ഫ്രാൻസ് ജോസഫ് ലാൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Franz Josef Land
റഷ്യൻ: Земля Франца-Иосифа
Map of Franz Josef Land-en.svg
Map of Franz Josef Land
Geography
Location Arctic Ocean
Coordinates 81°N 55°E / 81°N 55°E / 81; 55Coordinates: 81°N 55°E / 81°N 55°E / 81; 55
Total islands 191
Area 16,134 കി.m2 (6,229 sq mi)
Highest elevation 670
Highest point Wilczek Land
Administration
Federal subject Arkhangelsk Oblast
Demographics
Population ജനവാസമില്ല (2013)

ഭൂമദ്ധ്യരേഖയിൽ നിന്നും ഏറ്റവും വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ദ്വീപ സമൂഹമാണ് ഫ്രാൻസ് ജോസഫ് ലാൻഡ് (Franz Josef Land). ഈ പ്രദേശം റഷ്യയുടെ ഭരണത്തിൻ കീഴിലാണ്.ആർട്ടിക്ക് മഹാസമുദ്രത്തിലെ ബാരന്റ് , കാരാ എന്നീ സമുദ്രങ്ങളിലാണു ജനവാസമില്ലാത്ത ഈ ദ്വീപസമൂഹം സ്ഥിതിചെയ്യുന്നത്. ആകെ 191 ദ്വീപുകൾ ഉള്ള ഈ പ്രദേശത്തിന് 16,134 ചതുരശ്ര കിലോമീറ്റർ വിസ്തീർണം ഉണ്ട്. [1]

ഇവിടത്തെ 85% പ്രദേശവും ഹിമാനികളാൽ നിറഞ്ഞിരിക്കുന്നു. ഇവിടത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് സമുദ്ര നിരപ്പിൽ നിന്ന് 2,200 അടി ഉയരത്തിലുള്ള വിൽസെക് ലാൻഡ് .

ഫ്രാൻസ് ജോസഫ് ലാൻഡിനെ കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത് 1873 ൽ ജൂലിയസ് വോൺ പയർ( Julius von Payer),കാൾ വേപെർഷ് (Karl Weyprecht) എന്നിവരുടെ നേതൃത്വത്തിലുള്ള ആസ്ത്രോ-ഹംഗേറിയൻ ഉത്തരധ്രുവ പര്യവേഷണ സംഘമാണ്. ആ സമയത്ത് ആസ്ത്രിയയുടെയും ഹംഗറിയുടെയും ചക്രവർത്തി ആയിരുന്ന ഫ്രാൻസ് ജോസഫ് ഒന്നാമന്റെ ബഹുമാന സൂചകമായിട്ടാണു ഈ പ്രദേശത്തിനു ഫ്രാൻസ് ജോസഫ് ലാൻഡ് എന്ന് നാമകരണം ചെയ്തത്. 1926 ഇത് റഷ്യയുടെ ഭാഗമായി. 1994 ഇൽ പ്രകൃതി സാങ്ങ്ച്വരി ആയി പ്രഖ്യാപിക്കപ്പെട്ട ഈ പ്രദേശം 2012 മുതൽ റഷ്യൻ ആർട്ടിക്ക് നാഷണൽ പാർക്കിന്റെ ഭാഗമാണ്.

ഭൂപ്രകൃതി[തിരുത്തുക]

മീസോസോയിക് കാലത്തെ ( 252 - 66 മില്യൺ വർഷങ്ങൾക്ക് മുന്നേ )യുള്ള എക്കൽ അടിഞ്ഞ മണ്ണും അതിനു മുകളിലായി മഞ്ഞു മൂടിയ കൃഷ്‌ണശിലാ പാളികളും(basalt) ചേർന്ന ഭൂപ്രകൃതിയാണ് ഇവിടെ. [1]

ചിത്രശാല[തിരുത്തുക]

SH101316.JPG Northbrookisland fj.jpg SH101367.JPG
ആർട്ടിക്ക് പോപ്പി ,ഹൈസ് ദ്വീപ്‌ നോർത്ത് ബ്രൂക്ക് ദ്വീപ്‌ വാൽറസ്,ഹൈസ് ദ്വീപ്
Kap tegethoff gross.jpg SH101435.JPG
റ്റെഗെത്തോഫ് മുനമ്പ് ,ഹാൾ ദ്വീപ്‌ ഹൈസ് ദ്വീപ്‌

അവലംബം[തിരുത്തുക]

  1. 1.0 1.1 നാഷണൽ ജ്യോഗ്രഫിക് മാഗസിൻ ആഗസ്റ്റ്‌ 2014 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "National Geographic" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=ഫ്രാൻസ്_ജോസഫ്_ലാൻഡ്&oldid=1983857" എന്ന താളിൽനിന്നു ശേഖരിച്ചത്