ബഞ്ജുൾ
ദൃശ്യരൂപം
ബഞ്ജുൾ | |
---|---|
City | |
![]() King Fahd Mosque and surroundings | |
Location of Banjul in the Gambia | |
Coordinates: 13°27′11″N 16°34′39″W / 13.45306°N 16.57750°W | |
Country | The Gambia |
Division | Banjul |
Founded | 1816 |
സർക്കാർ | |
• Mayor | Abdoulie Bah |
വിസ്തീർണ്ണം | |
• City | 12 ച.കി.മീ. (5 ച മൈ) |
• നഗരപ്രദേശം | 93 ച.കി.മീ. (36 ച മൈ) |
ഉയരം | 0 മീ (0 അടി) |
ജനസംഖ്യ (2013 census) | |
• City | 34,828 |
• ജനസാന്ദ്രത | 2,900/ച.കി.മീ. (7,500/ച മൈ) |
• നഗരപ്രദേശം | 3,57,238 |
• നഗരജനസാന്ദ്രത | 3,800/ച.കി.മീ. (9,900/ച മൈ) |
ബഞ്ജുൾ ഗാംബിയയുടെ തലസ്ഥാനമായ നഗരമാണ്. മുമ്പ് ബാത്തസ്റ്റ് എന്നറിയപ്പെട്ടിരുന്ന ഈ നഗരം ഔദ്യോഗികമായി "സിറ്റി ഓഫ് ബഞ്ജുൾ" എന്നറിയപ്പെടുന്നു. ഇതേ പേരിൽ ഒരു ഡിവിഷനും നിലവിലുണ്ട്. നഗരത്തിലെ ജനസംഖ്യ 34,828 ആണ്. സിറ്റി ഓഫ് ബഞ്ജുൾ, കനിഫിങ് മുനിസിപ്പൽ കൌൺസിൽ എന്നിവകൂടി ഉൾപ്പെട്ട ഗ്രേറ്റർ ബഞ്ജുൾ മേഖലയിലെ ആകെ ജനസംഖ്യ 357,238 ആണ്.[1] (2003 ലെ സെൻസസ് രേഖകൾ പ്രകാരം). ബഞ്ജുൾ നഗരം സെന്റ് മേരീസ് ദ്വീപിൽ (ബൻജുൽ ദ്വീപ്) ആണ് സ്ഥിതിചെയ്യുന്നത്. ഇവിടെവച്ച് ഗാംബിയ നദി അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് പ്രവേശിക്കുന്നു. ദ്വീപ് പ്രധാന കരയുമായി പടിഞ്ഞാറ് ഭാഗത്തും മറ്റു ഗ്രേറ്റർ ബഞ്ജുൾ മേഖലകളിലേയ്ക്കും പാലങ്ങളിലൂടെയും ബന്ധിപ്പിച്ചിരിക്കുന്നു. ബഞ്ജുളിനെ പ്രധാനകരയുമായി ബന്ധിപ്പിക്കുവാൻ നദിയുടെ മറുഭാഗത്തുനിന്ന് ഫെറി സർവ്വീസുകളും നിലവിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Gambia Regions". Statoids.com. Retrieved 2012-10-29.