ബട്യാർ
![]() | ഈ ലേഖനം ഇപ്പോൾ നിർമ്മാണ പ്രക്രിയയിലാണ്. താല്പര്യമുണ്ടെങ്കിൽ താങ്കൾക്കും ഇത് വികസിപ്പിക്കാൻ സഹായിക്കാം. ഈ ലേഖനമോ ലേഖന വിഭാഗമോ ഏതാനും ദിവസങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക. ഈ ലേഖനം താൾ അവസാനം തിരുത്തിരിക്കുന്നത് 19 seconds ago Meenakshi nandhini (talk | contribs) ആണ്. (Purge) |

.ലിവിവ് നഗരത്തിലെ പ്രത്യേക വിഭാഗം നിവാസികളായ ഒരു ജനതയാണ് ബട്യാർ (ബേസിയാർ എന്നും വിളിക്കപ്പെടുന്നു). ലിവിവ് നഗരത്തിന്റെ ഉപസംസ്കാരമായ "ക്നാജ്പ" ജീവിതശൈലിയുടെ ഭാഗമായി ഇവരെ കണക്കാക്കപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇത് ഒരു അപൂർവ്വക്കാഴ്ച്ചമായി മാറിയെങ്കിലും അതിന്റെ വേരുകൾ ലിവിവ് ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിലേയ്ക്ക് പോകുന്നു. കിഴക്കൻ പോളണ്ടിലെ സോവിയറ്റ് അധിനിവേശത്തിനും 1939-ലും 1945-ലും ഉക്രേനിയൻ എസ്എസ്ആറിന്റെ ഭാഗമായി സോവിയറ്റ് യൂണിയനോട് കൂട്ടിച്ചേർക്കപ്പെട്ടതിനുശേഷവും ഇവർ നാശോന്മുഖമായി. സോവിയറ്റ് അധികാരികൾ മിക്ക പോളിഷ് നിവാസികളെയും പുറത്താക്കുകയും പ്രാദേശിക പോളിഷ് സംസ്കാരത്തെ അടിച്ചമർത്തുകയും ചെയ്തു. എന്നിരുന്നാലും, ഈ നാമകരണത്തിന്റെ ഉപയോഗം തുടർന്നു. ഇന്നത്തെ ലിവിവിൽ ഇത് ഒരു ജനസമ്മതിയുള്ള നാമം തന്നെയാണ്. 2008 മുതൽ ലിവിവ് സിറ്റി കൗൺസിലുമായി സഹകരിച്ച് "Dik-Art" കമ്പനി ആരംഭിച്ചു കൊണ്ട് "ഇന്റർനാഷണൽ ബാറ്റിയാർ ദിനം" ലിവിവിൽ പ്രസിദ്ധമാണ്.[1]ബട്ടിയാറുകൾ ലിവിവിന്റെ തനതായ സംസ്കാരവും ചൈതന്യവും ഉൾക്കൊള്ളുന്നതായി കാണപ്പെടുന്നു. പ്രാദേശിക നാടോടിക്കഥകളിലും ജനപ്രിയ സംസ്കാരത്തിലും ബട്ടിയാറുകൾ പ്രസിദ്ധമാണ്.[2]
ചരിത്രം
[തിരുത്തുക]ലൂവിലെ താഴേത്തട്ടിലുള്ള നിവാസികളുടെ പേരായിരുന്നു ബട്യാർ ("എൽവിവിന്റെ തെരുവുകളിലെ പ്രമാണിവർഗ്ഗം"). ബാലാക്ക് എന്ന് വിളിക്കപ്പെടുന്ന പോളിഷ് ഭാഷയുടെ സവിശേഷമായ പതിപ്പാണ് ബട്യാർ സംസാരിച്ചിരുന്നത്. ഈ ഭാഷ പ്രാദേശിക ലൂവോ ഭാഷയുടെ ഒരു വകഭേദമായിരുന്നു. സാധാരണ ബാറ്റിയാർ സാമ്പത്തികമായി വെല്ലുവിളി നേരിടുന്നവരായിരുന്നു. ബാറ്റിയാറുകളുടെ കൂട്ടത്തിൽ കാസിമിയർസ് വാജ്ഡ, ഹെൻറിക് വോഗൽഫാംഗർ തുടങ്ങിയ ഏറ്റവും പ്രശസ്തമായ പേരുകളാണ്. വളരെ ജനപ്രീതിയാർജ്ജിച്ച വെസോല ലുവോവ്സ്ക ഫലാ റേഡിയോ ഷോയിൽ ഉണ്ടായിരുന്നു. കൂടാതെ പോഗോൺ ലൂവിനും പോളണ്ടിന്റെ ദേശീയ ടീമിനുമായി കളിച്ച ഫുട്‌ബോൾ താരം മൈക്കൽ മത്യാസും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.[3]
സാംസ്കാരിക സ്വാധീനം
[തിരുത്തുക]ഐക്യദാർഢ്യ തൊഴിലാളി ദിനമായ മെയ് 1 ലെ സോവിയറ്റ് അവധി ദിനത്തിന് (തൊഴിലാളി ദിനം) പകരമായി ലിവിവിൽ ബാറ്റിയാർ ദിനം ആചരിച്ചു.[4] Batiar എല്ലാ രാജ്യങ്ങളിലെയും ബാറ്റിയാർമാരെ ഒന്നിപ്പിക്കൂ!. എന്ന ബാറ്റിയാർ തൊഴിലാളിവർഗ മുദ്രാവാക്യം ആയി സ്വീകരിക്കുകയും ചെയ്തു.
ബാറ്റിയാർ സംസ്കാരത്തിന്റെ ഉദയസമയത്ത്, ലിവിവിലെ പോളിഷ്-ജൂത കവി ഇമ്മാനുവൽ സ്ലെക്റ്റർ പോളണ്ടിൽ പ്രസിദ്ധമായ ഒരു ഗാനത്തിന് വരികൾ എഴുതി. ടിൽകോ വീ ല്വോവി (ല്വോവിൽ മാത്രം; ദി വാഗബോണ്ട്സ് എന്ന കോമഡി സിനിമയിൽ നിന്ന്) എന്ന ഈ ഗാനം ബാറ്റിയാർമാരുടെ ദേശീയഗാനമായി മാറി.[5]ഇതിന്റെ അനുബന്ധ സംഗീതം മറ്റൊരു പോളിഷ്-ജൂത ഹെൻറിക് വാർസ് എഴുതിയതാണ്.[6] ആ ഗാനത്തിന്റെ ഉക്രേനിയൻ ശേഖരം യുർക്കോ ഹ്നാറ്റോവ്സ്കി (റെട്രോ-സൈക്കഡെലിക് ശൈലിയിൽ)[7] സോസ്യ ഫെഡിന എന്നിവർ ചേർന്ന് അവതരിപ്പിക്കുന്നു..[8]
ലിവിവിന്റെ തനതായ സംസ്കാരവും ആത്മാവും ഉൾക്കൊള്ളുന്നതായി ബാറ്റിയാർമാരെ കാണുന്നു. കൂടാതെ പ്രാദേശിക നാടോടിക്കഥകളിലും ജനപ്രിയ സംസ്കാരത്തിലും ഇവർ സുപ്രസിദ്ധമാണ്.[9][10]
അവലംബങ്ങൾ
[തിരുത്തുക]- ↑ "Dik-Art" website
- ↑ Kateryna Dysa, Cityscapes of Violence in Contemporary Ukrainian Culture, (University of Toronto Press, 2019)
- ↑ Marta Pawlikowska, Batiarowie i żydzi na ulicach Lwowa, journal "Kresy" (No. 2/2017)
- ↑ Batiar Day celebrated in Lviv (by Channel 5 on May 1, 2009) Archived 27 ജൂലൈ 2011 at the Wayback Machine (in Ukrainian)
- ↑ The Batiar's Day will become an annual event (BBCUkrainian.com May 1, 2008) (in Ukrainian)
- ↑ Tylko we Lwowie (courtesy of youtube)
- ↑ Tilki u Lvovi (no ovations are necessary, youtube)
- ↑ Tilki u Lvovi (YouTube)
- ↑ Lemke, Kathrin. "Ukrainian composer fuses Lviv's subculture with Beethoven". DW.
- ↑ "Scientific herald of Tchaikovsky National Music Academy of Ukraine". Naukvisnyknmau.
സ്രോതസ്സുകൾ
[തിരുത്തുക]- Witold Szolginia, Batiar and his balak (in Polish)
- Homo leopolensis essay from under the "microscope of pan Yurko" (in Ukrainian)
- Definition of Betyar by Encyclopædia Britannica (in English)
- The Batiar's Day report by "UkrInform" (in Ukrainian)
- Phenomenon of Lwow's "knajpa" (in Polish)
- Biesiady i Combry from Agencja Artystyczna (Ta-joj, Europo! - Biesiada Lwowska) (in Polish)
- Batiar's of the Ukrainian Lviv Archived 2008-07-25 at the Wayback Machine (in Ukrainian)