ഫ്രാൻസെസ് ഡീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഫ്രാൻസെസ് ഡീ
ഫ്രാൻസെസ് ഡീ 1936ൽ
ജനനം(1909-11-26)നവംബർ 26, 1909
മരണംമാർച്ച് 6, 2004(2004-03-06) (പ്രായം 94)
തൊഴിൽനടി
സജീവ കാലം1930–1953
ജീവിതപങ്കാളി(കൾ)ജോയൽ മക്രീ (m. 1933; died 1990)
കുട്ടികൾജോഡി മക്രീ ഉൾപ്പെടെ 3

ഫ്രാൻസെസ് മരിയോൺ ഡീ (ജീവിതകാലം: നവംബർ 26, 1909 - മാർച്ച് 6, 2004) ഒരു അമേരിക്കൻ ചലച്ചിത്ര താരമായിരുന്നു. മ്യൂസിക്കൽ പ്ലേബോയ് ഓഫ് പാരീസ് (1930) ആയിരുന്നു അവരുടെ അരങ്ങേറ്റ ചിത്രം. ആൻ അമേരിക്കൻ ട്രാജഡി (1931) എന്ന സിനിമയിലും അവർ അഭിനയിച്ചു. 1943-ലെ വാൽ ല്യൂട്ടൺ സൈക്കോളജിക്കൽ ഹൊറർ ചിത്രമായ ഐ വാക്ക്ഡ് വിത്ത് എ സോംബിയിൽ അഭിനയിച്ചതിലൂടെയും അവർ കലാരംഗത്ത് അറിയപ്പെടുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

ഫ്രാൻസിസ് "ഫ്രാങ്ക്" മരിയോൺ ഡീയുടെയും അദ്ദേഹത്തിന്റെ ഭാര്യ ഹെൻറിറ്റ് പുട്ട്നാം ഫ്രാൻസെസ് മരിയൻ ഡീ എന്നിവരുടെ ഇളയ മകളായി കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലാണ് ഫ്രാൻസെസ് ഡീ ജനിച്ചത്. അവിടെ അവളുടെ പിതാവ് സിവിൽ സർവീസ് എക്സാമിനറായി ജോലി ചെയ്യുകയായിരുന്നു.[1][2] ഡീക്ക് ഏഴ് വയസ്സുള്ളപ്പോൾ, കുടുംബം ഇല്ലിനോയിയിലെ ഷിക്കാഗോയിലേക്ക് താമസം മാറി.[3][4] ഷേക്സ്പിയർ ഗ്രാമർ സ്കൂളിലും ഹൈഡ് പാർക്ക് ഹൈസ്കൂളിലും പഠനം നടത്തിയ അവർ അവിടെ ഫ്രാങ്കി ഡീ എന്ന വിളിപ്പേരിൽ അറിയപ്പെട്ടു. സീനിയർ ക്ലാസ്സിന്റെ വൈസ് പ്രസിഡന്റും കൂടാതെ ബെല്ലെ ഓഫ് ദ ഇയറുമായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഹൈഡ് പാർക്ക് ഹൈസ്കൂളിൽ നിന്ന് 1927-ൽ ബിരുദം നേടിയ ശേഷം രണ്ട് വർഷം ഷിക്കാഗോ സർവകലാശാലയിൽ ചെലവഴിച്ച അവർ അവിടെ നാടക പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും[5] പിന്നീട് കാലിഫോർണിയയിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. Her birth name is given as Frances Marion Dee in the California Birth Index, 1905-1995, accessed via ancestry.com on January 13, 2011
  2. Frank Dee's occupation is given in the 1910 U.S. Federal Census for Los Angeles, California, in which he is listed with his wife, Henriette, and daughters Margaret and Frances. In the 1920 U.S. Federal Census for Chicago, Illinois, Frank Dee is listed as an employment manager at a packing company. In the 1930 U.S. Federal Census for Indianapolis, Indiana, he was living as a lodger in a boarding house and working as a secretary at a public utility. All census records accessed on ancestry.com on January 13, 2011.
  3. Soanes, Wood (June 17, 1934). "Frances Dee and Joel McCrea See Future Felicity and Freedom Upon Ranch When Studios Begin to Pall". California, Oakland. Oakland Tribune. p. 39. Retrieved March 19, 2016 – via Newspapers.com. open access publication - free to read
  4. Bowers, Emilie (March 3, 1935). "Charming Frances Dee". California, Oakland. Oakland Tribune. p. 59. Retrieved March 19, 2016 – via Newspapers.com. open access publication - free to read
  5. Bowers, Emilie (March 3, 1935). "Charming Frances Dee". California, Oakland. Oakland Tribune. p. 59. Retrieved March 19, 2016 – via Newspapers.com. open access publication - free to read
"https://ml.wikipedia.org/w/index.php?title=ഫ്രാൻസെസ്_ഡീ&oldid=3737115" എന്ന താളിൽനിന്ന് ശേഖരിച്ചത്