവിവിന്റെ തെരുവുകളിലെ പ്രമാണിവർഗ്ഗം"). ബാലാക്ക് എന്ന് വിളിക്കപ്പെടുന്ന പോളിഷ് ഭാഷയുടെ സവിശേഷമായ പതിപ്പാണ് ബട്യാർ സംസാരിച്ചിരുന്നത്. ഈ ഭാഷ പ്രാദേശിക ലൂവോ ഭാഷയുടെ ഒരു വകഭേദമായിരുന്നു. സാധാരണ ബാറ്റിയാർ സാമ്പത്തികമായി വെല്ലുവിളി നേരിടുന്നവരായിരുന്നു. ബാറ്റിയാറുകളുടെ കൂട്ടത്തിൽ കാസിമിയർസ് വാജ്ഡ, ഹെൻറിക് വോഗൽഫാംഗർ തുടങ്ങിയ ഏറ്റവും പ്രശസ്തമായ പേരുകളാണ്. വളരെ ജനപ്രീതിയാർജ്ജിച്ച വെസോല ലുവോവ്സ്ക ഫലാ റേഡിയോ ഷോയിൽ ഉണ്ടായിരുന്നു. കൂടാതെ പോഗോൺ ലൂവിനും പോളണ്ടിന്റെ ദേശീയ ടീമിനുമായി കളിച്ച ഫുട്‌ബോൾ താരം മൈക്കൽ മത്യാസും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.[3]

  1. "Dik-Art" website
  2. Kateryna Dysa, Cityscapes of Violence in Contemporary Ukrainian Culture, (University of Toronto Press, 2019)
  3. Marta Pawlikowska, Batiarowie i żydzi na ulicach Lwowa, journal "Kresy" (No. 2/2017)
"https://ml.wikipedia.org/w/index.php?title=ബട്യാർ&oldid=4112081" എന്ന താളിൽനിന്ന് ശേഖരിച്ചത്